• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എസി മുറിയും പരിചാരകരും; സലൂണ്‍ കോച്ചുമായി ഇന്ത്യന്‍ റെയില്‍വേ

news18
Updated: April 2, 2018, 10:20 PM IST
എസി മുറിയും പരിചാരകരും; സലൂണ്‍ കോച്ചുമായി ഇന്ത്യന്‍ റെയില്‍വേ
news18
Updated: April 2, 2018, 10:20 PM IST
ന്യൂഡല്‍ഹി: ആഡംബര സൗകര്യങ്ങളടങ്ങിയ സലൂണ്‍ കോച്ചുമായി ഇന്ത്യന്‍ റെയില്‍വെ. സാധാരണകാര്‍ക്കും ആഡംബരയാത്രയൊരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

യാത്രക്കാര്‍ക്ക് ഹോട്ടലില്‍ ലഭിക്കുന്നതു പോലെയുള്ള സൗകര്യങ്ങളാണ് കോച്ചില്‍ ലഭിക്കുന്നത്. രണ്ട് എസി മുറികള്‍, ലിവ്ങ് റൂം, ഒരു ട്വിന്‍ ബെഡ്‌റൂം, എസി ഫസ്റ്റ് ക്ലാസ് കൂപ്പെയിലേതിനു സമാനമായ അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍, ഡൈനിങ് ഏരിയ, എല്ലാ സൗകര്യങ്ങളോടും കൂടി അടുക്കള എന്നിവയെല്ലാം സലൂണ്‍ കോച്ചിലുണ്ട്. കൂടാതെ പരിചാരക സൗകര്യവും.


Loading...

ആദ്യ സലൂണ്‍ കോച്ചുകള്‍ ഘടിപ്പിച്ച ട്രെയിന്‍ വെള്ളിയാഴ്ചയാണ് യാത്ര ആരംഭിച്ചത്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്കുള്ള ജമ്മു മെയില്‍ ട്രെയിനാണ് ആഡംബര സംവിധാനങ്ങളോടെയുള്ള കോച്ചുകളുമായി യാത്ര ആരംഭിച്ചത്. ഓള്‍ഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നായിരുന്നു യാത്ര. ഡല്‍ഹിയിലെ സ്വകാര്യ ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയുടെ ആറ് ഉപഭോക്താക്കളായിരുന്നു ആദ്യ യാത്രക്കാര്‍.

സഞ്ചരിക്കുന്ന വീട് എന്ന പ്രതീതിയാണ് സലൂണ്‍ കോച്ചുകള്‍ സൃഷ്ടിക്കുന്നത്. കോച്ചുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ റെയില്‍വെ തന്നെയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്.



എസിയിലും കോച്ചിലും ഉണ്ടാകുന്ന സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനായി സാങ്കേതിക വിദഗ്ധരും ട്രെയിനിലുണ്ടാകും. നിലവില്‍ നിലവില്‍ ചാര്‍ട്ടേര്‍ഡ് സംവിധാനമായിട്ടാണ് ഈ സൗകര്യങ്ങളുള്ള കോച്ചുകള്‍ ലഭിക്കുക. എന്നാല്‍, ഗതാഗത ട്രെയിനുകളിലും ഉടന്‍ തന്നെ ഇത്തരം സര്‍വീസുകള്‍ നടപ്പാക്കുമെന്നും ഐആര്‍സിടിസി അറിയിച്ചു.

 

First published: March 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍