നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വധുവിനെ കണ്ടെത്താൻ പൊലീസ് സഹായം തേടിയ യുവാവിന് ഒടുവിൽ മാംഗല്യം; വിവാഹം അടുത്ത വർഷം

  വധുവിനെ കണ്ടെത്താൻ പൊലീസ് സഹായം തേടിയ യുവാവിന് ഒടുവിൽ മാംഗല്യം; വിവാഹം അടുത്ത വർഷം

  രണ്ടടി മൂന്ന് ഇഞ്ചാണ് അസിം മൻസൂരിയുടെ ഉയരം. അസിമിന് യോജിച്ച വധുവിനെ തന്നെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് വീട്ടുകാർ

  Azim Mansoori

  Azim Mansoori

  • Share this:
   വിവാഹം ശരിയാകാൻ പൊലീസിന്റെ സഹായം തേടിയ ഉത്തർപ്രദേശ് സ്വദേശി അസിം മൻസൂരി ഒടുവിൽ വധുവിനെ കണ്ടെത്തി. വിവാഹം ശരിയാകാത്തതിനെ തുടർന്ന് പൊലീസിന്റെ സഹായം തേടിയതോടെയാണ് അസിം മൻസൂരി വാർത്തകളിൽ ഇടംനേടിയത്. വധുവിനെ കണ്ടെത്താൻ പൊലീസ് സഹായിക്കണമെന്നായിരുന്നു മൻസൂരിയുടെ ആവശ്യം.

   ഹപൂർ സ്വദേശിനിയായ പെൺകുട്ടിയുമായാണ് മൻസൂരിയുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്. മൻസൂരിക്ക് യോജിച്ച പെൺകുട്ടിയെ തന്നെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് വീട്ടുകാർ പറയുന്നു. രണ്ടടിയാണ് അസിം മൻസൂരിയുടെ ഉയരം. ഉയരമില്ലാത്തതു കാരണം വരുന്ന വിവാഹാലോചനകളെല്ലാം മുടങ്ങുന്നു എന്നായിരുന്നു കോസ്മറ്റിക് കട നടത്തുന്ന യുവാവിന്റെ പരാതി.

   അസിം മൻസൂരിയുടെ ഉയരത്തിന് യോജിച്ച പെൺകുട്ടിയെ തന്നെയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അടുത്ത വർഷത്തേക്കാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടക്കുന്നതിന്റെ സന്തോഷത്തിലാണ് 26 കാരനായ മൻസൂരി.

   വധുവിനെ കണ്ടെത്താൻ പൊലീസ് സഹായം തേടിയതോടെ മൻസൂരിയെ തേടി നിരവധി വിവാഹാലോചനകൾ വന്നിരുന്നു. ഇതും വാർത്തയായിരുന്നു. എല്ലാം മാസവും തെറ്റില്ലാത്ത ഒരു സംഖ്യം വരുമാനമായി ലഭിക്കുന്നുണ്ട് അസിം മൻസൂരിക്ക്. ഉയരം ഇല്ലെന്ന കാരണം പറഞ്ഞ് നിരവധി ആലോചനകൾ മുടങ്ങിപ്പോയിരുന്ന ഇദ്ദേഹത്തിന് ഗാസിയാബാദ്, ബുലന്ദ്ഷഹർ, ഡെൽഹി, ബീഹാർ തുടങ്ങി രാജ്യത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളിൽ നിന്ന് വിവാഹോലോചനകൾ വരുന്നുണ്ട്.  തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലും അനുയോജ്യയായ വധുവിനെ അന്വേഷിച്ച് മ൯സൂരി പോസ്റ്റിട്ടിരുന്നു. ഏറെ ആഗ്രഹിച്ച കാര്യം നടന്നു കഴിഞ്ഞാൽ ഭാര്യയ്ക്കൊപ്പം മക്ക, മദീന തുടങ്ങിയ പുണ്യ സ്ഥലങ്ങളിൽ സന്ദർശനം നടത്താനാണ് മൻസൂരിയുടെ തീരുമാനം.

   Also Read-വധുവിനെ കണ്ടെത്താ൯ പോലീസ് സഹായം തേടി; അസിം മൻസൂരിക്ക് വിവാഹാലോചനകളുടെ പെരുമഴ

   ഏറെ കാത്തിരുന്ന് നടക്കുന്ന വിവാഹമായതിനാൽ ആഢംബര പൂർവം ചടങ്ങുകൾ നടത്തുമെന്ന് മൻസൂരി പറയുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖരേയെല്ലാം വിവാഹത്തിന് ക്ഷണിക്കും. വധുവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഇവർക്കെല്ലാം മൻസൂരി നേരത്തേ കത്തുകൾ അയച്ചിരുന്നു.

   Also Read-ചൊവ്വയിലെ ആദ്യ ഹെലികോപ്ടർ പറത്തൽ ഏപ്രിൽ രണ്ടാം വാരത്തിലേയ്ക്ക് നീട്ടി നാസ

   അസിമിന് 21 വയസ്സ് പൂർത്തിയായതു മുതൽ മാതാപിതാക്കൾ വിവാഹാലോചനകൾ നോക്കുന്നുണ്ടായിരുന്നു. അസിമിന് വേണ്ടി ഏറെ ആലോചനകൾ നോക്കി, എന്നാൽ ഉയരത്തിന്റെ പേരിൽ എല്ലാ ആലോചനകളും മുടങ്ങുകയാണെന്ന് സഹോദരീ ഭർത്താവും പറഞ്ഞിരുന്നു. ആലോചനകളെല്ലാം മുടങ്ങിയതോടെ മനസ്സ് മടുത്തെന്നും രാത്രി ഉറക്കം നഷ്ടമായെന്നും മൻസൂരി പറഞ്ഞിരുന്നു.

   വിവാഹത്തിനായി അസിം ആദ്യമായി സമീപിക്കുന്നത് പൊലീസിനെയല്ല. ആദ്യം തന്നെ ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കണ്ടാണ് അസിം തന്റെ ആവശ്യം ഉന്നയിച്ചത്. ലഖ്നൗവിൽ അഖിലേഷ് യാദവിനെ കണ്ട അസിം സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. പിന്നീട് 2019 ൽ തന്റെ വിവാഹകാര്യത്തിൽ കുടുംബം പിന്തുണക്കുന്നില്ലെന്ന് അസിം പരാതിപ്പെട്ടിരുന്നു. ഇതോടെ, അസിമിന് വേണ്ടി വധുവിനെ കണ്ടെത്താൻ വീട്ടുകാരോട് പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന വീഡിയോയും വൈറലായിരുന്നു.
   Published by:Naseeba TC
   First published:
   )}