നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Online Business | വസ്ത്രങ്ങൾ വാടകയ്ക്ക് നൽകി യുവതി നേടിയത് ലക്ഷങ്ങൾ; ഇപ്പോൾ സ്വപ്നഭവനം സ്വന്തം

    Online Business | വസ്ത്രങ്ങൾ വാടകയ്ക്ക് നൽകി യുവതി നേടിയത് ലക്ഷങ്ങൾ; ഇപ്പോൾ സ്വപ്നഭവനം സ്വന്തം

    കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ, 70 ലക്ഷം രൂപയാണ് അവൾ തന്റെ സൈഡ് ബിസിനസിലൂടെ സ്വന്തമാക്കിയത്.

    • Share this:
      വസ്ത്രങ്ങളോട് വളരെയധികം താല്പര്യം വച്ചു പുലർത്തുന്നവരാണ് മിക്കവാറും സ്ത്രീകളും. പല ഡിസൈനുകളിലുള്ള വ്യത്യസ്ത വസ്ത്രങ്ങൾ മാറി മാറി അണിയാൻ നമ്മളിൽ പലർക്കും ഇഷ്ടമാണ്. ഓസ്‌ട്രേലിയയിലെ (Australia) മെൽബൺ സ്വദേശിയായ ബ്രിട്ടാനി മക്കുയാദ് (Brittany McQuade) വളരെ ചെറുപ്പത്തിൽ തന്നെ സ്ത്രീകൾക്ക് വസ്ത്രങ്ങളോടുള്ള അമിതമായ താല്പര്യത്തെക്കുറിച്ചും ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കാനുള്ള മടിയെക്കുറിച്ചും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. ആ തിരിച്ചറിവിനെ വഴിതിരിച്ചുവിട്ട് ഒരു ബിസിനസ് (Business) ആരംഭിച്ചപ്പോൾ ആ യുവതിയുടെ തലവര തന്നെ മാറുകയായിരുന്നു.

      ഇരുപതാം വയസിലാണ് തന്റെ വസ്ത്രങ്ങൾ ഓൺലൈനായി (online) വാടകയ്ക്ക് കൊടുക്കാൻ ബ്രിട്ടാനി തീരുമാനിച്ചത്. തന്റെ തീരുമാനം ശരിയായിരുന്നു എന്ന് വളരെ പെട്ടന്ന് തന്നെ ബ്രിട്ടാനി മനസ്സിലാക്കി. ഓൺലൈൻ വഴി വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുത്തതിലൂടെ അവർ ലക്ഷങ്ങളാണ് സമ്പാദിച്ചത്. തന്റെ വ്യാപാരത്തിന്റെ ലാഭം ഉപയോഗിച്ച് ബ്രിട്ടാനി ഒരു വീടും സ്വന്തമാക്കി.

      2017 ലാണ് വസ്ത്രങ്ങൾ വാടകയ്ക്ക് നൽകുന്ന ബിസിനസ് ബ്രിട്ടാനി ആരംഭിച്ചത്. തന്റെ പക്കലുണ്ടായിരുന്ന വസ്ത്രങ്ങളിൽ ഒരുപാടെണ്ണം ഒരിക്കൽ മാത്രമുപയോഗിച്ചതാണെന്ന് News.au നടത്തിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ആ വസ്ത്രങ്ങളാണ് ആദ്യം വാടകയ്ക്ക് കൊടുക്കാൻ തുടങ്ങിയത്. ഒരു തവണ മാത്രം ധരിക്കാൻ വേണ്ടി മാത്രം 5,000 രൂപയോളം ചെലവാക്കി വസ്ത്രം വാങ്ങാൻ ആരും ആഗ്രഹിക്കാത്തതിനാൽ ഈ ബിസിനസ് ആശയം എളുപ്പത്തിൽ വിജയിക്കുമെന്ന് അവർ ഉറപ്പിച്ചു. അങ്ങനെ ബ്രിട്ടാനി ഓൺലൈൻ ആയി ഒരു സെക്കന്റ് ഹാൻഡ് സെല്ലിങ് സൈറ്റിൽ തന്റെ വസ്ത്രങ്ങൾ വാടകയ്ക്ക് നൽകാൻ തുടങ്ങി.

      ബ്രിട്ടാനിക്ക് ഒരു വസ്ത്രത്തിലൂടെ കുറഞ്ഞത് 1100 രൂപയെങ്കിലും വാടക ലഭിക്കും. വാടകയിനത്തിൽ കിട്ടുന്ന പണം കൊടുത്ത് പുതിയ വസ്ത്രങ്ങൾ വാങ്ങി ഒരു തവണ ഉപയോഗിച്ച ശേഷം അവർ വീണ്ടും അത് വാടകയ്ക്ക് കൊടുക്കുന്നു. 25 വസ്ത്രങ്ങൾ വാടകയ്ക്ക് കൊടുത്തു തുടങ്ങിയ ബിസിനസിന്റെ ഭാഗമായി ഇന്ന് 300 ഓളം വസ്ത്രങ്ങളാണ് ബ്രിട്ടാനി വാടകയ്ക്ക് നൽകുന്നത്. ഈ വസ്ത്രങ്ങൾക്ക് 1100 രൂപ മുതൽ 2200 രൂപ വരെ വാടക വരും. ലക്ഷങ്ങളാണ് ബിസിനസിലൂടെയുള്ള ബ്രിട്ടാനിയുടെ വരുമാനം. തന്റെ 24 വയസിനുള്ളിൽ ഈ ബിസിനസിലൂടെ നഗരത്തിൽ രണ്ട് കിടപ്പുമുറികളുള്ള ആകർഷകമായ ഒരു വീടും അവർസ്വന്തമാക്കി.

      ബ്രിട്ടാനിക്ക് ഇൻസ്റ്റാഗ്രാമിൽ ഏകദേശം 20,000 ഫോളോവേഴ്‌സാണ് ഉള്ളത്. തന്റെ വസ്ത്ര ശേഖരം കാണിക്കാനായി ഇൻസ്റാഗ്രാമിലൂടെ അവർ ഈ വസ്ത്രങ്ങളണിഞ്ഞ തന്റെ ചിത്രങ്ങളും വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നു.
      Published by:Sarath Mohanan
      First published: