• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ജനാലകൾ തുറന്നിട്ട് മൂന്നു സ്ത്രീകളുമായി സെക്സിലേർപ്പെട്ടു; ബഹളംകൊണ്ട് ഉറക്കം നഷ്ടമായതായി ക്രിക്കറ്റ് താരം ഷെയ്ൻ വോണിനെതിരെ അയൽക്കാർ

ഇംഗ്ലീഷ് മാധ്യമങ്ങളാണ് സംഭവം പുറത്തുകൊണ്ടുവന്നത്

news18
Updated: August 31, 2019, 4:45 PM IST
ജനാലകൾ തുറന്നിട്ട് മൂന്നു സ്ത്രീകളുമായി സെക്സിലേർപ്പെട്ടു; ബഹളംകൊണ്ട് ഉറക്കം നഷ്ടമായതായി ക്രിക്കറ്റ് താരം ഷെയ്ൻ വോണിനെതിരെ അയൽക്കാർ
ഷെയ്ൻ വോൺ
news18
Updated: August 31, 2019, 4:45 PM IST
ലണ്ടൻ: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ വീണ്ടും ലൈംഗിക വിവാദത്തിൽ. കാമുകിക്കും മറ്റ് രണ്ട് ലൈംഗിക തൊഴിലാളികൾക്കുമൊപ്പം സെക്സ് പാർട്ടി നടത്തിയതാണ് 49കാരനായ വോണിന്റെ പുതിയ വിവാദം. ലണ്ടനിലെ വോണിന്റെ ആഡംബര വസതിയിലായിരുന്നു പാർട്ടി. ജനാലകൾ തുറന്നിട്ട് ഒളിവും മറയുമില്ലാതെ പാർട്ടി നടത്തിയത് ശല്യമായതോടെ അയൽക്കാർ പരാതിപ്പെട്ടതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നു.

വോണിനൊപ്പമുണ്ടായിരുന്ന പുതിയ കാമുകിയുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ലൈംഗിക തൊഴിലാളികളുടെ പേരുകൾ റിപ്പോർട്ടുകളിലുണ്ട്. പാര്‍ട്ടിക്ക് ശേഷം മൂന്ന് സ്ത്രീകൾ വോണിന്റെ വസതിയില്‍നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായും അയൽക്കാർ പറയുന്നു. ജനാലകള്‍ അടയ്ക്കാത്തതിനാൽ വോണിന്റെ വസതിയില്‍ നിന്നുള്ള ബഹളം കേട്ട് നാട്ടുകാരുടെ ഉറക്കം നഷ്ടമാവുകയായിരുന്നുവെന്നാണ് പരാതി.

Also Read- 52-ാം വയസ്സിൽ ബോളിവുഡ് നടനും ഭാര്യക്കും കുഞ്ഞ് പിറന്നു

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നറായ ഷെയ്ൺ വോൺ നേരത്തേയും ലൈംഗികാരോപണങ്ങളില്‍പ്പെട്ടിട്ടുണ്ട്. സിമോണ്‍ കലഹാനുമായുള്ള വോണിന്റെ വിവാഹബന്ധം
തകർന്നതും ഇത്തരത്തിലാണ്. 2000ൽ ബ്രിട്ടീഷ് നഴ്‌സിന് അശ്ലീല സന്ദേശമയച്ചതാണ് വോണിന്റെ പേരിലുയര്‍ന്ന ഒരു വിവാദം. പിന്നീട് വോണുമായി മൂന്നു മാസത്തെ ബന്ധമുണ്ടെന്ന്
മെല്‍ബണില്‍ നിന്നുള്ള ഒരു ലൈംഗികത്തൊഴിലാളി വെളിപ്പെടുത്തുകയും ചെയ്തു.

Loading...

രണ്ട് വര്‍ഷത്തിനൊടുവില്‍ വോണിന്റെ വെളിപ്പെടുത്തല്‍ വലിയ വിവാദമായി. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയുമായി കാറിന്റെ ബോണറ്ററില്‍ വെച്ച് ലൈംഗികബന്ധത്തില്‍
ഏര്‍പ്പെട്ടുവെന്നായിരുന്നു വോണിന്റെ തുറന്നുപറച്ചില്‍. പിന്നാലെ വോണ്‍ യുവതിക്കയച്ച സന്ദേശങ്ങളും വെളിച്ചത്തായി. അടിവസ്‌ത്രം ധരിച്ച് മോഡലുകൾക്കൊപ്പം നില്‍ക്കുന്ന
വോണിന്റെ ചിത്രങ്ങള്‍ 2006ല്‍ ടാബ്ലോയിഡ് പ്രസിദ്ധീകരിച്ചിരുന്നു. ലണ്ടനിലെ ഹോട്ടലില്‍ വെച്ച് ലൈംഗികബന്ധലേര്‍പ്പെടാന്‍ നഗ്‌നായി വോണ്‍ കെഞ്ചിയെന്ന് ബ്രിട്ടീഷ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു. 2006ല്‍ രണ്ട് ബ്രിട്ടീഷ് മോഡലുകളുമായുള്ള ലൈംഗികബന്ധം ചിത്രീകരിച്ചതും വിവാദമായിരുന്നു. ബിക്കിനി മോഡലായ മിഷേലുമായുള്ള കഥകള്‍ പുറത്തുവന്നെങ്കിലും 2014ല്‍ വോണ്‍ അത് നിഷേധിച്ചിരുന്നു.

First published: August 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...