• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ബേബി-മെയ്ക്കിങ് ടൂറു'മായി യുവാവ് ; ലക്ഷ്യം കുട്ടികളില്ലാത്ത സ്ത്രീകളും സ്വവര്‍ഗ ദമ്പതികളും

'ബേബി-മെയ്ക്കിങ് ടൂറു'മായി യുവാവ് ; ലക്ഷ്യം കുട്ടികളില്ലാത്ത സ്ത്രീകളും സ്വവര്‍ഗ ദമ്പതികളും

ഹൂപ്പറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ബീജദാനത്തിലൂടെ 20 കുട്ടികളാണ് ഇതുവരെയുള്ളത്.

  • Share this:
    ലോകം മുഴുവൻ സഞ്ചരിക്കുകയെന്നത് എല്ലാവരുടെയും സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും പട്ടികയിലുണ്ട്. ഇത്തരത്തിൽ ലോകം ചുറ്റിക്കറങ്ങാൻ തയ്യാറെടുക്കുന്ന ഒരു ഓസ്ട്രേലിയക്കാരാനാണ് ഇപ്പോൾ സ‍ഞ്ചാര ലോകത്തെ വാർത്ത താരം. എന്താണ് ഈ യാത്രയ്ക്ക് ഇത്ര പ്രത്യേകത എന്നായിരിക്കും ചിന്തിക്കുന്നുണ്ടാവുക.

    പത്തു ദിവസത്തെ യാത്രയാണ് ആഡം ഹൂപ്പർ പെർത്തിൽ എന്ന ഓസ്ട്രേലിയക്കാരൻ നടത്തുന്നത്. ഈ യാത്രയിൽ ചിലർ ഹൂപ്പറിനെ കാത്തിരിക്കുന്നുമുണ്ട്. 'ബേബി-മെയ്ക്കിങ് ടൂർ' എന്ന് പേരിട്ടിരിക്കുന്ന ഈ യാത്രയുടെ ലക്ഷ്യം കുട്ടികളില്ലാത്ത സ്ത്രീകൾക്കും സ്വവർഗ ദമ്പതികൾക്കും ബീജം ദാനം ചെയ്യുക എന്നതാണ് ലക്ഷ്യം.

    Also Read-കുത്തിവെക്കല്ലേ, പേടിയാണ്; വാവിട്ടു കരയുന്ന പോലീസുകാരന്റെ വീഡിയോ ശ്രദ്ധനേടുന്നു

    ബീജദാനത്തിന് പണം വാങ്ങുന്നത് ഓസ്ട്രേലിയയിൽ നിയമവിരുദ്ധമാണ്. എന്നാല്‍ ഹൂപ്പറിന്റെ താമസം, യാത്ര, ഭക്ഷണം, മറ്റു ചെലവുകളെല്ലാം ബീജം കാത്തിരിക്കുന്നവർ വഹിക്കണം എന്നതാണ് യാത്രയുടെ മറ്റൊരു പ്രത്യേകത. ബീജദാതാവിന്റെ വിവരങ്ങള്‍ 18 വര്‍ഷം കഴിഞ്ഞേ കുഞ്ഞുങ്ങളേ അറിയിക്കാവൂ എന്നതും ഓസ്‌ട്രേലിയയിലെ നിയമമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഹൂപ്പറിന് നിര്‍ബന്ധങ്ങളൊന്നുമില്ല.

    ഹൂപ്പറിനെ കാണാനും ആവശ്യമുള്ളപ്പോഴൾ വിളിക്കാനും കുട്ടികൾക്ക് സാധിക്കും. ഇതെല്ലാം ഹൂപ്പറിന്റെ ബീജത്തിന് ആവശ്യക്കാർ കൂടുതലുള്ളതിന്റെ കാരണവും. ഹൂപ്പറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. ബീജദാനത്തിലൂടെ 20 കുട്ടികളാണ് ഇതുവരെയുള്ളത്.

    Also Read-Sudan | വ്യഭിചാരക്കുറ്റത്തിന് കല്ലെറിഞ്ഞുകൊല്ലാൻ കോടതിവിധി; സുഡാനിൽ നിന്നുള്ള കാടൻ തീർപ്പ്

    1500-ല്‍ അധികം അംഗങ്ങളുള്ള 'സ്‌പേം ഡോണേഴ്‌സ് ഓസ്‌ട്രേലിയ' എന്ന ഗ്രൂപ്പു വഴിയാണ് ആവശ്യക്കാര്‍ ബീജദാതാക്കളെ കണ്ടെത്തുന്നത്. കോവിഡിന് ശേഷം ബീജം ദാനം ചെയ്യാൻ മുന്നോട്ടുവരുന്നവരുടെ എണ്ണം കുറഞ്ഞതായും സ്പേം ഡോണേഴ്സ് ഓസ്ട്രേലിയ പറയുന്നു.
    Published by:Jayesh Krishnan
    First published: