നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Divorce Law |ഭാര്യ വിവാഹമോചനം നേടി; ഭര്‍ത്താവിന് 8000 വര്‍ഷത്തേക്ക് യാത്രാവിലക്ക്; വിചിത്ര നിയമവുമായി ഒരു രാജ്യം

  Divorce Law |ഭാര്യ വിവാഹമോചനം നേടി; ഭര്‍ത്താവിന് 8000 വര്‍ഷത്തേക്ക് യാത്രാവിലക്ക്; വിചിത്ര നിയമവുമായി ഒരു രാജ്യം

  നിലവിലെ കോടതി ഉത്തരവ് അനുസരിച്ച് 9999 ഡിസംബര്‍ 31 വരെ ഇവിടെ നിന്ന് പോകാന്‍ ഇദ്ദേഹത്തിന് അനുമതിയില്ല.

  Court_order

  Court_order

  • Share this:
   ഭാര്യ വിവാഹമോചനം(Divorce) നേടിയതിന് പിന്നാലെ 8000 വര്‍ഷത്തേക്ക് യാത്രാ വിലക്ക് നേരിട്ട് യുവാവ്. ഇസ്രയേല്‍ (Israel) സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത ഓസ്‌ട്രേലിയന്‍ പൗരന്‍ നോഹം ഹപ്പെര്‍ട്ട് ആണ് കടുത്ത യാത്രാവിലക്ക് നേരിടുന്നത്.

   നിലവിലെ കോടതി ഉത്തരവ് അനുസരിച്ച് 9999 ഡിസംബര്‍ 31 വരെ ഇസ്രയേലില്‍ നിന്ന് പോകാന്‍ നോഹം ഹപ്പെര്‍ട്ടിന് അനുമതിയില്ല. ഈ നിബന്ധനയില്‍ നിന്ന് മാറ്റം വരണമെങ്കില്‍ മൂന്ന് മില്യണ്‍ ഡോളര്‍ കുട്ടികളുടെ ചെലവിനായി ഇയാള്‍ അടയ്ക്കണം.

   2013ലാണ് ഇദ്ദേഹത്തിനുള്ള യാത്രാവിലക്ക് വന്നത്. രണ്ട് കുട്ടികള്‍ക്കൊപ്പം താമസിക്കാനായി 2012ലാണ് ഇയാള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ഇസ്രയേലിലെത്തിയത്. ഇതിന് ഒരു വര്‍ഷം മുന്‍പാണ് ഇയാളുടെ ഭാര്യ തിരികെ ഇസ്രയേലില്‍ മടങ്ങിയെത്തിയത്. ഒരു വര്‍ഷം കുട്ടികള്‍ക്കൊപ്പം കഴിഞ്ഞതിന് പിന്നാലെയാണ് ഇയാള്‍ക്ക് 8000 വര്‍ഷത്തെ യാത്രാവിലക്ക് ലഭിച്ചത്.

   മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ഒന്നാണ് ഇസ്രയേയിലെ വിവാഹമോചന നിയമത്തിലെ ചട്ടങ്ങള്‍. ഇത്തരത്തില്‍ ഇവിടെ കുടുങ്ങിയിട്ടുള്ള നിരവധി ആളുകളില്‍ ഒരാള്‍ മാത്രമാണ് താനെന്നാണ് നോഹം ഹപ്പെര്‍ട്ട് പറയുന്നത്.

   ഇസ്രയേലിലെ വിവാഹ മോചന നിയമം അനുസരിച്ച് വിവാഹമോചിതയാവുന്ന സ്ത്രീയ്ക്ക് തന്റെ കുട്ടികളുടെ പിതാവിന് കുട്ടികളുടെ ചെലവിന് പണം ലഭിക്കുന്ന കാലത്തോളം വര്‍ഷങ്ങള്‍ യാത്രാവിലക്കിന് ആവശ്യപ്പെടാന്‍ സാധിക്കും. വിവാഹമോചിതരാവുന്ന പുരുഷന്മാര്‍ തങ്ങളുടെ വരുമാനത്തിന്റെ നൂറ് ശതമാനത്തില്‍ അധികം തുകയും കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി നല്‍കേണ്ടി വരാറുണ്ട്.

   മാസം തോറും പണം നല്‍കുന്നതില്‍ വീഴ്ചയുണ്ടായാല്‍ 21 ദിവസത്തെ തടവ് ശിക്ഷയും പുരുഷന്മാര്‍ നേരിടേണ്ടതുണ്ട്. ഈ നിയമം മൂലം ഇസ്രയേലില്‍ കുടുങ്ങിയിട്ടുള്ള മറ്റഅ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കൃത്യമായ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനായ മരിയാന്നേ അസീസി പ്രതികരിക്കുന്നത്.
   Published by:Sarath Mohanan
   First published: