• HOME
  • »
  • NEWS
  • »
  • buzz
  • »
  • TikTok | ബഹിരാകാശത്ത് നിന്ന് ആദ്യ ടിക് ടോക് വീഡിയോ പങ്കുവെച്ച് സഞ്ചാരി; വൻ ഹിറ്റ്

TikTok | ബഹിരാകാശത്ത് നിന്ന് ആദ്യ ടിക് ടോക് വീഡിയോ പങ്കുവെച്ച് സഞ്ചാരി; വൻ ഹിറ്റ്

യൂറോപ്യൻ സ്പേസ് ഏജൻസി ബഹിരാകാശ യാത്രികയായ സമാന്ത ക്രിസ്റ്റൊഫൊറാട്ടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  • Share this:
ബഹിരാകാശത്തേക്കുള്ള യാത്രകൾ മനുഷ്യൻ ചിന്തിക്കാൻ പോലും സാധിക്കാതിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ആദ്യത്തെ യാത്രയ്ക്ക് ശേഷം പുതിയ പരീക്ഷണങ്ങൾ നടന്നു. ഇപ്പോഴിതാ കയ്യിൽ കാശുണ്ടെങ്കിൽ ബഹിരാകാശത്തേക്ക് (Space) വിനോദയാത്ര നടത്താൻ വരെയുള്ള സൗകര്യങ്ങൾ കമ്പനികൾ ഒരുക്കുന്നുണ്ട്.

ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങളും മറ്റും ലഭിക്കുന്നുമുണ്ട്. എന്നാൽ, ഇതിനിടയിൽ ചരിത്രത്തിൽ ആദ്യമായി ബഹിരാകാശത്ത് നിന്ന് ഒരു ടിക് ടോക് വീഡിയോ (TikTok Video) പുറത്ത് വന്നിരിക്കുകയാണ്. യൂറോപ്യൻ സ്പേസ് ഏജൻസി ബഹിരാകാശ യാത്രികയായ സമാന്ത ക്രിസ്റ്റൊഫൊറാട്ടിയാണ് (Samantha Cristoforetti) വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഈ വീഡിയോയിലൂടെ ക്രൂ-4ൻെറ (Crew-4) ലോഞ്ചിലേക്കും കാഴ്ചക്കാരെ കൊണ്ടുപോവുന്നുണ്ട്. തനിക്ക് പിന്നിലുള്ള കാഴ്ചകളെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇത് കൂടാതെ ഒരു കുരങ്ങിൻെറ രൂപമുള്ള കളിപ്പാട്ടവും കാഴ്ചക്കാർക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്. എറ്റ (Etta) ചെറിയ കുരങ്ങനെയാണ് പരിചയപ്പെടുത്തുന്നത്. സ്പേസ് സ്റേറഷന് അകത്ത് നിന്നുള്ള ദൃശ്യങ്ങളും ഈ ചെറിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പേസ് എക്സിൻെറ (SpaceX) ക്രൂ 4 മിഷൻ ഏറെ സാഹസികമായിരുന്നുവെന്ന് സാമന്ത വീഡിയോയിൽ പറയുന്നുണ്ട്.

ആറ് മാസം ബഹിരാകാശത്ത് കഴിയാൻ വേണ്ടിയാണ് സമാന്തയും സംഘവും എത്തിയിരിക്കുന്നത്. ഏപ്രിൽ 27നാണ് ഓ‍ർബിറ്റിങ് ലാബിൽ (Orbiting Lab) ഇവ‍ർ എത്തിച്ചേർന്നത്. "ഇൻറർനാഷണൽ സ്പേസ് സ്റ്റേഷനിൽ എത്തിയിരിക്കുന്നു" എന്ന ക്യാപ്ഷനോടെയാണ് സാമന്ത ടിക് ടോക് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്ററ് ചെയ്തിരിക്കുന്നത്. എറ്റയെന്ന കുട്ടിക്കുരങ്ങൻ കളിപ്പാട്ടത്തെ കാണിക്കുന്നതിനോടൊപ്പം വീഡിയോയിൽ അതിൻെറ പേരിനെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. സിമിയെറ്റ (Scimmietta) എന്ന മുഴുവൻ പേര് ചുരുക്കിയാണ് എറ്റ എന്ന് ഇതിനെ വിളിക്കുന്നത്. ചെറിയ കുരങ്ങുകളെ ഇറ്റാലിയൻ ഭാഷയിൽ ഇങ്ങനെയാണ് പറയുക.

ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തതിന് ശേഷം ഇതിനോടകം തന്നെ വീഡിയോക്ക് ഏകദേശം 20 ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. വീഡിയോക്ക് താഴെ നിരവധി കമൻറുകൾ വരുന്നുണ്ട്. ഇത് ബഹിരാകാശത്ത് നിന്ന് തന്നെയാണോ എന്ന സംശയം പ്രകടിപ്പിച്ച് കൊണ്ടാണ് ഒരു കൂട്ടം കമൻറുകൾ. ബഹിരാകാശത്തെയും ഭൂമിയിലെയും സമയം തമ്മിൽ വ്യത്യാസമുണ്ടല്ലോ, അതിനാൽ ബഹിരാകാശത്ത് നിന്നും രണ്ട് വീഡിയോകൾ 10 മിനിറ്റിനിടയിൽ പോസ്റ്റ് ചെയ്താൽ അത് ഇവിടെ എത്ര മിനിറ്റ് വ്യത്യാസത്തിലാണ് കാണിക്കുകയെന്നാണ് ഒരാളുടെ ചോദ്യം.

നിരവധി പേർ ട്വിറ്ററിലും വീഡിയോ ഷെയർ ചെയ്യുന്നുണ്ട്. സമാന്ത തന്നെയാണ് ട്വിറ്ററിലും വീഡിയോ പങ്കുവെച്ചത്. ബഹിരാകാശത്ത് നിന്നുള്ള ടിക് ടോക് വീഡിയോ കണ്ട് വളരെ വൈകാരികമായും ചിലർ പ്രതികരിക്കുന്നുണ്ട്. “നിങ്ങൾ സ്വർഗത്തിലേക്ക് പറന്നുപോയയാളാണ്. അവിടെ നിന്ന് നോക്കിയാൽ ഇവിടുത്തെ രാജ്യങ്ങൾ പോലും പൊട്ടുകളെ പോലെയാണല്ലോ തോന്നുക.

നിങ്ങൾക്ക് എത്രത്തോളം അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. മനുഷ്യൻെറ കണ്ടുപിടിത്തങ്ങളും നേട്ടങ്ങളും എത്ര മഹത്തരമാണ്. നിങ്ങൾ അവിടെ നിന്ന് നോക്കുമ്പോൾ താഴെ നക്ഷത്രങ്ങളെ നോക്കി നിൽക്കുന്ന ഒരാളെ കാണുന്നുവെങ്കിൽ അയാളോട് നന്ദി പറയുക,” വളരെ വിശദമായി ഒരാൾ സമാന്തയുടെ വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
Published by:Jayashankar Av
First published: