നഗരമധ്യത്തില്‍ വെച്ച് രണ്ടുവീലില്‍ ഓട്ടോറിക്ഷയില്‍ (auto rickshaw) അഭ്യാസം നടത്തിയ ഡ്രൈവര്‍മാര്‍ (drivers) അറസ്റ്റില്‍ (arrest). അഭ്യാസം നടത്തുന്ന ഓട്ടോറിക്ഷകളുടെ വീഡിയോ വൈറലായതിനെ തുടള്‍ന്ന് വാഹനങ്ങളുടെ നമ്പര്‍ വെച്ച് നടത്തിയ അന്വഷണത്തിലാണ് 6 ഡ്രൈവര്‍മാര്‍ അറസ്റ്റിലായത്.
ഹൈദരാബാദിലെ നഗത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത്. രണ്ടു വീലുകളില്‍ ഓട്ടോറിക്ഷകള്‍ പായിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത് (viral). ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ സംഭവം ആദ്യമല്ലെന്നും ഇതിന് മുമ്പ് നിരവധി തവണ യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ ഇതേപൊലെ അഭ്യാസങ്ങള്‍ നടന്നിട്ടുണ്ടെന്നും കണ്ടെത്തി.
വീഡിയോയിലെ റജിസ്‌ട്രേഷന്‍ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷകള്‍ കസ്റ്റഡിയില്‍ എടുത്തെന്നും ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തെന്നും പോലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള വിഡിയോകള്‍ തെളിവായി എടുത്ത് ഇനിയും നടപടി എടുക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Viral | മൂന്ന് സഹോദരിമാരും ഒരുമിച്ച് വിവാഹാഭ്യർത്ഥന നടത്തി; മൂവരെയും ഒരുമിച്ച് വിവാഹം ചെയ്ത് യുവാവ്ഒരുമിച്ച് വിവാഹാഭ്യർത്ഥന നടത്തിയ മൂന്ന് സഹോദരിമാരെയും ഒരേ സമയം വിവാഹം ചെയ്ത് യുവാവ്. മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോ റിപ്പബ്ലിക്കിൽ നിന്നുള്ള യുവാവാണ് തന്നോട് വിവാഹാഭ്യർത്ഥന നടത്തിയ മൂവരെയും നിരാശരാക്കേണ്ടെന്ന് കരുതി അവരെ വിവാഹം ചെയ്യുവാനുള്ള വിചിത്രമായ തീരുമാനം എടുത്തത്.
ലുവിസോ എന്ന യുവാവ് മൂന്ന് സഹോദരിമാരിൽ ഒരുവളായ നതാലി എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ നതാലിയുടെ മറ്റ് രണ്ട് സഹോദരിമാർ ലുവിസോയോട് പ്രണയാഭ്യർത്ഥന നടത്തിയതോടെ ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവരുടെ അഭ്യർത്ഥന നിഷേധിക്കാതെ മൂവരെയും വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഒരേ ദിവസം ഒരേ സമയത്ത് ജനിച്ചവരാണ് നതാലിയും, നടാഷയു൦, നദെഗെയും. ചെറുപ്പം മുതലേ എല്ലാം പങ്കിട്ട് ശീലമുള്ള സഹോദരിമാർ ഭർത്താവിനെയും പങ്കിടുകയായിരുന്നു.
നതാലിയെ കാണാനായി അവരുടെ വീട്ടിലെത്തിയ ലുവിസോയ്ക്ക് നതാലി തന്നെയാണ് തന്റെ സഹോദരിമാരെ പരിചയപ്പെടുത്തിക്കൊടുത്തത്. ഇതാണ് ഇത്തരമൊരു വിവാഹത്തിലേക്ക് എത്താൻ കാരണം. ഇരുവരെയും കാണുന്നതിന് മുന്നേ നതാലിയുമായി പ്രണയത്തിലായിരുന്നുവെന്ന് പറഞ്ഞ ലുവിസോ സഹോദരിമാർ ആദ്യം വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ചെറിയൊരു ഞെട്ടലും തലകറക്കവും ഉണ്ടായതായി തോന്നിയെന്ന് പറഞ്ഞു. താനിനി സ്വപ്നം കാണുന്നതാണോയെന്ന് പോലും ഒരു നിമിഷം ചിന്തിച്ചെന്നും പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖ്തതിൽ ലുവിസോ വെളിപ്പെടുത്തി.
അവരുടെ അഭ്യർത്ഥന നിഷേധിച്ചാൽ അവർക്ക് വിഷമമാകുമെന്ന് കരുതിയാണ് മൂന്ന് പേരെയും വിവാഹം കഴിക്കാൻ താൻ തയാറാണെന്ന് പറഞ്ഞതെന്ന് ലുവിസോ വെളിപ്പെടുത്തി. ഇതോടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ മൂവരെയും ലുവിസോ വിവാഹം ചെയ്തു. ഒന്നിലധികം ജീവിത പങ്കാളികൾ ഉണ്ടാകുന്നത് കോംഗോയിൽ നിയമവിധേയമായതിനാൽ അക്കാര്യത്തിൽ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ വിചിത്ര തീരുമാനം ഇഷ്ടമാകാതെ വന്ന ലുവിസോയുടെ കുടുംബം വിവാഹത്തിൽ നിന്നും വിട്ടുനിന്നു. വിവാഹക്കാര്യ൦ മാതാപിതാക്കളോട് പറഞ്ഞപ്പോൾ അവരിൽ നിന്നും നല്ല പ്രതീകരണമല്ല ലഭിച്ചത്. എന്റെ ഉദ്ദേശ്യം അവർക്ക് മനസിലായില്ല. അതുകൊണ്ട് അവർ കല്യാണത്തിൽ നിന്നും വിട്ടുനിൽക്കുവാൻ തീരുമാനിച്ചു.
'ചെറുപ്പം മുതൽക്കേ ഒരുമിച്ച് വളർന്നതിനാൽ വിവാഹ ശേഷവും ഒരുമിച്ചായിരിക്കണെമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു, ഇപ്പോഴിതാ അത് സാധിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ ഈ നിമിഷം അതീവ സന്തോഷത്തിലാണ്.മൂന്ന് സ്ത്രീകൾക്ക് ഒരു ഭർത്താവ് പങ്കിടുന്നത് അസാധ്യമാണെന്ന് ആളുകൾ കരുതിയിരുന്നെങ്കിലും, എല്ലാം പങ്കിടുക എന്നത് കുട്ടിക്കാലം മുതൽ ഞങ്ങളുടെ ജീവിതമായിരുന്നു.അതിനാൽ ഭർത്താവിനെ പങ്കിടുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.' - മൂന്ന് സഹോദരിമാരും പ്രതികരിച്ചു. മറ്റുള്ളവർ ഇതേ കുറിച്ച് എന്ത് കരുതുമെന്നത് തന്നെ ബാധിക്കാൻ പോകുന്ന കാര്യമല്ലെന്നും പ്രണയത്തിന് അതിരുകളില്ലെന്നും ലുവിസോയും കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.