ജയ്പൂർ: രാജസ്ഥാനിൽ നടന്ന മദ്യശാല ലേലത്തെ കുറിച്ചുള്ള വാർത്തയാണ് ശ്രദ്ധ നേടുന്നത്. ഹനുമാൻഘഡ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ലേലം നടന്നത്. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ലേലം അവസാനിക്കുമ്പോൾ പാതിരാത്രി കഴിഞ്ഞിരുന്നു. വാശിയേറിയ ലേലം അവസാനിച്ചപ്പോൾ കോടികൾക്കാണ് ലേലം ഉറപ്പിച്ചത്.
മദ്യശാലകളുടെ ലേലം രാജസ്ഥാനിൽ പുതിയ കാര്യമല്ല. ഓൺലൈൻ ലേലം പുനരാരംഭിച്ചതിന് ശേഷം ഇതിനകം 7000 ഓളം ഷോപ്പുകൾ ലേലത്തിൽ ഉൾപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ എടുത്തു കളഞ്ഞ നടപടി അശോക് ഖെലോട്ട് മുഖ്യമന്ത്രിയായതിന് ശേഷം തിരിച്ചു കൊണ്ടുവരികയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിക്ക് 72 ലക്ഷത്തിനായിരുന്നു ലേലം തുടങ്ങിയത്. പതിയെ തുടങ്ങിയ ലേലം പിന്നീട് വാശിയേറിയ മത്സരമായി മാറുകയായിരുന്നു. പങ്കെടുത്തവരെല്ലാം വില കൂട്ടി ലേലം വിളിച്ചു തുടങ്ങിയതോടെ ഒരു ദിവസം മുഴുവൻ ലേലം വിളി നീണ്ടു നിന്നു. ഒടുവിൽ പുലർച്ചെ രണ്ട് മണിക്ക് ലേലം അവസാനിക്കുമ്പോൾ ഉയർന്ന തുക 510 കോടി രൂപയാണ്. ഇതാദ്യമായാണ് ഇത്രയും വലിയ തുകയ്ക്ക് മദ്യശാലയുടെ ലേലം നടക്കുന്നത്.
ഹനുമാൻഘട്ട് ജില്ലയിലുള്ള മദ്യശാലയുടെ വില 72 ലക്ഷം രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം വെറും 65 ലക്ഷത്തിനാണ് മദ്യശാല വിറ്റത്. ഇതേ മദ്യശാലയാണ് ഇക്കുറി ലേലത്തിലൂടെ 510 കോടിയിലെത്തിയിരിക്കുന്നത്. രണ്ട് സ്ത്രീകളാണ് കോടികൾ നൽകി മദ്യശാല സ്വന്തമാക്കിയിരിക്കുന്നത്. സഹോദരിമാരാണ് ഇവരെന്നാണ് സൂചന. ഇതിൽ ഒരാളുടെ പേര് കിരൺ കൻവാർ എന്നാണെന്നും വാർത്തകളുണ്ട്.
You may also like:Happy Women's Day | മാസങ്ങൾ പ്രായമുള്ള മകനേയും എടുത്തു ട്രാഫിക് പോലീസിന്റെ കടമ നിർവഹിച്ച അമ്മ; ഇത് പ്രിയങ്ക
ഇത്ര വലിയ തുകയ്ക്ക് മദ്യശാല വാങ്ങുന്നത് എക്സൈസ് വകുപ്പിനേയും അമ്പരപ്പിച്ചിരിക്കുകയാണ്. എക്സൈസ് നിയമം അനുസരിച്ച് മദ്യശാലയുടെ മൂല്യത്തിന്റെ രണ്ട് ശതമാനം ഉടമ വകുപ്പിന് നൽകണം.
You may also like:പെൺകുട്ടികളുള്ള വീടുകൾക്ക് മുമ്പിൽ പുത്തൻ പാദരക്ഷകൾ; രാത്രിയിൽ ചെരുപ്പ് കൊണ്ടു വന്നു വയ്ക്കുന്നത് അജ്ഞാതർ; പരിഭ്രാന്തിയിൽ ഒരു നാട്
മറ്റൊരു സംഭവത്തിൽ, അമേരിക്കയിലെ ബോസ്റ്റണിലെ ഒരു വീടും വാർത്തകളിൽ ഇടംനേടിയിരുന്നു. 9,00,000 ഡോളറിനാണ് വീട് വിറ്റുപോയത്. ഇന്ത്യൻ രൂപ ആറര കോടി രൂപയ്ക്ക്. പുറമെ നിന്ന് നോക്കുമ്പോൾ വീട് വളരെ ആകർഷണീയമാണ്. എന്നാൽ അകത്തേക്ക് നോക്കിയാൽ ആരും ഒന്നും ഞെട്ടിപ്പോകും. മൂന്നു നിലയാണ് കെട്ടിടത്തിനുള്ളത്. നാല് ബെഡ്റൂമുകളാലും മൂന്ന് ബാത്ത് റൂമുകളാലും സമ്പന്നമാണ് വീട്. പാർക്കിങ് ഏരിയയും ഹാർഡ് വുഡ് ഫ്ളോറുകളും ഒന്നിലേറെ ബാൽക്കണികളുമുണ്ട്. എന്നാൽ ഒരു ബാത്ത് റൂമിൽ പ്രധാനപ്പെട്ട ഒരു കാര്യം മിസ്സിങ്ങാണ്. ചുവരുകളും വാതിലും. ഇതാണ് വീട് ഇത്ര വലിയ തുകയ്ക്ക് വിറ്റുപോകാൻ കാരണവും.
ചുമരുകൾക്ക് പകരം ഗ്ലാസുകളാണ്. ടോയ്ലറ്റിനെയും മറ്റു മുറികളെയും വേർതിരിക്കുന്ന വാതിലുമില്ല. ഓപ്പൺ- കൺസെപ്റ്റ് സ്പെയ്സ് അടിസ്ഥാനമാക്കിയാണത്രേ ബാത്ത് റൂം നിർമിച്ചിരിക്കുന്നത്. വീട് വിൽപന സൈറ്റായ സില്ലോയിൽ അടുത്തിടെ വിൽപനയ്ക്ക് വെച്ച വീട് 6.5 കോടി രൂപക്കാണ് വിറ്റുപോയത്.
സില്ലോ ഗോൺ വൈൽഡിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വന്ന ബാത്ത് റൂമിന്റെ ചിത്രം പിന്നാലെ വൈറലായി. വിസ്മയത്തോടും ഞെട്ടലോടെയുമാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കള്‍ ഇതിനോട് പ്രതികരിച്ചത്. ആധുനിക രീതിയിലാണ് ബാത്ത് റൂമിന്റെ നിർമാണം. വാക്ക് ഇൻ ഷവറും ടോയിലറ്റും സിങ്കും കാണാം. കുളിമുറിയും ടോയിലറ്റും ക്ലിയർ ഗ്ലാസ് പാനലുകൾ കൊണ്ട് വേർതിരിച്ചിട്ടുണ്ട്. ടോയിലറ്റിന് മുന്നിൽ വാതിലുകളില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Liquor Shop, Liquor shops, Rajasthan