നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Weird Plan | വിവാഹം മുടങ്ങാന്‍ കോവിഡ് വരാനായി നൈറ്റ് ക്ലബിലെത്തി എല്ലാവരേയും കെട്ടിപ്പിടിച്ച് യുവതി

  Weird Plan | വിവാഹം മുടങ്ങാന്‍ കോവിഡ് വരാനായി നൈറ്റ് ക്ലബിലെത്തി എല്ലാവരേയും കെട്ടിപ്പിടിച്ച് യുവതി

  'രണ്ടു മാസത്തിനു ശേഷം കല്യാണമാണ്. എങ്ങനെയും ഇപ്പോള്‍ കോവിഡ് വന്നുപോകണേ എന്നാണ് പ്രാര്‍ത്ഥന. അതിനുവേണ്ടി പറ്റുന്ന പോലൊക്കെ പ്രയത്‌നിക്കുന്നുണ്ട്'

  • Share this:
   എങ്ങനെയും കോവിഡ് വരാനായി നൈറ്റ് ക്ലബിലെത്തി ആളുകളെ കെട്ടിപ്പിടിച്ച് വിവാദത്തിലായിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ മാഡി സ്മാര്‍ട്ട് എന്ന യുവതി. 'രണ്ടു മാസത്തിനു ശേഷം കല്യാണമാണ്. എങ്ങനെയും ഇപ്പോള്‍ കോവിഡ് വന്നുപോകണേ എന്നാണ് പ്രാര്‍ത്ഥന. അതിനുവേണ്ടി പറ്റുന്ന പോലൊക്കെ പ്രയത്‌നിക്കുന്നുണ്ട്' ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ യുവതി പറയുന്നു.

   വിവാഹം നടക്കുന്നതിന് മുമ്പ് കോവിഡ് വന്നു പോവാന്‍ വേണ്ടി നാട്ടിലെ പബ്ബായ പബ്ബെല്ലാം കയറിയിറങ്ങി താന്‍ ആളുകളെ കെട്ടിപ്പിടിച്ചും ഡ്രിങ്ക് ഷെയര്‍ ചെയ്തും എല്ലാം ഏത് വിധേനയും ഒന്ന് രോഗം പകര്‍ന്നുകിട്ടാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ള മാഡിയുടെ തുറന്നു പറച്ചില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാവുന്നത്.

   Also Read-Viral Video | 'ജെസ്റ്റ് മിസ്'; റിയല്‍ ലൈഫ് മിന്നല്‍ മുരളിയോ? അപകടത്തില്‍ നിന്ന് താലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

   'Catch COVID not feelings' എന്ന ക്യാപ്ഷ്യന്‍ സഹിതമാണ് 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഈ ക്ലിപ്പ് മാഡി അപ്ലോഡ് ചെയ്തിട്ടുള്ളത്. വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കോവിഡ് വന്ന് വിവാഹം മുടക്കാനായാണ് യുവതിയുടെ ശ്രമം.

   Also Read-Online shopping | 13000 രൂപയുടെ ഫോണ്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയത് 10 രൂപയുടെ രണ്ട് സോപ്പ്കട്ടകള്‍

   അതേസമയം ഓസ്ട്രേലിയയില്‍ നിലവില്‍ പ്രതിദിനം ഒരു ലക്ഷത്തില്‍ പരം കേസുകള്‍ കടന്നു. ജനങ്ങളോട് കോവിഡിനെ പ്രതിരോധിക്കാനായി പരമാവധി ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനിടയിലാണ് കോവിഡ് ബാധിക്കാനായി പബ്ബുകളില്‍ കയറിയിറങ്ങുന്ന യുവതി സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

   Also Read-Viral video |വിമാനം ട്രെയിന്‍ പാളത്തില്‍ ക്രാഷ് ലാന്റ് ചെയ്തു; പിന്നാലെ ഹൈസ്പീഡില്‍ മെട്രോ ട്രെയിന്‍; പൈലറ്റിനെ രക്ഷപ്പെടുത്തിയത് തലനാരിഴയ്ക്ക്

   വെളിപ്പെടുത്തലിന് സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രാജ്യം മുഴുവന്‍ പരമാവധി മുന്‍കരുതലോടെ മഹാമാരിയെ എതിരിടാന്‍ ശ്രമിക്കുമ്പോള്‍ ആ പരിശ്രമങ്ങള്‍ക്ക് ഇല്ലാതാക്കാനുള്ള രീതിയിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണെന്ന് പലരും വിമര്‍ശിച്ചു.
   Published by:Jayesh Krishnan
   First published: