• HOME
 • »
 • NEWS
 • »
 • buzz
 • »
 • ASSAM SINGER BIKRAMJIT BAULIA LIFTING THE SPIRITS OF COVID 19 PATIENTS OVER A PHONE CALL GH

ഫോണിലൂടെ പാട്ട് പാടിക്കൊടുക്കും; കോവിഡ് രോഗികൾക്ക് ആശ്വാസമായി അസമീസ് ഗായകൻ

രോഗികൾക്ക് പാട്ട് പാടി നൽകാൻ ബിക്രംജിത്ത് പ്രത്യേക സമയമൊന്നും നിശ്ചയിച്ചിട്ടില്ല. ആരെങ്കിലും വിളിച്ച് ഒരു പാട്ട് ആവശ്യപ്പെടുമ്പോഴെല്ലാം താൻ സേവനത്തിലാണെന്ന് ബിക്രംജിത്ത് പറയുന്നു. മെഡിക്കൽ സ്റ്റോറിലായിരിക്കുമ്പോഴും ബിക്രംജിത്ത് പാട്ട് പാടി നൽകാറുണ്ട്.

Assam Singer Bikramjit Baulia

Assam Singer Bikramjit Baulia

 • Share this:
  രാവിലെ എട്ടുമണിയോടെ ബിക്രംജിത് ബൗളിയയ്ക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് ഒരു കോൾ വന്നു. ‘ട്രൂ കോളർ’ ആപ്ലിക്കേഷനിലൂടെ വിളിച്ചയാളുടെ പേര് അനുപം ബാർബുയാൻ എന്നാണെന്ന് തിരിച്ചറിഞ്ഞു. അനുപം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോവിഡ് നെഗറ്റീവാകുകയും എന്നാൽ പോസ്റ്റ് കോവിഡ് ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോകുകയുമാണെന്ന് ബിക്രംജിത്തിനോട് പറഞ്ഞു. വിഷാദം, ഉത്കണ്ഠ അതോടൊപ്പം കടുത്ത ക്ഷീണം എന്നിവ അനുപമിനെ തള‍ർത്തിയിരുന്നു. തനിക്കുവേണ്ടി ഫോണിലൂടെ ഒരു പാട്ട് പാടാമോയെന്നാണ് അനുപം ബിക്രംജിത്തിനോട് അഭ്യർത്ഥിച്ചത്.

  33 കാരനായ ബിക്രംജിത്ത് ഹസൻ രാജ കോമ്പോസിഷനുകളായ “ബോകുൽ ഫുൾ”, സുബീർ നന്ദിയുടെ “മേയർ അധികാ‍ർ” തുടങ്ങിയ ഗാനങ്ങൾ ആലപിച്ചു. ബീ‌ഥോവൻ പറഞ്ഞതുപോലെ, “സംഗീതത്തിന് ലോകത്തെ മാറ്റാൻ കഴിയും.” എന്ന് ബിക്രംജിത്തിന് മനസ്സിലായ നിമിഷങ്ങളായിരുന്നു അത്. താൻ പാടി കൊടുത്ത ഗാനത്തിലൂടെ അനുപമിന്റെ മാനസിക സമ്മ‍ർദ്ദം കുറയ്ക്കാൻ കഴിഞ്ഞു. സംഗീതത്തെ ഏറെ ഇഷ്ട്ടപ്പെടുന്ന ബിക്രംജിത് പിന്നീട് കോവിഡ് -19 രോഗികൾക്കായി പാടാനും അവർക്ക് വേണ്ടി സന്തോഷകരമായ നിമിഷങ്ങൾ പങ്കുവയ്ക്കാനും ആഗ്രഹിക്കുന്നതായി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. തുട‍ർന്ന് 250 ഓളം അഭ്യർത്ഥനകളാണ് ബിക്രംജിത്തിനെ തേടിയെത്തിയത്.

  കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള വീട്ടിലെ ഒറ്റപ്പെടൽ പലരുടെയും ഉത്കണ്ഠ വർദ്ധിപ്പിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇത്തരക്കാ‍ർക്ക് സഹായവും അനുകമ്പയും ആവശ്യമാണെന്ന് ആളുകളെ മനസ്സിലാക്കണമെന്ന് ബിക്രംജിത് പറയുന്നു. കോവി‍ഡിന്റെ രണ്ടാം തരംഗത്തിൽ ഈ പരിഭ്രാന്തി നമ്മിൽ കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരാഴ്ച മുമ്പ്, പ്രശസ്ത ബംഗ്ലാ ഗായിക ലോപമുദ്ര മിത്രയുടെ ഒരു പോസ്റ്റ് കണ്ടിരുന്നെന്നും കോവിഡ് ബാധിതർക്കായി പാട്ട് പാടി നൽകാൻ അവർ താത്പര്യപ്പെട്ടിരുന്നുവെന്നും ഇത് തന്നെ സ്പർശിച്ചുവെന്നും ദീദിയുടെ പോസ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് താനും കോവിഡ് രോഗികൾക്കായി പാടാൻ ആഗ്രഹിക്കുന്നുവെന്ന് പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ബിക്രംജിത്ത് പറഞ്ഞു.

  Also Read- 'കോവിഡ് വാക്സിനെടുത്തവർ രണ്ടു വർഷത്തിനകം മരിക്കും'; വാട്സാപ്പിൽ വ്യാജ സന്ദേശം

  പോസ്റ്റ് ചെയ്ത ആദ്യ രണ്ട് ദിവസങ്ങളിൽ കോളുകളൊന്നും ലഭിച്ചില്ല. എന്നാൽ ബിക്രംജിത്തിന് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. നാലാം ദിവസം ഒരു വൃദ്ധ അവ‍ർക്ക് വേണ്ടി പാട്ട് പാടാമോ എന്ന് അഭ്യർത്ഥിച്ച് വിളിച്ചു. തുടർന്ന് കോളുകളുടെ പ്രവാഹമായിരുന്നു. "ബരാക് വാലി, കൊൽക്കത്ത, റാഞ്ചി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ വിളിച്ച് അവരുടെ പ്രിയപ്പെട്ട ഗാനത്തിനായുള്ള ആഗ്രഹം പ്രകടിപ്പിച്ചു. താൻ രോഗികൾക്കായി നാലോ അഞ്ചോ ഗാനങ്ങൾ മൊബൈലിലൂടെ പാടാറുണ്ടെന്ന്" ബിക്രംജിത്ത് പറയുന്നു.

  82 വയസ്സുള്ള ഒരു സ്ത്രീ എല്ലാ ദിവസവും തന്നെ വിളിക്കാറുണ്ടെന്നും അടുത്തിടെ അവർ കോവിഡ് നെഗറ്റീവായെന്നും ബിക്രംജിത്ത് പറയുന്നു. കോവിഡ് ബാധിച്ചവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും പാട്ടുകൾ ഇത്തരക്കാരെ വളരെയധികം സഹായിക്കുന്നുണ്ടെന്നും ബിക്രംജിത് പറയുന്നു.

  ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം നേടിയ ബിക്രംജിത് സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്താനായി കഴിഞ്ഞ ആറുവർഷമായി പരിശ്രമിച്ച് വരികയാണ്. എന്നാൽ ഒരിടത്തും ഭാഗ്യം ഈ ഗായകനെ തുണച്ചില്ല, തുട‍ർന്ന് ആസമിൽ ഒരു മെഡിക്കൽ സ്റ്റോർ നടത്തി വരികയാണ്. എന്നാൽ സംഗീതത്തെ ജീവിതത്തിൽ നിന്ന് മാറ്റി നി‍ർത്താൻ ബിക്രംജിത്തിന് സാധിക്കില്ല.

  Also Read- ഫേസ്ബുക്ക്, ട്വിറ്റർ നിരോധനം; ഓർക്കുട്ടിന്റെ ഓർമകളുമായി പഴയ തലമുറയിലെ സോഷ്യൽ മീഡിയാ ഫാൻസ്

  രോഗികൾക്ക് പാട്ട് പാടി നൽകാൻ ബിക്രംജിത്ത് പ്രത്യേക സമയമൊന്നും നിശ്ചയിച്ചിട്ടില്ല. ആരെങ്കിലും വിളിച്ച് ഒരു പാട്ട് ആവശ്യപ്പെടുമ്പോഴെല്ലാം താൻ സേവനത്തിലാണെന്ന് ബിക്രംജിത്ത് പറയുന്നു. മെഡിക്കൽ സ്റ്റോറിലായിരിക്കുമ്പോഴും ബിക്രംജിത്ത് പാട്ട് പാടി നൽകാറുണ്ട്. ഈ സേവനം രോഗികൾക്ക് തീർത്തും സൗജന്യവുമാണ്.

  മ്യൂസിക് തെറാപ്പി സ്കീസോഫ്രീനിയ മുതൽ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ വരെയുള്ള ലക്ഷണങ്ങളെ ഫലപ്രദമായി ചികിത്സിക്കുന്നതിനായി ഗവേഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. കോവിഡിനോട് പോരാടുന്ന ഒരാൾക്ക്, സംഗീതം അവരുടെ ആശങ്കകൾ കുറയ്ക്കാനും പെട്ടെന്നുള്ള രോഗശാന്തിക്കും സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ശാന്തമായ സംഗീതവും രോഗശാന്തിയും തമ്മിലുള്ള ശക്തമായ ബന്ധം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
  Published by:Rajesh V
  First published:
  )}