• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | ഇന്ത്യൻ ഭക്ഷണം ആദ്യമായി കഴിച്ച് ഓസ്ട്രേലിയൻ പെൺകുട്ടി; മതിമറന്ന് ആസ്വാദനം; വൈറൽ വീഡിയോ

Viral | ഇന്ത്യൻ ഭക്ഷണം ആദ്യമായി കഴിച്ച് ഓസ്ട്രേലിയൻ പെൺകുട്ടി; മതിമറന്ന് ആസ്വാദനം; വൈറൽ വീഡിയോ

ഒരു ഓസ്ട്രേലിയൻ പെൺകുട്ടി ആദ്യമായി ഇന്ത്യൻ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള അനുഭവം വൈറലാവുകയാണ്. ഓസ്ട്രേലിയയിലെ ഒരു ഇന്ത്യൻ റസ്റ്റോറൻറിലെത്തിയാണ് കുട്ടി ഭക്ഷണം പരീക്ഷിക്കാൻ തീരുമാനിച്ചത്.

 • Share this:
  ലോകത്തിലെ ഓരോ പ്രദേശങ്ങളിലെയും ഭക്ഷണരീതികൾ വ്യത്യസ്തമാണ്. എന്തിനധികം, കേരളത്തിൽ പോലും പല സ്ഥലങ്ങളിലും ഒരേ വിഭവങ്ങൾ പല രുചികളിലാണ് ലഭിക്കാറുള്ളത്. വടക്കൻ കേരളത്തിലെയും തെക്കൻ കേരളത്തിലെയും ഭക്ഷണത്തിലും അവയുടെ രുചിയിലും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യമായി കഴിക്കുമ്പോൾ എല്ലാവർക്കും എല്ലാം പിടിക്കണമെന്നില്ല. എന്നാൽ, ചിലത് വല്ലാതെ ഇഷ്ടപ്പെടുകയും ചെയ്യും. പാശ്ചാത്യ ഭക്ഷണത്തിനോട് ഇന്ത്യക്കാർക്ക് വലിയ താൽപര്യമുണ്ട്. ഈയടുത്ത കാലം വരെ ഇന്ത്യൻ ഭക്ഷണത്തിന് മറ്റ് രാജ്യങ്ങളിൽ അത്ര സ്വീകാര്യത ലഭിക്കാറില്ല. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി അതിന് മാറ്റം വരുന്നുണ്ട്.

  ഇപ്പോഴിതാ ഒരു ഓസ്ട്രേലിയൻ പെൺകുട്ടി ആദ്യമായി ഇന്ത്യൻ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള അനുഭവം വൈറലാവുകയാണ്. ഓസ്ട്രേലിയയിലെ ഒരു ഇന്ത്യൻ റസ്റ്റോറൻറിലെത്തിയാണ് കുട്ടി ഭക്ഷണം പരീക്ഷിക്കാൻ തീരുമാനിച്ചത്. മെയിൻ കോഴ്സും ഡെസേർട്ടുമെല്ലാം നന്നായി ആസ്വദിച്ചാണ് കഴിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്. ഫ്രൈഡ് റൈസും കടായി ചിക്കനുമാണ് കുട്ടി മെയിൻ കോഴ്സായി കഴിക്കുന്നത്. പിന്നീട് ഡെസേർട്ട് വരുന്നു. മാംഗോ കുൽഫി പരീക്ഷിക്കാനായിരുന്നു കൊച്ചുമിടുക്കിയുടെ തീരുമാനം. മധുരമുള്ള ആ ഭക്ഷണ പദാർഥവും കുട്ടിയെ ഒട്ടും മടുപ്പിക്കുന്നില്ലെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തമാണ്.

  ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ വായയുടെ ഗന്ധം മാറ്റുന്നതിനായി മൗത്ത് ഫ്രെഷ്നറായി ജീരകവും കൽക്കണ്ടവും നൽകുന്നത് മിക്ക ഇന്ത്യൻ റെസ്റ്റോറന്റിലെയും രീതിയാണ്. എന്നാൽ ജിരകം കഴിച്ച് ഓസ്ട്രേലിയക്കാരിയായ പെൺകുട്ടി ചെറുതായൊന്ന് പെട്ടു. പല്ലിനിടയിൽ കുടുങ്ങിപ്പോയതാണ് കാരണം. ആ സമയത്തെ പെൺകുട്ടിയുടെ രസകരമായ ഭാവവും വീ‍ഡിയോയിൽ കാണാം. റസ്റ്റോറൻറിലെ ജീവനക്കാരോട് വളരെ സ്നേഹത്തോടെ ഇടപെട്ട് കൊണ്ടാണ് കുട്ടി ഇറങ്ങിപ്പോവുന്നത്. ഒരു വനിതാ ജീവനക്കാരിയോട് സംസാരിക്കുന്നതും വീ‍ഡിയോയിൽ കാണാം.
  View this post on Instagram


  A post shared by 🌻 (@angeerowden)


  ഒരു ഫുഡ് വ്ളോഗറാണ് ഈ വീഡിയോ ആദ്യമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഇത് വരെ 6065 ലൈക്കുകൾ ലഭിച്ചിട്ടുള്ള വീഡിയോ രണ്ട് ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളും വീഡിയോക്ക് ലഭിക്കുന്നുണ്ട്. “കുട്ടിക്ക് പല്ലുവേദനയുണ്ടെന്ന് സംശയമുണ്ട്,” ജീരകം കഴിക്കുമ്പോഴുള്ള മുഖഭാവം കണ്ട് ഒരാളുടെ പ്രതികരണം ഇങ്ങനെയാണ്. എങ്ങനെ കഴിക്കണമെന്നുള്ള ഉപദേശങ്ങളുമുണ്ട്. വിദേശത്തുള്ളവർ ഇന്ത്യൻ ഭക്ഷണം കഴിച്ച് തുടങ്ങിയാൽ പിന്നെ അതിൻെറ ആരാധകരമായി മാറുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് മറ്റൊരാൾ അഭിപ്രായപ്പെടുന്നു.

  Also Read- Wedding Ring | പൂന്തോട്ടം വൃത്തിയാക്കുമ്പോൾ കണ്ടത് പരേതനായ ഭർത്താവിന്റെ വിവാഹമോതിരം; നഷ്ടമായത് 35 വര്‍ഷം മുമ്പ്

  ലോകത്തിൽ സ്വാധീനം ചെലുത്തുന്ന വ്യക്തികളിൽ പലരും ഇന്ത്യൻ ഭക്ഷണം കഴിച്ച് ഇഷ്ടപ്പെട്ട് തങ്ങളുടെ അഭിപ്രായം സോഷ്യൽ മീഡിയയിലൂടെയും മറ്റും പങ്കുവെച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ മുതൽ ടിക് ടോക്കിലെയും ഇൻസ്റ്റഗ്രാമിലെയും പല സെലിബ്രിറ്റികളും ഇന്ത്യൻ ഭക്ഷണത്തിന്റെ ആരാധകരായി മാറിയിട്ടുണ്ട്. അതിനാൽ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യൻ ഹോട്ടൽ ശൃംഖലകളുടെ ബിസിനസും കാര്യമായി വ്യാപിപ്പിക്കുന്നതാണ് സമീപ കാലത്തായി കാണുന്നത്. രുചിയും സുഗന്ധദ്രവ്യങ്ങൾ ഒരുക്കുന്ന ഗന്ധവുമെല്ലാം ആണ് വിദേശികളെ ഇന്ത്യൻ ഭക്ഷണത്തിൻെറ ആരാധകരാക്കുന്നത്.
  Published by:Rajesh V
  First published: