സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും വ്യത്യസ്തതരം റീല്‍സുകൾ വൈറലാകാറുണ്ട്. എന്നാൽ ഇത്തരത്തിൽ വൈറലായ ഒരു വീഡിയോ പെൺകുട്ടിയ്ക്ക് പണി കൊടുത്തിരിക്കുകയാണ്. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദ് മെട്രോയിൽ ഡാൻസ് റീൽസ് ചിത്രീകരിച്ച പെൺകുട്ടിയാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.
മെട്രോയ്ക്കുള്ളിൽ തമിഴ് ഗാനത്തിനൊപ്പം പെൺകുട്ടി ചുവടുവയക്കുന്നതാണ് റീൽസ് വീഡിയോ. ഈ റീൽ സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തു. എന്നാൽ വീഡിയോയ്ക്കെതിരെ രൂക്ഷ വിമർശനമായിരുന്നു ഉയർന്നത്. മോട്രോയ്ക്ക് ഉള്ളിൽ ആരാണ് പെൺകുട്ടിയ്ക്ക് അനുവദം നല്‍കിയെന്നും മറ്റുള്ള യാത്രക്കാർക്ക് അലോസരം ഉണ്ടാക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും വിമർശനം ഉയർന്നു.
പെൺകുട്ടിയെ പിന്തുണച്ച് ഒരു വിഭാഗവും രംഗത്തെത്തി. ഇതിനിടെ പെൺകുട്ടിയ്ക്കെതിരെ ആരോ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെ റീൽസിട്ട് വൈറലായ പെണ്‍കുട്ടിയ്ക്കെതിരെ നടപടിയെടുക്കുമെന്ന് ഹൈദരാബാദ് മെട്രോ റെയിൽ ലിമിറ്റഡ് അറിയിച്ചത്.
💃 Dance On Hyderabad Metro 🚄
When did this happen??? pic.twitter.com/ZilPdia9fx
— Hi Hyderabad (@HiHyderabad) July 20, 2022
Also Read-സഹതടവുകാരികൾ ഗര്‍ഭിണിയായി; ട്രാന്‍സ് വനിതയെ പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റി
കോളേജ് വിദ്യാർഥികളുടെ ചുംബന വീഡിയോ വൈറലായി; ഒരാള്‍ കസ്റ്റഡിയിൽ
മംഗളൂരു: കോളേജ് വിദ്യാർഥികളുടെ ചുംബന വീഡിയോ വൈറലായതിനെ പിന്നാലെ ഒരാൾ കസ്റ്റഡിയിൽ. കര്‍ണാടകയിലെ പ്രമുഖ കോളേജിലെ ആൺകുട്ടിയും പെൺകുട്ടിയും ചുംബിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വിദ്യാർഥികൾ ചുംബന മത്സരം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീഡിയോ തയ്യാറാക്കിയ വിദ്യാർഥിയെയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്.
യൂണിഫോം ധരിച്ച രണ്ട് വിദ്യാർഥിനികൾ ചുംബിക്കുന്നതും അവരുടെ സുഹൃത്തുക്കൾ അവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ആറുമാസം മുമ്പ് സ്വകാര്യ ഫ്ളാറ്റിലാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ. ശശികുമാർ പറഞ്ഞു. വിദ്യാർഥികളിലൊരാൾ ഒരാഴ്ച മുമ്പ് വാട്സ്ആപ്പിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ വൈറലായി.
സംഭവം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കോളേജ് അധികൃതർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കോളേജ് അധികൃതരോ രക്ഷിതാക്കളോ ഇതുരെ പൊലീസില്‍ പരാതി നൽകിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.