• HOME
  • »
  • NEWS
  • »
  • buzz
  • »
  • വാനവില്ലേ മിന്നൽക്കൊടിയേ; ബഹിരാകാശത്തു നിന്നെടുത്ത മിന്നലിന്റെ മനോഹര ദൃശ്യം

വാനവില്ലേ മിന്നൽക്കൊടിയേ; ബഹിരാകാശത്തു നിന്നെടുത്ത മിന്നലിന്റെ മനോഹര ദൃശ്യം

മേഘങ്ങൾക്കിടയിൽ വയലറ്റ് നിറത്തിൽ പ്രത്യക്ഷപ്പെടുന്ന മിന്നൽക്കൊടി

Representational image. (Reuters)

Representational image. (Reuters)

  • Share this:
    മിന്നലെന്ന അത്ഭുതത്തോടെ കൊതിയോടെ നോക്കി നിന്നവരാണ് നമ്മളിൽ പലരും. ആകാശത്ത് സെക്കന്റുകളിൽ മിന്നിമായുന്ന പ്രകാശരേഖ ഭൂമിയിൽ നിന്ന് കാണുമ്പോൾ ഇത്ര ഭംഗിയുണ്ടെങ്കിൽ ഒന്നാലോചിച്ചു നോക്കൂ, ബഹിരാകാശത്ത് ആ കാഴ്ച്ച എത്ര മനോഹരമായിരിക്കുമെന്ന്.

    ബഹുഭൂരിപക്ഷം മനുഷ്യർക്കും ലഭിക്കാത്ത ആ ഭാഗ്യത്തിന് സാക്ഷിയാകാൻ അവസരം ലഭിച്ചവരാണ് ബഹിരാകാശ സഞ്ചാരികൾ. ഇപ്പോഴിതാ, അവർ ഭൂമിയിലുള്ള നമുക്കായി ആ മനോഹര കാഴ്ച്ച പങ്കുവെച്ചിരിക്കുന്നു.
    TRENDING:ആ ചിത്രത്തിൽ മറഞ്ഞിരിക്കുന്നതാര്? സ്കോട്ട്ലാന്റിലെ പ്രേത കോട്ടയ്ക്ക് പിന്നിലെ സത്യമെന്ത്?[NEWS]ബോളിവുഡിൽ താരയുദ്ധം; കങ്കണയ്ക്കെതിരെ കൂടുതൽ താരങ്ങൾ[PHOTOS] ബലിപെരുന്നാള്‍ ജുലൈ 31 ന്; ഈദ് ഗാഹുകള്‍ ഇല്ല; പള്ളികളിലും ബലിയറുക്കലിനും നിയന്ത്രണം[NEWS]
    നാസ ട്വിറ്ററിൽ പങ്കുവെച്ച മിന്നലിന്റെ ദൃശ്യം ഇതിനകം വൈറലായിക്കഴിഞ്ഞു. മേഘങ്ങൾക്കിടയിൽ വയലറ്റ് നിറത്തിൽ പ്രത്യക്ഷപ്പെടുന്ന മിന്നൽക്കൊടി കാണുന്നവരെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തും.


    നാസയുടെ ബഹിരാകാശ യാത്രികനായ ബോബ് ബെൻകെൻ ആണ് ട്വിറ്ററിൽ ഈ മനോഹര കാഴ്ച്ച പങ്കുവെച്ചിരിക്കുന്നത്.

    ഇതിനകം 870 റീട്വീറ്റാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. 9 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ആണ് ബെൻകെൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ മുഴുവൻ വീഡിയോ പങ്കുവെയ്ക്കണമെന്നാണ് പലരുടേയും ആവശ്യം.
    Published by:Naseeba TC
    First published: