നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കോടിക്കണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ക്കുമേലെ ബുള്‍ഡോസര്‍ കയറ്റി ആസാം മുഖ്യമന്ത്രി

  കോടിക്കണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ക്കുമേലെ ബുള്‍ഡോസര്‍ കയറ്റി ആസാം മുഖ്യമന്ത്രി

  അധികാരമേറ്റതിന് പിന്നാലെ മയക്കു മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് ശര്‍മ

  Image ANI

  Image ANI

  • Share this:
   ഗുവാഹത്തി: ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ ഓടിച്ച് കയറ്റി ആസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ശനിയാഴ്ച രണ്ടിടങ്ങളിലായി മയക്ക് മരുന്ന് കൂട്ടിയിട്ട് കത്തിച്ചിരുന്നു.

   അധികാരമേറ്റതിന് പിന്നാലെ മയക്കു മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ് ശര്‍മ. നാഗോണില്‍ നടന്ന പരിപാടിയിലായിരുന്നു ലഹരി വസ്തുക്കളുടെ മുകളിലൂടെ മുഖ്യമന്ത്രി ബുള്‍ഡോസര്‍ ഓടിച്ച് മദ്യക്കുപ്പികളടക്കം നശിപ്പിച്ചത്.   കഴിഞ്ഞ രണ്ട് മാസത്തിനിടെ അസമില്‍ പിടികൂടിയത് 173 കോടിയുടെ ലഹരി വസ്തുക്കളാണ്. ഇതുവരെ 900ത്തിലധികം കേസുകളും 1500ലധികം ആളുകള്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.   ലഹരിമരുന്ന് കടത്തുകാരെയും വില്‍പ്പനക്കാരെയും നേരിടുന്നതിനായി പൊലീസിന്ന പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് ഇല്ലതാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.   പരിപാടിയില്‍ 353.62 ഹെറോയ്ന്‍, 736.73 കിലോഗ്രാം കഞ്ചാവ്, 45,843 ലഹരി ഗുളികകള്‍ എന്നിവ നശിപ്പിച്ചു. മയക്കുമരുന്ന് ഭീഷണി ഇല്ലാതാക്കാന്‍ മണിപ്പൂരും മിസോറാമുമായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്ന് ശര്‍മ ട്വീറ്റ് ചെയ്തു. അധികാരത്തിലെത്തിയതിന് ശേഷം 1,493 ഡ്രഗ് ഡീലര്‍മാരില്‍ നിന്ന് 163 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
   Published by:Jayesh Krishnan
   First published: