HOME /NEWS /Buzz / Viral video |നായയുടെ പ്രേതം! വെളുത്ത രൂപത്തോടൊപ്പം ഓടിക്കളിക്കുന്ന വളര്‍ത്തുനായ; ദൃശ്യങ്ങള്‍ പങ്കുവെച്ച് യുവാവ്

Viral video |നായയുടെ പ്രേതം! വെളുത്ത രൂപത്തോടൊപ്പം ഓടിക്കളിക്കുന്ന വളര്‍ത്തുനായ; ദൃശ്യങ്ങള്‍ പങ്കുവെച്ച് യുവാവ്

ജാക്കിന്റെ വളര്‍ത്തുനായ റൈഡര്‍, മറ്റൊരു വെളുത്ത നായയുടെ രൂപവുമായി കളിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ജാക്കിന്റെ വളര്‍ത്തുനായ റൈഡര്‍, മറ്റൊരു വെളുത്ത നായയുടെ രൂപവുമായി കളിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ജാക്കിന്റെ വളര്‍ത്തുനായ റൈഡര്‍, മറ്റൊരു വെളുത്ത നായയുടെ രൂപവുമായി കളിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

  • Share this:

    തന്റെ വീട്ടിലെ വളര്‍ത്തുനായ വീട്ടുമുറ്റത്ത് മറ്റൊരു നായയുടെ 'പ്രേതവുമായി' ഓടികളിക്കുന്നുവെന്ന വിചിത്രവാദവുമായി ഒരു ഓസ്‌ട്രേലിയന്‍ യുവാവ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

    ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ജാക്ക് ഡിമാര്‍ക്കോയാണ് തന്റെ വീട്ടിലെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞ നിഗൂഢ ദൃശ്യങ്ങള്‍ തന്നെ ഞെട്ടിച്ചു എന്ന് പറയുന്നത്. ജാക്കിന്റെ വളര്‍ത്തുനായ റൈഡര്‍, മറ്റൊരു വെളുത്ത നായയുടെ രൂപവുമായി കളിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. നിഴല്‍ എന്ന് തോന്നിപ്പിക്കുന്ന പട്ടി വളര്‍ത്തുനായയെ പിന്തുടരുന്നതും മറ്റുമാണ് ദൃശ്യങ്ങളിലുള്ളത്. വീടിന്റെ പിന്നാമ്പുറത്ത് നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

    ' isDesktop="true" id="476085" youtubeid="6QepTPAe33I" category="buzz">

    വീടിന്റെ പിന്നാമ്പുറം വേലി കെട്ടി തിരിച്ചിട്ടുണ്ട്. അതിനാല്‍ പുറത്ത് നിന്ന് മറ്റൊരു പട്ടിക്ക് അകത്തുകടക്കാന്‍ സാധിക്കില്ല. സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയ താന്‍ ഉടന്‍ തന്നെ തോട്ടത്തിലേക്ക് ഓടിയതായും വളര്‍ത്തുനായയെ അല്ലാതെ മറ്റൊന്നിനേയും കണ്ടില്ലെന്നും ജാക്ക് പറയുന്നു. ഗ്യാരേജില്‍ സിഗററ്റ് വലിച്ച് നില്‍ക്കുമ്പോഴാണ് യാദൃശ്ചികമായി സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ കണ്ടതെന്നും ജാക്ക് വിവരിക്കുന്നു.

    ജാക്കിന്റെ സഹോദരന്‍ സൈമണ്‍, ഫെയ്സ്ബുക്കില്‍ പ്രസ്തുത ഫൂട്ടേജ് പങ്കിട്ടു. ഒരു നായ എങ്ങനെയോ വീട്ടുമുറ്റത്ത് കയറി എന്നും അതാണ് വീഡിയോയില്‍ കാണുന്നത് എന്നുമാണ് എന്നാല്‍ പലരും അനുമാനിക്കുന്നത്. അതേസമയം ഇത് അമാനുഷികമായി എന്തോ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

    First published:

    Tags: Ghost, Pet Dog, Video viral