• HOME
  • »
  • NEWS
  • »
  • buzz
  • »
  • Robot | പാത്രം താഴെ വീഴ്ത്തില്ല, പൊട്ടിക്കില്ല; കഴുകി വൃത്തിയാക്കാൻ റോബോട്ടുകൾ വരുന്നു!

Robot | പാത്രം താഴെ വീഴ്ത്തില്ല, പൊട്ടിക്കില്ല; കഴുകി വൃത്തിയാക്കാൻ റോബോട്ടുകൾ വരുന്നു!

വാക്വം ക്ലീനർ, എയർ പ്യൂരിഫയർ, സൂപ്പർസോണിക് ഹെയർ ഡ്രയർ എന്നിങ്ങനെ വീട്ടുപകരണങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബ്രിട്ടീഷ് കമ്പനിയായ ഡൈസൺ, റോബോട്ടിക്സിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്

  • Share this:
    വീട്ടുപണി വരുമാനമില്ലാത്ത ജോലിയാണെന്ന് പൊതുവേ പറയാറുണ്ട്. എത്ര സമയമെടുത്ത് ചെയ്താലും വീട്ടിലെ പണികൾ ബാക്കിയാവും. മറ്റ് ജോലി ചെയ്യുന്ന ആളുകൾ കൂടിയാണെങ്കിൽ ഇതൊട്ടും എളുപ്പമുള്ള കാര്യമല്ല. വീട്ടുജോലികളിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ചില പണികളുണ്ട്. കഴുകിയാലും കഴുകിയാലും തീരാത്ത പാത്രങ്ങളുടെ കാര്യം വല്ലാത്ത കഷ്ടം തന്നെയല്ലേ. സോഫ വൃത്തിയാക്കുന്നതും വീട്ടിലെ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന സാധനങ്ങൾ വൃത്തിയാക്കി വെക്കുന്നതുമൊക്കെ ബുദ്ധിമുട്ടേറിയ ജോലികളാണ്. എന്നാൽ വീട്ടുപണികൾ ചെയ്യാനായി നിങ്ങൾക്ക് ഒരു റോബോട്ടിനെ (Robot) കിട്ടിയാലോ? ബ്രിട്ടീഷ് കമ്പനിയായ ഡൈസൺ (Dyson) നിങ്ങളെ സഹായിക്കാനുള്ള ശ്രമത്തിലാണ്.

    വീട്ടുപകരണങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ബ്രിട്ടീഷ് കമ്പനിയാണ് ഡൈസൺ. വാക്വം ക്ലീനർ, എയർ പ്യൂരിഫയർ, സൂപ്പർസോണിക് ഹെയർ ഡ്രയർ എന്നിവയൊക്കെ കമ്പനി നിർമ്മിക്കുന്നുണ്ട്. എന്നാലിപ്പോൾ റോബോട്ടിക്സിലേക്ക് തിരിയുകയാണ് ഈ കമ്പനി. പിസ ഉണ്ടാക്കുന്ന റോബോട്ടിന് ശേഷം വീട്ടുപണികൾ ചെയ്യുന്ന റോബോട്ട് ഡൈസൻെറ പണിപ്പുരയിൽ ഒരുങ്ങുകയാണ്. വീട്ടിലെ പണികൾ ചെയ്യാൻ പറ്റുന്ന റോബോട്ടിൻെറ വീഡിയോയും ഡൈസൺ പങ്കുവെച്ചിട്ടുണ്ട്.

    ഫിലാഡൽഫിയയിൽ നടക്കുന്ന റോബോട്ടിക്സ് ആൻറ് ഓട്ടോമേഷൻ അന്താരാഷ്ട്ര കോൺഫറൻസിലാണ് (ICRA) വീട്ടുപണികൾ ചെയ്യുന്ന റോബോട്ടിൻെറ മാതൃക പ്രദർശിപ്പിച്ചത്. ഇതിൻെറ പ്രവർത്തന രീതിയും കമ്പനി വീഡിയോയിലൂടെ വിശദീകരിച്ചിട്ടുണ്ട്. നിരവധി വീട്ടുപണികൾ ഈ റോബോട്ടിന് ചെയ്യാൻ സാധിക്കും. നിലവിൽ റോബോട്ട് വിപണിയിൽ എത്തിക്കാറായിട്ടില്ല. പാത്രം കഴുകലടക്കം സകല പണികളും ഇത് ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പാത്രങ്ങൾ പൊട്ടിക്കാതെ വൃത്തിയായി കഴുകിവെക്കുമെന്നതാണ് പ്രത്യേകത.

    റോബോട്ട് നിർമ്മാണത്തിൻെറ പുരോഗതി ഏത് വരെയായെന്ന് ഡൈസൺ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ചെറിയൊരു വീഡിയോ മാത്രമാണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്. നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും പൂർണമായി വ്യക്തത വന്നിട്ടില്ല. വീടുകളിൽ ഇത്തരം റോബോട്ടുകൾ ഉപയോഗിക്കാൻ സാധിച്ചാൽ അത് വലിയ മാറ്റമായിരിക്കും ഉണ്ടാക്കുക. എന്നാൽ എപ്പോഴാണ് കമ്പനി റോബോട്ടിനെ പുറത്തിറക്കുകയെന്നാണ് ഇനിയും അറിയാൻ സാധിക്കാത്തത്.

    വീടുകളിൽ മാത്രമല്ല, റെസ്റ്റോറൻറ് വിപണിയിലും ഇത്തരം റോബോട്ടുകൾ വലിയ വിപ്ലവം തന്നെ സൃഷ്ടിക്കും. പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിരവധി ജോലികൾ പെട്ടെന്ന് ചെയ്ത് തീരും. ആളുകളെടുക്കുന്ന പണി യന്ത്രത്തിൻെറ സഹായത്തോടെ വേഗത്തിൽ ചെയ്ത് തീർക്കാൻ സാധിക്കുമെന്നത് നേട്ടമാവും. നിരവധി സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലും ഉപദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് റോബോട്ട് നിർമ്മാണം മുന്നോട്ട് പോവുന്നത്. ഏതായാലും 2023ൽ ഇത് പുറത്തിറങ്ങാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ.

    ലോകത്തിൻെറ ശ്രദ്ധ പിടിച്ച് പറ്റിയ ഒരു ഉൽപ്പന്നം ഈയടുത്ത് വിപണിയിലെത്തിച്ചിട്ടുള്ള കമ്പനിയാണ് ഡൈസൺ. എയർ പ്യൂരിഫയറായും തിരിച്ചും ഉപയോഗിക്കാൻ പറ്റുന്ന ലോകത്തിലെ ആദ്യത്തെ ഓഡിയോ ഹെഡ്ഫോൺ പുറത്തിറക്കിയത് ഈ ബ്രിട്ടീഷ് കമ്പനിയാണ്. ശബ്ദ മലിനീകരണത്തിൽ നിന്ന് രക്ഷിക്കുമെന്നതിന് പുറമെ വൈറസുകളിൽ നിന്നും അലർജിയിൽ നിന്നുമെല്ലാം ഇതിന് നിങ്ങളെ സംരക്ഷിക്കാൻ സാധിക്കും.
    Published by:Naveen
    First published: