• HOME
  • »
  • NEWS
  • »
  • buzz
  • »
  • Inspiring story | ബൈക്കില്‍ ഇഡ്ഡലിയും സാമ്പാറും വിറ്റ് ബി.കോം ബിരുദധാരി: കൈയടിച്ച് സൈബർ ലോകം

Inspiring story | ബൈക്കില്‍ ഇഡ്ഡലിയും സാമ്പാറും വിറ്റ് ബി.കോം ബിരുദധാരി: കൈയടിച്ച് സൈബർ ലോകം

ഫരീദാബാദില്‍ റോഡരികില്‍ രുചികരമായ ഇഡ്‌ലിയും സാമ്പാറും വില്‍ക്കുകയാണ് അവിനാഷ്. ബി.കോം പഠനം പൂര്‍ത്തിയാക്കിയ യുവാവ് ചില മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ടീം അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

  • Share this:
ബി.കോം ബിരുദധാരിയായ യുവാവ് (b.com graduate) തന്റെ ഉപജീവനത്തിനായി ഒരു ദക്ഷിണേന്ത്യന്‍ ഫുഡ് സ്റ്റാള്‍ (food stall) ആരംഭിച്ചതാണ് ഇപ്പോൾ വാര്‍ത്തയായിരിക്കുന്നത്. 'swagsedoctorofficial' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് അവിനാഷ് എന്ന യുവാവ് മോട്ടോര്‍ സൈക്കിളില്‍ കൊണ്ടു നടന്ന് ഭക്ഷണം വില്‍ക്കുന്നത് കാണിക്കുന്നത്. 2019ല്‍ ബികോമില്‍ ബിരുദം പൂര്‍ത്തിയാക്കിയതായി അവിനാഷ് വീഡിയോയിൽ പറയുന്നുണ്ട്. താന്‍ മൂന്ന് വര്‍ഷമായി മക്‌ഡൊണാള്‍ഡില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അവിനാഷ് പറയുന്നു. അന്നുമുതലാണ് സ്വന്തമായി ഒരു ഫുഡ് ബിസിനസ്സ് ആരംഭിക്കാനുള്ള ആഗ്രഹം അവിനാഷിന്റെ മനസ്സില്‍ കയറിക്കൂടിയത്. എന്നാല്‍, ആവശ്യമായ പണമില്ലാത്തതിനാല്‍ അതിന് സാധിച്ചില്ല. പിന്നീടാണ്, ബൈക്കില്‍ എന്തുകൊണ്ട് കച്ചവടം ആരംഭിച്ചുകൂടാ എന്ന് അവിനാഷ് ചിന്തിക്കാന്‍ തുടങ്ങിയത്.

'' ഫരീദാബാദില്‍ റോഡരികില്‍ രുചികരമായ ഇഡ്‌ലിയും സാമ്പാറും (idli sambar) വില്‍ക്കുകയാണ് അവിനാഷ്. ബി.കോം പഠനം പൂര്‍ത്തിയാക്കിയ യുവാവ് ചില മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ ടീം അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്‌ഡൊണാള്‍ഡ്‌സിലും അവിനാഷ് ജോലി ചെയ്തിട്ടുണ്ട്.
''അവിനാഷിന്റെ സ്റ്റാളില്‍ പോയി സഹായവും പിന്തുണയും നല്‍കുക '' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫരീദാബാദിലെ സെക്ടര്‍ 37 പ്രധാന പ്രവേശന കവാടത്തിന് സമീപമാണ് അവിനാഷിന്റെ സ്റ്റാള്‍.

തന്റെ സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഭാര്യയെക്കുറിച്ച് പറയാൻ അവിനാഷ് ഒട്ടും മടിച്ചില്ല. വിൽക്കാനുള്ള ഇഡ്ഡലിയും സാമ്പാറും ഉണ്ടാക്കുന്നത് ഭാര്യയാണ്. ചെന്നൈ സ്വദേശിനിയാണ് ഭാര്യ. കഴിഞ്ഞ വര്‍ഷമാണ് അവിനാഷിന്റെ അച്ഛന്‍ മരിച്ചത്. ഇപ്പോള്‍ അമ്മയുടെയും സഹോദരന്റെയും ഭാര്യയുടെയും ഏക ആശ്രയം അവിനാഷാണ്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ കണ്ട നിരവധി ഉപയോക്താക്കളാണ് അവിനാഷിന്റെ സംരംഭത്തിന് അഭിനന്ദനങ്ങളറിയിച്ച് എത്തിയത്.

അതേസമയം, ഇഡ്ഡലി വില്‍ക്കുന്ന മറ്റൊരു വൃദ്ധ ദമ്പതികളുടെ കഥയും മുമ്പ് വൈറലായിട്ടുണ്ട്. 70കാരിയായ വെറോണിക്കയും ഭര്‍ത്താവ് നിക്കോളാസും ചെന്നൈിലെ ആദമ്പാക്കത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി വെറോണിക്ക ഇഡ്ഡലി വില്‍പ്പന നടത്തുന്നുണ്ട്. 10 രൂപയ്ക്ക് പോലും ഇഡ്ഡലി കിട്ടാത്ത സമയത്ത്, വെറോണിക്ക ഒരു ഇഡ്ഡലി 1 രൂപ 50 പൈസയ്ക്കാണ് വില്‍ക്കുന്നത്. ഓരോ വീടുകളിലും ഇഡ്ഡലി എത്തിക്കുന്നതിന് അവര്‍ പ്രത്യേകിച്ച് പണമൊന്നും ഈടാക്കിയിരുന്നില്ല. അതുപോലെ അവരുടെ വീട്ടിലേക്ക് രാവിലെ എത്തുന്നവര്‍ക്ക് 10 രൂപയ്ക്ക് 7 ഇഡ്ഡലി വരെ കഴിക്കാം.

Also read : അബദ്ധത്തിൽ വാങ്ങിയത് 82 ലക്ഷം രൂപയുടെ സോഫ; നിലവിളിച്ച് ടിക് ടോക് താരം; ധനസഹായം ചെയ്യണമെന്ന് അഭ്യർത്ഥന

300 രൂപയ്ക്കാണ് വെറോണിക്ക ദിവസവും ഇഡ്ഡലി വില്‍ക്കുന്നത്. പിറ്റേ ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നതിനായി തലേന്ന് ലഭിച്ച പണമാണ് അവര്‍ ഉപയോഗിക്കുന്നത്. ലാഭത്തിനു വേണ്ടിയല്ല, സംതൃപ്തിക്ക് വേണ്ടിയാണ് താന്‍ ഇത് ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. ഭര്‍ത്താവ് നിക്കോളാസ് ചെന്നൈയിലുള്ള ഒരു ബാങ്കിന്റെ എടിഎം സെക്യൂരിറ്റിയായാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ ശമ്പളമാണ് ഇവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.
Published by:Amal Surendran
First published: