• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'കടക്കു പുറത്ത്' പറഞ്ഞതാര്? ചോദിച്ചാൽ കേസ്, ഉത്തരത്തിന് മിഠായി

Gowthamy GG
Updated: April 2, 2018, 8:38 PM IST
'കടക്കു പുറത്ത്' പറഞ്ഞതാര്? ചോദിച്ചാൽ കേസ്, ഉത്തരത്തിന് മിഠായി
Gowthamy GG
Updated: April 2, 2018, 8:38 PM IST
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ കടക്ക് പുറത്ത് പരാമർശം ദേശീയ സെമിനാറിനിടെ ഉപയോഗിച്ച ലോ കോളേജ് അധ്യാപിക വിവാദത്തിൽ. കോഴിക്കോട് ലോ കോളേജിൽ നടന്ന ദേശീയ സെമിനാറിനിടെയാണ് സംഭവം. ഫെബ്രുവരി 21 മുതൽ 23 വരെയാണ് ദേശീയ സെമിനാർ നടന്നത്. സെമിനാറിന്റെ രണ്ടാംദിവസം 'സെൻസർഷിപ്പും മാധ്യമങ്ങളും' എന്ന വിഷയത്തിൽ വിദ്യാർഥികളുമായി നടന്ന സംവാദത്തിനിടെയാണ് വിവാദ സംഭവം.

സെഷനിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. എ കെ മറിയാമ്മ അഞ്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിൽ നാലാമത്തെ ചോദ്യം 'കടക്ക് പുറത്ത്' എന്ന് പറഞ്ഞത് ആരായിരുന്നു എന്നാണ്. പിണറായി വിജയൻ എന്ന് മറുപടി പറഞ്ഞ വിദ്യാർഥിക്ക് അധ്യാപിക മിഠായി നൽകി. ഇതിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് എസ് എഫ് ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയൻ. ചീഫ്സെക്രട്ടറിക്കും ഹയർ എജ്യൂക്കേഷൻ കൗൺസിലിനും പരാതി നൽകിയിട്ടുണ്ട്.

അധ്യാപിക ചോദിച്ച മറ്റ് നാല് ചോദ്യങ്ങൾ പൊതുവിജ്ഞാനവും മാധ്യമ ചരിത്രവുമായി ബന്ധപ്പെട്ടതാണെന്നും സർക്കാരിനെയും ഭരണാധികാരികളെയും മനഃപൂർവം താറടിച്ച് കാണിക്കുന്നതിനാണ് അധ്യാപിക ഇങ്ങനെയൊരു ചോദ്യം ചോദിച്ചിരിക്കുന്നതെന്നുമാണ് എസ് എഫ് ഐയുടെ ആരോപണം. മുമ്പും ഈ അധ്യാപികയുടെ ഭാഗത്തു നിന്ന് സർക്കാരിനെ അപമാനിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നുവെന്ന് എസ് എഫ് ഐ പറയുന്നു. അതേസമയം സംഭവത്തോട് മറിയാമ്മ പ്രതികരിച്ചിട്ടില്ല. ചോദ്യവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് ലോ കോളേജ് പ്രിൻസിപ്പൽ ബിന്ദു എൻ നമ്പ്യാർ പറഞ്ഞു.
First published: March 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍