നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കാറ്റും മഴയും വകവെക്കാതെ ഡ്യൂട്ടി ചെയ്തു; ട്രാഫിക് പൊലീസിനെ തേടി അഭിനന്ദന പ്രവാഹം

  കാറ്റും മഴയും വകവെക്കാതെ ഡ്യൂട്ടി ചെയ്തു; ട്രാഫിക് പൊലീസിനെ തേടി അഭിനന്ദന പ്രവാഹം

  മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ് ഫോമില്‍ നിന്ന് കനത്ത മഴയിലും ട്രാഫിക് നിയന്ത്രിച്ച ട്രാഫിക് കോണ്‍സ്റ്റബിളിന്റെ വീഡിയോ വൈറൽ

  അസം ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ‌ മിഥുൻ ദാസ്

  അസം ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ‌ മിഥുൻ ദാസ്

  • News18
  • Last Updated :
  • Share this:
   ഗുവാഹത്തി: ഒരു ട്രാഫിക് പൊലീസുകാരന്റെ ജോലിയോടുള്ള ആത്മാർത്ഥതയാണ് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്. കനത്ത മഴയെയും കാറ്റിനെയും അവഗണിച്ച് തന്റെ ഡ്യൂട്ടി ചെയ്യുന്ന അസമിലെ ട്രാഫിക് പൊലീസുകാരന്റെ വീഡിയോ വൈറലായിരിക്കുകയാണ്. മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ് ഫോമില്‍ നിന്ന് കനത്ത മഴയിലും ട്രാഫിക് നിയന്ത്രിച്ച മിഥുന്‍ ദാസ് എന്ന ട്രാഫിക് കോണ്‍സ്റ്റബിളിനെ പ്രശംസിച്ച് അസം പൊലീസ് ട്വീറ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കുള്ളിലാണ് വൈറലായത്. മഴക്കോട്ട് പോലും ധരിക്കാതെ കര്‍ത്തവ്യ നിർവഹണത്തില്‍ മുഴുകിയ മിഥുന്‍ ദാസിനെ മേലുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രശംസിച്ചത്.

   ഒരു വ്യക്തിക്ക് തന്റെ ജോലിയോടുള്ള ആത്മാര്‍ഥത കൊടുങ്കാറ്റിനെ പോലും നിസാരമാക്കുമെന്ന് വീഡിയോ ഷെയര്‍ ചെയ്ത് അസം പൊലീസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. കൃത്യനിര്‍വ്വഹണത്തില്‍ പിശുക്ക് കാണിക്കാത്ത പൊലീസുകാരന് നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളും നല്‍കുന്നത്.   'രാവിലെ ഏഴുമുതൽ ഉച്ചക്ക് 12 വരെയായിരുന്നു എന്റെ ഡ്യൂട്ടി സമയം. ഡ്യൂട്ടി കഴിയാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയാണ് കനത്ത മഴ തുടങ്ങിയത്. എനിക്ക് പകരം ഡ്യൂട്ടി ചെയ്യേണ്ടയാൾ എത്തിയിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട് 20 മിനിറ്റ് നേരം മഴയിലും കാറ്റത്തും ഡ്യൂട്ടി ചെയ്തു. മേൽക്കൂരയില്ലാത്ത പോഡിയത്തിൽ കനത്ത മഴയെയും കാറ്റിനെയും ഇടിമിന്നലിനെയും അവഗണിച്ച് ഡ്യൂട്ടി ചെയ്യുക എന്നത് എളുപ്പമല്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഡ്യൂട്ടിക്കാണ് പ്രഥമ പരിഗണന' - ബസിസ്ത ട്രാഫിക് മേഖലയിലെ മിഥുൻ ദാസ് പറഞ്ഞു.

   First published:
   )}