നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘മമോനി ബസാർ’: അസമിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക മാർക്കറ്റ് തുറന്നു

  ‘മമോനി ബസാർ’: അസമിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക മാർക്കറ്റ് തുറന്നു

  വിഖ്യാത എഴുത്തുകരനും ജ്ഞാനപീഠ അവാർഡ് ജേതാവുമായ മമോനി റൈസം ഗോസ്വാമിയുടെ പേരാണ് അധികൃതർ മാർക്കറ്റിന് നൽകിയിരിക്കുന്നത്

  Image for representation/REUTERS

  Image for representation/REUTERS

  • Share this:
   സ്ത്രീകൾക്ക് മാത്രമായി പ്രത്യേക മാർക്കറ്റ് തുറന്നിരിക്കുകയാണ് അസമിലെ ഒരു ജില്ല. വിഖ്യാത എഴുത്തുകരനും ജ്ഞാനപീഠ അവാർഡ് ജേതാവുമായ മമോനി റൈസം ഗോസ്വാമിയുടെ പേരാണ് അധികൃതർ മാർക്കറ്റിന് നൽകിയിരിക്കുന്നത്.

   വടക്കു കിഴക്കൻ സംസ്ഥാനമായ അസമിലെ ബംഗ്ലാദേശുമായി ചേർന്നുകിടക്കുന്ന കാച്ചർ ജില്ലയിലാണ് പ്രസ്തുത മാർക്കറ്റ് തുറന്നിരിക്കുന്നത്. ‘മമോനി ബസാർ’ എന്ന് പേരിട്ടിരിക്കുന്ന മാർക്കറ്റിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി കമ്മീഷണർ കീർത്തി ജല്ലിയാണ് നിർവ്വഹിച്ചത്. ജില്ലയിലെ ദിന്നത്പൂർ ബഗിച്ച എന്ന സ്ഥലത്താണ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

   സ്ത്രീകൾക്ക് മാത്രം കച്ചവടം നടത്താൻ അനുമതിയുള്ള ഇത്തരം മാർക്കറ്റ് അസമിൽ ഇതാദ്യമല്ല. എന്നാൽ ബറക് വാലിയിൽ ഇതാദ്യത്തേതാണ്. മുൻപ് ദിബ്രുഗഡിലും ജോർഹാട്ടിലും ഇത്തരം മാർക്കറ്റുകൾ തുറന്നിരുന്നു.

   Also Read-ആയിരം കിലോ മീൻ, 250 കിലോ പലഹാരം, പത്ത് ആട്; വിവാഹിതയായ മകൾക്ക് പിതാവിന്റെ സമ്മാനം!

   സംസ്ഥാനത്തെ ആദ്യത്തെ സ്ത്രീകൾക്ക് മാത്രമായുള്ള മാർക്ക്റ്റ് തുറന്നത് രണ്ട് വർഷം മുൻപ് നംറുപ് ജില്ലായിലായിരുന്നു. മണിപൂരിലെ ഇമ കെയ്തെൽ മാർക്കറ്റിനെ അനുകരിച്ചായിരുന്നു ഇവിടെയും ഇത്തരം മാർക്കറ്റ് തയ്യാറാക്കിയത്.

   എന്തുകൊണ്ടാണ് മമോനി റൈസം ഗോസ്വാമിയുടെ പേര് നൽകിയത് ?
   അസമിൽ പോസ്റ്റിംഗ് ലഭിച്ചതിന് ശേഷമാണ് ഗോസ്വാമിയുടെ ‘മോത് ഈറ്റൺ ഹൗദ ഓഫ് ദി ടസ്കർ’ എന്ന പുസ്തകം വായിച്ചതെന്ന് ജല്ലി പറയുന്നു. അസമിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ പുസ്തകം സഹായിച്ചെന്നും അതുകൊണ്ടാണ് അവരുടെ പേര് നൽകിയതെന്നും ജല്ലി പറയുന്നു.

   “സ്ത്രീകൾക്ക് മാത്രമായി ഒരു മാർക്കറ്റ് തയ്യാറാക്കുക എന്നത് തീർച്ചയായും സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ഒരു പടിയാണ്. മറ്റു ജില്ലകളിലും ഇത്തരം മാർക്കറ്റുകൾ തുറക്കാൻ പദ്ധതിയുണ്ട്. സ്ത്രീ ശാക്തീകരണം കുടുംബ ശാക്തികരണത്തിന് കാരണമാകുകയും ജില്ല വികസിക്കുകയും ചെയ്യും,” ജല്ലി പറയുന്നു.

   സ്ത്രീകൾക്ക് മാത്രമായുള്ള മാർക്കറ്റിൽ സ്വയം സഹായ സംഘങ്ങൾ വഴി സ്ത്രീകൾക്ക് വേണ്ട് ടെയ്നിംഗുകളും മറ്റു കൃഷി, കലാ പരിശീലനങ്ങളും നൽകുന്നുണ്ട്. മാർക്കറ്റിൽ വിൽക്കാൻ പറ്റുന്ന വസ്തുക്കൾ നിർമ്മിക്കാൻ സ്ത്രീകളെ സഹായിക്കുന്ന പദ്ധതിയാണിത്.

   Also Read-അമ്മായിയമ്മയ്‌ക്ക് ‘ബോയ്ഫ്രണ്ടിനെ’ വേണം, മരുമകൾ കൊടുത്ത പരസ്യം വൈറൽ

   ഇംഫാലിലെ ഇമ കെയ്തെൽ (അമ്മമാരുടെ മാർക്കറ്റ്) സ്ത്രീകൾ സ്വന്തമായി നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റാണ്. 5,000 ത്തിലധികം സ്ത്രീകൾ ഇവിടെ കച്ചവടം നടത്തുന്നുണ്ട്. ഇതിൽ 4,000 ത്തിലധികം പേർക്ക് ലൈസൻസുണ്ട്. ഇവിടെ കച്ചവടം നടത്താനുള്ള ലൈസൻസ് തലമുറകളായി കൈമാറി പോരുന്നു.

   പുരുഷന്മാർക്ക് ഇമ കെയ്തെലിൽ കച്ചവടം നടത്താൻ അനുമതിയില്ലെങ്കിലും ജോലി ചെയ്യാവുന്നതാണ്. എന്നാൽ ഒരു കടയിൽ ഒരിനം സാധനം മാത്രമേ വിൽപ്പന നടത്താവൂ എന്ന നിയമവും നിലനിൽക്കുന്നുണ്ട്. ഇത് മാർക്കറ്റിൽ മറ്റുള്ളവരുടെ ബിസിനസ് കയ്യേറുന്നത് ഇല്ലാതാക്കാൻ സഹായിക്കും.
   Published by:Jayesh Krishnan
   First published:
   )}