• HOME
 • »
 • NEWS
 • »
 • buzz
 • »
 • പുതിയ കാമുകിക്കൊപ്പം പുതുവർഷമാഘോഷിക്കാൻ യുവാവിന്റെ തട്ടിക്കൊണ്ടുപോകൽ നാടകം; പരാതിയുമായി പഴയ പങ്കാളി

പുതിയ കാമുകിക്കൊപ്പം പുതുവർഷമാഘോഷിക്കാൻ യുവാവിന്റെ തട്ടിക്കൊണ്ടുപോകൽ നാടകം; പരാതിയുമായി പഴയ പങ്കാളി

പോൾ ഐറ എന്ന യുവാവ് പുതുവർഷ രാത്രി കാമുകിക്കൊപ്പം ചെലവഴിക്കാൻ മെനഞ്ഞ കെട്ടുകഥയാണ് ഇപ്പോൾ പുറത്തായത്

 • Share this:

  കാമുകിയ്ക്കൊപ്പം പുതുവർഷ രാത്രി ആഘോഷിക്കാൻ തട്ടിക്കൊണ്ടു പോകൽ നാടകം. ആസ്‌ട്രേലിയയിൽ നിന്നാണ് രസകരമായ ഈ വാർത്ത വരുന്നത്. ലാഡ്‌ബൈബിൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പോൾ ഐറ എന്ന യുവാവ് പുതുവർഷ രാത്രി കാമുകിക്കൊപ്പം ചെലവഴിക്കാൻ മെനഞ്ഞ കെട്ടുകഥയാണ് ഇപ്പോൾ പുറത്തായത്. ഭാര്യയോടും വീട്ടുകാരോടും തന്നെ ആരോ തട്ടികൊണ്ടു പോയി എന്നാണ് യുവാവ് പറഞ്ഞത്.

  വോളോങ്കോങ്ങിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഡാപ്‌റ്റോയിൽ തനിക്ക് പണം നൽകാനുള്ള ഒരാളെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണ് 35 കാരനായ പോൾ ഐറ. പിന്നീട് പോളിന്റെ പങ്കാളിയുടെ ഫോണിലേക്ക് ഒരു സന്ദേശം എത്തി. സന്ദേശത്തിൽ പറയുന്നത് ” പോൾ ഐറ എന്റെ കൂടെയുണ്ട്, അവന്റെ ബൈക്ക് ഞങ്ങൾക്ക് തന്നാൽ അവനെ ഞങ്ങൾ മോചിപ്പിക്കും, അതുവരെ അവൻ ഞങ്ങൾക്കൊപ്പം സുരക്ഷിതനായിരിക്കും എന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു” എന്നായിരുന്നു.

  Also read- Wish you a Happy married Life ടോമി ജെല്ലി; വളർത്തുനായ്ക്കളുടെ വിവാഹം ആഘോഷമാക്കി ഉടമകൾ

  ഈ സന്ദേശം അയച്ചത് ഒരു ലൈംഗിക തൊഴിലാളിയായ സ്ത്രീയാണ്. 7000 ഡോളർ വിലയുള്ള ബൈക്കിന് വേണ്ടി തന്റെ ഭർത്താവിനെ ആരോ ബന്ദിയാക്കിയെന്ന് ഐറയുടെ ഭാര്യ വിശ്വസിച്ചു. അവർ ഉടനടി പോലീസുമായി ബന്ധപെട്ടു. പോലീസ് അതിവേഗം അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഒട്ടേറെ സാക്ഷികളെ കണ്ട് വിവരം അന്വഷിക്കുകയും ചെയ്തു.

  ഐറയുടെ ഭാര്യക്ക് മെസ്സേജ് കിട്ടുന്ന സമയത്തെ സിസിടിവി ദൃശ്യങ്ങളിൽ യുവാവ് ഡംബാർടണിലെ കാമുകിയുടെ വീട്ടിൽ എത്തിയിരുന്നതായി പൊലീസിന് മനസിലായി.  അതേസമയം തന്നെ തട്ടിക്കൊണ്ടുപോയ വിവരം അറിയിക്കാൻ ഐറ തന്റെ പിതാവിനെയും വിളിച്ചിരുന്നതായി പൊലീസിന് വിവരം കിട്ടി. തട്ടിക്കൊണ്ടുപോയവർ തന്നെ വോളോങ്കോങ്ങിന് സമീപം ഇറക്കിവിടുകയായിരുന്നുവെന്ന് ഐറ പിതാവിനോട് പറഞ്ഞു, എന്നാൽ മൊബൈൽ ടവർ ലൊക്കേഷൻ സൂചിപ്പിക്കുന്നത് ഡാപ്‌റ്റോ ഏരിയയിൽ നിന്നാണ് ആ കോൾ വന്നത് എന്നാണ്.

  Also read- ടൂറിസ്റ്റ് ബസിൽ കേരള സാരിയും ചുറ്റി അടിപൊളി ഡാൻസ്; വീഡിയോ തരംഗമാവുന്നു

  കോൾ വന്ന് ഏഴ് മിനിറ്റിനുള്ളിൽ ഐറയും കാമുകിയും ഡോംബറോണിൽ വാഹനത്തിൽ കയറുന്നത് പോലീസിന് ലഭിച്ച തുടർന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ആളെ ബന്ദിയാക്കിയെന്ന് കരുതി ആ സമയത്ത് പോലീസ് ‘ഹൈ റിസ്‌ക് വെഹിക്കിൾ സ്റ്റോപ്പ്’ പരിശോധന ആരംഭിച്ചിരുന്നു. പിന്നീട്, തന്നെ അജ്ഞാതർ തട്ടിക്കൊണ്ടുപോയെന്നും തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയ ലൈംഗികത്തൊഴിലാളിയെ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും ഐറ അവകാശപ്പെട്ടു.

  എന്നാൽ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഐറ കാമുകിക്കൊപ്പം പുതുവർഷരാത്രി ചിലവഴിക്കാൻ മെനഞ്ഞ നാടകമാണ് ഈ തട്ടിക്കൊണ്ടുപോകൽ എന്ന നിഗമനത്തിൽ പോലീസ് എത്തി. ഈ കേസിന്റെ അന്വഷണത്തിന് പോലീസിനും സർക്കാരിനും 25,000 ഡോളറും 100 മുതൽ 200 മണിക്കൂർ സമയവും ചെലവായതായി കോടതിയിൽ പോലീസിന്റെ പ്രോസിക്കൂട്ടർ സർജന്റ് കേറ്റ് മക്കിൻലി പറഞ്ഞു. ഏതായാലും കോടതി ഇക്കാര്യത്തിൽ എന്ത് വിധിയാണ് പുറപ്പെടുവിക്കാൻ പോകുന്നത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

  Published by:Vishnupriya S
  First published: