നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കന്നിമാസം വന്നു ചേർന്നു; നിന്നെ ഞാനെൻ സ്വന്തമാക്കും; അപൂര്‍വമായൊരു 'നായകല്യാണം' നമ്മടെ തൃശൂരിൽ

  കന്നിമാസം വന്നു ചേർന്നു; നിന്നെ ഞാനെൻ സ്വന്തമാക്കും; അപൂര്‍വമായൊരു 'നായകല്യാണം' നമ്മടെ തൃശൂരിൽ

  മൂന്ന് മാസം മുമ്പ് തന്നെ ആക്സിഡിന് വേണ്ടി ഷെല്ലിയും ഭാര്യ നിഷയും 'പെണ്ണന്വേഷിച്ച്' തുടങ്ങിയിരുന്നു.

  ആക്സിഡും ജാൻവിയും

  ആക്സിഡും ജാൻവിയും

  • Share this:
   തൃശ്ശൂർ: ഇന്നാണ് ആക്സിഡ് ജാൻവിയുടെ കൈപിടിച്ച് പുതിയ ജീവിതം ആരംഭിക്കുന്നത്. രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും ഇടയിലുള്ള മുഹൂർത്തത്തിൽ കുന്നത്തൂർമന ഹെറിറ്റേജിൽ വെച്ചാണ് വിവാഹം. അപൂർവമായ 'നായകല്യാണ'മാണ് ഇന്ന് തൃശ്ശൂരിൽ നടക്കുന്നത്.

   ബീഗിൾ ഇനത്തിൽ പെട്ട ആക്സിഡ് എന്ന നായയും ജാൻവി എന്ന പട്ടിയും തമ്മിലാണ് വിവാഹം. തൃശ്ശൂർ വാടാനപ്പള്ളി പൊയ്യാറ ഷെല്ലിയുടെ വളർത്തു നായയാണ് ആക്സിഡ്. ഷെല്ലിയുടെ മക്കളായ ആകാശിന്റേയും അർജുന്റേയും പൊന്നോമനയായ ആക്സിഡിന് അനുയോജ്യയായ ഇണയെ തേടിയുള്ള അന്വേഷണത്തിലായിരുന്നു ഇത്രയും നാൾ.

   മൂന്ന് മാസം മുമ്പ് തന്നെ ആക്സിഡിന് വേണ്ടി ഷെല്ലിയും ഭാര്യ നിഷയും 'പെണ്ണന്വേഷിച്ച്' തുടങ്ങിയിരുന്നു. ഒടുവിൽ ഒന്നര വയസ്സുകാരി ജാൻവിയെ കണ്ടെത്തി. ആദ്യ കൂടിക്കാഴ്ച്ചയിൽ തന്നെ ആക്സിഡും ജാൻവിയും ഇഷ്ടത്തിലായതോടെ വിവാഹം ഉറപ്പിച്ചു. വിവാഹം കന്നിമാസത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു.

   ഗംഭീരമായ മുന്നൊരുക്കങ്ങളായിരുന്നു വിവാഹത്തിന് വേണ്ടി നടത്തിയത്. സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടും, വിവാഹ വസ്ത്രങ്ങൾ വാങ്ങലുമെല്ലാം ഒരു മാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഷെല്ലിയുടെ മക്കളായ ആകാശും അർജുനും പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

   "പ്രായം തികഞ്ഞ ഞാനിവിടെ അവിവാഹിതനായി നിൽക്കുമ്പോഴാ നായയുടെ കല്യാണം" എന്ന സേവ് ദി ഡേറ്റ് കാർഡ് കാണാത്തവർ കുറവായിരിക്കും.

   ആക്സിഡിന്റേയും ജാൻവിയുടേയും വിവാഹം കെങ്കേമമായിട്ടാണ് നടത്തുന്നത്. പൂമാലകളാൽ അലങ്കരിച്ച കതിർമണ്ഡപത്തിൽ വധൂവരന്മാരെ ഇരുത്തും. രണ്ടുപേരുടേയും കഴുത്തിൽ മാലയും അണിയിക്കും. പ്രത്യേക വിവാഹ വേഷവും ഇതിനകം തയ്യാറാണ്. സിൽക് ഷർട്ടും മുണ്ടുമാണ് ആക്സിഡിന്റെ വേഷം. കസവിൽ നെയ്ത പട്ടുപാവാടയണിഞ്ഞ് ജാൻവിയും എത്തും.

   50 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്. വധൂവരന്മാരുടെ ഇഷ്ട ഭക്ഷണമായ ചിക്കൻ ബിരിയാണിയും ഫ്രൈയുമാണ് ഭക്ഷണം.
   Published by:Naseeba TC
   First published:
   )}