നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • നദിയിൽ ചാടി മരിക്കുന്നതിന് മുൻപ് സെൽഫി വീഡിയോ; വേദനയായി അയേഷ

    നദിയിൽ ചാടി മരിക്കുന്നതിന് മുൻപ് സെൽഫി വീഡിയോ; വേദനയായി അയേഷ

    മരണത്തിന്റെ മുന്നിലും പുഞ്ചിരി തൂകിയ അയേഷ ഭാനു എന്ന 23കാരി ഏവരുടെയും വേദനയാകുന്നു

    അയേഷ

    അയേഷ

    • Share this:
      നദിയിൽ ചാടി ആത്മഹത്യ ചെയ്യും മുൻപുള്ള യുവതിയുടെ വീഡിയോ വേദനയാകുന്നു. 23 വയസ്സ് മാത്രം പ്രായമുള്ള അയേഷ ഭാനു മക്രാനു എന്ന യുവതിയാണ് സെൽഫി വീഡിയോ പോസ്റ്റ് ചെയ്തു നിമിഷങ്ങൾക്കുള്ളിൽ ജീവനൊടുക്കിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. ഭർത്താവിന്റെയും അയാളുടെ അച്ഛനമ്മമാരുടെയും പക്കൽ നിന്നും അവഹേളനം സഹിച്ചു മടുത്ത ശേഷമാണ് അയേഷ ഇങ്ങനെ ഒരു കടുംകൈക്ക്‌ മുതിർന്നത് എന്നാണ് പരക്കെയുള്ള ആരോപണം.

      അഹമ്മദാബാദിലെ സബർമതി നദിയിലാണ് അയേഷ ജീവനൊടുക്കിയത്. എന്തെങ്കിലും ബാഹ്യപ്രേരണ കൊണ്ടല്ല, അല്ലാഹുവിനെ കാണാൻ പോകുകയാണ് എന്നാണ് അയേഷ പറഞ്ഞത്. അള്ളാഹു തന്നെ മനുഷ്യരുടെ മുഖം കാണിച്ചു തരും എന്നാണ് വിശ്വാസമെന്നും ഇവർ പറയുന്നത് കേൾക്കാം. മരണം മുന്നിൽക്കാണുമ്പോഴും പുഞ്ചിരിച്ചു മുഖവുമായി നിൽക്കുന്ന അയേഷ ഈ വീഡിയോ കണ്ടവരുടെ എല്ലാം ഹൃദയം തകർക്കുകയാണ്.

      ആത്മഹത്യാ പ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അഹമ്മദാബാദിലെ അൽമിന പാർക്കിലായിരുന്നു അയേഷയുടെ താമസം. വീഡിയോ റെക്കോർഡ് ചെയ്ത ശേഷം ഭർത്താവിനും കുടുംബത്തിനും അയച്ചു കൊടുത്തു. സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു അയേഷ. (വീഡിയോ ചുവടെ)



      ജോലിക്ക് പോകുന്നു എന്നുപറഞ്ഞ് രാവിലെ ഒൻപതു മണിക്ക് ഇവർ വീടുവിട്ടിറങ്ങി. ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് പ്രകാരം വൈകുന്നേരം നാലരയോട് കൂടി അച്ഛൻ ലിയാഖത്ത് അലിയെ ഫോണിൽ ബന്ധപ്പെട്ടു. സബർമതി നദിയിൽ ചാടി ജീവനൊടുക്കാൻ പോകുന്നു എന്നായിരുന്നു സന്ദേശം.

      2018 ജൂലൈ മാസത്തിലായിരുന്നു അയേഷയും രാജസ്ഥാൻ സ്വദേശിയായ ആരിഫ് ഖാനും തമ്മിലെ വിവാഹം. കഴിഞ്ഞ മാർച്ച് മുതൽ ഭർത്താവിൽ നിന്നുമകന്നു അച്ഛനമ്മമാർക്കൊപ്പം ആയിരുന്നു താമസം. നദിയിൽ നിന്നും മൃതദേഹം കണ്ടെടുത്തു. സബർമതി റിവർഫ്രണ്ട് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അയേഷയുടെ ഭർത്താവിനെതിരെ ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.

      സ്ത്രീധനത്തിന്റെ പേരിൽ മകൾ ഭർത്താവിന്റെ അച്ഛനമ്മമാരിൽ നിന്നും പീഡനം അനുഭവിച്ചിരുന്നു എന്ന് അയേഷയുടെ അച്ഛൻ പറഞ്ഞു. 2018 ഡിസംബറിൽ തർക്കമുണ്ടായ ശേഷം ഭർത്താവ് അയേഷയെ വീട്ടിൽ കൊണ്ടാക്കിയിരുന്നു. അന്ന് പരസ്പരം സംസാരിച്ചു ഒത്തുതീർപ്പിലെത്തിയ ശേഷം മകളെ മടക്കി അയച്ചിരുന്നു. എന്നാൽ 2019 ജൂലൈ മാസത്തിൽ വീണ്ടും അയാൾ മകളെ മടക്കി അയച്ചു. 2020 ജനുവരി 26ന് രണ്ടര ലക്ഷം രൂപ സ്ത്രീധനം നൽകിയ ശേഷം അയേഷ ഭർത്താവിനൊപ്പം പോയിരുന്നു.

      മകൾ നേരിട്ട ഗാർഹിക പീഡനത്തിന്റെ പേരിൽ അച്ഛൻ നേരത്തെ തന്നെ പരാതി നൽകിയിരുന്നു.

      Summary: A 23-year-old woman jumped into Sabarmati river to end her life. Moments before death, she shot a selfie video and sent that to her family and husband. Dowry harassment is alleged to be the reason behind her death
      Published by:user_57
      First published:
      )}