• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓട്ടോയിൽ മറന്ന രണ്ടര ലക്ഷം രൂപ തിരിച്ചു നൽകിയ ഡ്രൈവർക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ 8,000 രൂപ പാരിതോഷികം

ഓട്ടോയിൽ മറന്ന രണ്ടര ലക്ഷം രൂപ തിരിച്ചു നൽകിയ ഡ്രൈവർക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ 8,000 രൂപ പാരിതോഷികം

ക്ലയന്റുകളിൽ പണം ശേഖരിക്കാന്‍ വന്ന അദ്ദേഹം രണ്ട് ബാഗ് കൈയിൽ കരുതിയിരുന്നു. എന്നാൽ ഓട്ടോയിൽ നിന്ന് ഇറങ്ങിയ അദ്ദേഹം കാശുൾപ്പെട്ട ബാഗ് എടുക്കാ൯ മറന്നു.

auto bangaluru

auto bangaluru

  • Share this:
    ചിലയാളുകളുടെ സത്യസന്ധമായ പ്രവർത്തനങ്ങൾ മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ടേയിരിക്കും. അത്തരമൊരു സംഭവമാണ് ഈയടുത്ത് ബെംഗളുരിവിൽ അരങ്ങേറിയത്. 54 വയസ്സുകാരനായ കുമാർ ഡി എന്ന ഓട്ടോഡ്രൈവർ ഒരു യാത്രക്കാര൯ മറന്നു വെച്ചു പോയ 2.6 ലക്ഷം രൂപയുൾപ്പെടുന്ന ബാഗ് തിരിച്ചു നൽകി
    മാതൃകയായി. അമിത് കുമാർ പാണ്ഡെ എന്നയാളുടെ ബാഗാണ് കുമാർ തിരിച്ചു തൽകിയത്. ബെംഗളുരു വെസ്റ്റ് പോലീസ് കമ്മീഷണറായ സ൯ജീവ് എം പാട്ടീൽ കുമാർ ഡീയെ ആദരിച്ചു.

    Also Read-'ഞാനൊരു ട്രാൻസ്ജെൻഡർ;' WWE മുൻ സൂപ്പർതാരം ഗാബി റ്റഫ്റ്റ് വെളിപ്പെടുത്തുന്നു

    സംഭവം നടത്തിതിങ്ങനെ. കെ.ആർ പുരത്തിനടുത്തെ അനന്ദ് പുരയിൽ താമസിക്കുന്ന ഈ ഡ്രൈവർ മുംബൈ സ്വദേശിയായ പാണ്ഡേയെ കോട്ട൯ പേട്ടിൽ നിന്നാണ് വണ്ടിയിൽ കയറ്റിയത്. ചാമരാജ പേട്ടിലെ ഈദ് ഗാഹിനടുത്ത് പാണ്ഡേയെ ഇറക്കി വിട്ടെങ്കിലും അദ്ധേഹത്തിന്റെ ബാഗ് മറന്നു പോയത് കുമാർ ശ്രദ്ധിച്ചിരുന്നില്ല. ശേഷം, അതേ ഓട്ടോയിൽ ശ്രീനഗറിലേക്ക് ഓട്ടം പിടിച്ച യാത്രക്കാരിയാണ് മറന്നു വെച്ച ബാഗ് ശ്രദ്ധിച്ചതും ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തിയതും.

    You May Also Like- പി. വി അൻവറിനെ വിട്ടുതരൂ; ഘാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജിൽ കോൺഗ്രസ് പ്രവർത്തകരുടെ കമന്‍റുകൾ; മറുപടിയുമായി പി. വി അൻവർ

    രണ്ടാമതു വന്ന യാത്രക്കാരിയെ ശ്രീനഗറിൽ ഇറക്കി വിട്ട ശേഷം കുമാർ പാണ്ഡേയെ ഇറക്കി വിട്ട സ്ഥലത്തേക്ക് കുതിച്ചു. അദ്ധേഹം അടുത്തുള്ള ഒരു കടയിലേക്ക് പ്രവേശിക്കുന്നത് ഓർത്ത ഓട്ടോഡ്രൈവർ കടക്കാരനോട് കാര്യങ്ങൾ അവതരിപ്പിച്ചു. ഉടനെ തന്നെ കടക്കാര൯ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും അൽപ സമയത്തിനു ശേഷം പോലീസുമായി വന്ന അദ്ദേഹം പണം ഉൾപ്പെട്ട ബാഗ് കൈപ്പറ്റുകയുമായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോട്ടോ ഫ്രെയിം വർക്ക് കമ്പനിയുടെ മാനേജറാണ് പാണ്ഡേയെന്ന് ചമരപ്പേട്ട് പോലീസ് പറയുന്നു. ക്ലയന്റുകളിൽ പണം ശേഖരിക്കാന്‍ വന്ന അദ്ദേഹം രണ്ട് ബാഗ് കൈയിൽ കരുതിയിരുന്നു. എന്നാൽ ഓട്ടോയിൽ നിന്ന് ഇറങ്ങിയ അദ്ദേഹം കാശുൾപ്പെട്ട ബാഗ് എടുക്കാ൯ മറന്നു. അമളി പറ്റിയത് തിരിച്ചറിഞ്ഞ ഉടനെ അദ്ദേഹം പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.

    You May Also Like- 'ഇതൊക്കെ എങ്ങനെ സാധിക്കുന്നു?' യുവാവിന്‍റെ എക്സേറേയിൽ നെഞ്ചിനകത്ത് എയർപോഡ്

    കടക്കാരന്റെ ഫോണ്കോൾ എത്തുന്പോഴേക്കും പാണ്ഡേ സ്റ്റേഷനിലെത്തിയിരുന്നു. തുടർന്ന് പോലീസും പാണ്ഡേയും നേരെ കുമാർ നിൽക്കുന്ന കടയിലേക്ക് കുതിച്ചു. കാശ്
    മുഴുവനായും ഉണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തിയ ശേഷം, പാണ്ഡേ കുമാറിന് പാരിതോഷികമായി 3,000 രൂപ നൽകി. പോലീസ് രണ്ടു പേരെയും സ്റ്റേഷനിൽ വരുത്തിച്ച് ബാഗ് കൈമാറി. പിന്നീട്, ഡിസിപി പാട്ടീൽ കുമാറിനെ ആദരിക്കുകയും സത്യസന്ധതക്ക് പാരിതോഷികമായി 8,000 രൂപ സമ്മാനിക്കുകയും ചെയ്തു.
    Published by:Anuraj GR
    First published: