• HOME
 • »
 • NEWS
 • »
 • buzz
 • »
 • ‘ഈ പ്രായത്തിലും എന്നാ ഒരിതാ': ഇ൯സ്റ്റഗ്രാമിൽ തരംഗമായി 62 കാരിയായ ‘ഡാ൯സിംഗ് മുത്തശ്ശി’

‘ഈ പ്രായത്തിലും എന്നാ ഒരിതാ': ഇ൯സ്റ്റഗ്രാമിൽ തരംഗമായി 62 കാരിയായ ‘ഡാ൯സിംഗ് മുത്തശ്ശി’

ഇ൯സ്റ്റഗ്രാം വീഡിയോകളിലൂടെ തന്റെ നൃത്തച്ചുവടുകൾ പങ്കു വെച്ച് പ്രശസ്തി ആർജ്ജിച്ച ഈ സ്ത്രീക്ക് ഒരു ലക്ഷത്തിൽപ്പരം ഫോള്ളോവേഴ്സുണ്ട്.

Dancing

Dancing

 • Last Updated :
 • Share this:
  നിങ്ങളുടെ ഇഷ്ടങ്ങൾക്ക് പിന്നാലെ പോകാ൯ പ്രായം ഒരു തടസ്സമാമെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ, 62 വയസ്സുകാരിയായ രവി ബാല ശർമ എന്ന ഡാ൯സിംഗ് മുത്തശ്ശിയുടെ ജീവിതം നിങ്ങൾക്ക് ഏറെ പ്രചോദനം നൽകും.

  യുപിയിലെ മൊറാദാബാദിൽ ജനിച്ച ഈ മുത്തശ്ശി തന്റെ മകന്റെ കൂടെ മുംബൈയിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇ൯സ്റ്റഗ്രാം വീഡിയോകളിലൂടെ തന്റെ നൃത്തച്ചുവടുകൾ പങ്കു വെച്ച് പ്രശസ്തി ആർജ്ജിച്ച ഈ സ്ത്രീക്ക് ഒരു ലക്ഷത്തിൽപ്പരം ഫോള്ളോവേസുണ്ട്.

  ബഹുമുഖപ്രതിഭയായ ഈ ഡാ൯സർ നാട൯ പാട്ടുകൾക്കും, ബോളിവുഡ് ഗാനങ്ങൾക്കും ഒരേ താളത്തോടെയും ആയാസത്തോടെയും നൃത്തം ചെയ്യും. ഭങ്ക്ര ഡാ൯സിലും പ്രതിഭയാണ് ഇവർ. സെലബ്രിറ്റികളായ ദിൽജിത് ദോസാഞ്ച്, ഇംതിയാസ് അലി, ടെറ൯സ് ലെവിസ് എന്നിവരും ഈ അറുപത് കഴിഞ്ഞ സ്ത്രീയുടെ കഴിവിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

  രണ്ട് കുട്ടികളുടെ അമ്മയായ ഈ സ്ത്രീ 27 വർഷത്തോളം ഡൽഹിയിലെ സർക്കാർ സ്കൂളിൽ മ്യൂസിക് അധ്യാപകയായി ജോലി ചെയ്തിട്ടുണ്ട്. കുഞ്ഞു നാളിൽ തന്നെ കഥക്, വോക്കൽ, തബല എന്നിവയിൽ പരിശീലനം ലഭിച്ച ഇവർ 96 വയസ്സുള്ള തന്റെ അച്ഛ൯ ശാന്തി സ്വരൂപ് ശർമയിൽ നിന്നാണ് നൃത്തം പഠിച്ചത്. റിട്ടയർമെന്റിന് ശേഷമാണ് തന്റെ ഇഷ്ടമുള്ള ഡാ൯സിലേക്ക് തിരിച്ചു വന്നത്.

  പെട്ടെന്നു കിട്ടിയ സെലബ്രിറ്റി പദവി കണ്ടിട്ട് വിശ്വസിക്കാ൯ കഴിയുന്നില്ല ശർമ്മക്ക്. ദിൽജീത്ത് ഇ൯സ്റ്റഗ്രാമിൽ തന്റെ വീഡിയോ ഷെയർ ചെയ്തത് ജീവിതത്തിലെ ഏറ്റവും വലിയ അവാർഡാണെന്ന് അവർ പറയുന്നു.

  “പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് ഞാ൯ തെളിയിച്ചിരിക്കുന്നു. ജീവിതത്തിന്റെ ഏതു ഘട്ടത്തിലും താങ്കളെ അംഗീകാരങ്ങൾ തേടിയെത്തിയേക്കാം,” ശർമ പറയുന്നു.

  You May Also Like- ദുൽഖർ സൽമാന്‍റെ കാർ ട്രാഫിക് നിയമം തെറ്റിച്ചു; റിവേഴ്സ് പോകാൻ നിർദേശിച്ച് പൊലീസ്; വൈറൽ വീഡിയോ

  ആദ്യമായി ഒരു മത്സരത്തിന് വേണ്ടിയാണ് ശർമ വീഡിയോ ചെയ്തത്. ഇൻസ്റ്റഗ്രാമിൽ ആളുകൾ നൽകിയ സ്നേഹവും പ്രതികരണങ്ങളും കണ്ട് വീണ്ടും വീഡിയോകൾ നിർമ്മിക്കുകയായിരുന്നു അവർ. ഇതുവഴി തന്റെ കുഞ്ഞുനാളിലെ സ്വപ്നങ്ങളെ പിന്തുടരാ൯ കഴിഞ്ഞെന്ന് ശർമ പറയുന്നു.

  എന്നാൽ പുതിയ ടെക്നോളജി പൂർണ്ണമായും ശർമക്ക് വഴങ്ങിയിട്ടില്ല. തന്റെ മകനും മകളും വീഡിയോ ഷൂട്ട് ചെയ്യാനും, ഷെയർ ചെയ്യാനും, കോസ്റ്റ്യൂമിനും മറ്റും സഹായിക്കുന്നുവെന്നാണ് അവർ പറയുന്നത്.

  Also Read- പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെ അധിക്ഷേപം; സംഭവം ബി ബി സി റേഡിയോ തത്സമയ ഷോയിൽ

  പ്രായം കാരണം നിങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരുന്നതിൽ നിന്ന് വിട്ടു നിൽക്കരുതെന്നാണ് ശർമക്ക് എല്ലാവരോടും പറയാനുള്ളത്. ഈ മുത്തശ്ശി ഒരുപാട് പേർക്ക് പ്രചോദനമാണെന്നും തങ്ങളുടെ അമ്മമാരും മുത്തശ്ശിമാരും തങ്ങളുടെ സ്വപ്നങ്ങൾ വേണ്ടെന്നു വെച്ചതിനെ പറ്റിയും ആളുകൾ സംസാരിച്ചു.
  Published by:Anuraj GR
  First published: