HOME » NEWS » Buzz » BABA KA DHABA OWNER KANTA PRASAD SAYS THE YOUTUBER WAS NOT A FRAUDSTER MM

Viral video | 'ബാബാ കാ ദാബ'യെ വൈറലാക്കിയ യൂട്യൂബർ കള്ളനല്ല; ആരോപണങ്ങൾക്ക് മാപ്പ് പറഞ്ഞ് കടയുടമ

തങ്ങളുടെ തട്ടുകടയെ പ്രശസ്തമാക്കിയ യൂട്യൂബറായ ഗൗരവ് വാസന് എതിരായ ആരോപണത്തിൽ മാപ്പു പറഞ്ഞാണ് കാന്താ പ്രസാദ് രംഗത്തെത്തിയത്

News18 Malayalam | news18-malayalam
Updated: June 14, 2021, 5:39 PM IST
Viral video | 'ബാബാ കാ ദാബ'യെ വൈറലാക്കിയ യൂട്യൂബർ കള്ളനല്ല; ആരോപണങ്ങൾക്ക് മാപ്പ് പറഞ്ഞ് കടയുടമ
ബാബ ക ധാബ
  • Share this:
കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിലൂടെ വൈറലായ ഡൽഹിയിലെ ബാബ കാ ദാബയെ കുറിച്ച് ഓർക്കുന്നുണ്ടോ?

വൃദ്ധദമ്പതികൾ റോഡരികിൽ നടത്തിയിരുന്ന തട്ടുകടയിൽ നിന്നും പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു. പിന്നീട് ഇവർ ആരംഭിച്ച റെസ്റ്റോറന്റ് കച്ചവടമില്ലാതെ പൂട്ടിയതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു വീഡിയോയിലൂടെ വൈറലാവുകയാണ് വൃദ്ധദമ്പതികളായ കാന്താ പ്രസാദും ഭാര്യ ബദാമി ബായിയും.

തങ്ങളുടെ തട്ടുകടയെ പ്രശസ്തമാക്കിയ യൂട്യൂബറായ ഗൗരവ് വാസന് എതിരായ ആരോപണത്തിൽ മാപ്പു പറഞ്ഞാണ് കാന്താ പ്രസാദ് രംഗത്തെത്തിയത്. 2020ൽ ഗൗരവിന്റെ വീഡിയോയിലൂടെയാണ് കാന്താ പ്രസാദിന്റെ തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള റോഡരികിലെ തട്ടുകട രാജ്യവ്യാപകമായി വൈറലായത്.

തട്ടുകടയിൽ ആരും കയറാതെ കഷ്ടപ്പാടിലായിരുന്ന കാന്താ പ്രസാദിനെക്കുറിച്ചുള്ള വീഡിയോ വൈറലായതോടെ ഇവിടേക്ക് നിരവധിപ്പേരാണ് ഭക്ഷണം കഴിക്കാനും സഹായവുമായി എത്തിയത്. തുടർന്ന് പ്രശസ്തിയിലേക്ക് വളർന്നതോടെ കാന്താ പ്രസാദ് പുതിയ റസ്റ്റോറൻറ് ആരംഭിക്കുകയും ചെയ്തു. എന്നാൽ തനിക്ക് സംഭാവനയായി ആളുകൾ നൽകിയ പണം ഗൗരവ് വാസൻ തട്ടിയെടുത്തു എന്ന് ആരോപിച്ച് പിന്നീട് കാന്താ പ്രസാദ് രംഗത്തെത്തുകയായിരുന്നു.



ഈ ആരോപണത്തിലാണ് മാപ്പപേക്ഷയുമായി ഒരു ഇൻസ്റ്റഗ്രാമിലൂടെ വീഡിയോയിലൂടെ കാന്താ പ്രസാദ് വീണ്ടും രംഗത്തെത്തിയത്. ഗൗരവ് വാസൻ തന്റെ പണം തട്ടിയെടുത്തിട്ടില്ലെന്നും താൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും കാന്താ പ്രസാദ് പറയുന്നു. എന്നാൽ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടു, അതിന് മാപ്പ് പറയുകയാണെന്നും വീഡിയോയിൽ കാന്താ പ്രസാദ് പറയുന്നു.

നേരത്തെ ഗൗരവ് വാസന്റെ വീഡിയോയിലൂടെ പ്രശസ്തരായതിനെ തുടർന്ന് കൈയിൽ പണമെത്തിയതോടെ കാന്ത പ്രസാദ് പുതിയ റസ്റ്റോറൻറ് തുറന്നു. 5 ലക്ഷം രൂപ മുടക്കിയാണ് കാന്താ പ്രസാദ് പുതിയ റസ്റ്റോറൻറ് ആരംഭിച്ചത്. ഇവിടെ മൂന്ന് ജോലിക്കാരെ നിയമിക്കുകയും ചെയ്തു. തുടക്കത്തിൽ നിരവധി ആളുകൾ എത്തിയിരുന്നെങ്കിലും പിന്നീട് ആരും റസ്റ്റോറന്റിലേക്ക് കയറാതായി. ഇതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ റെസ്റ്റോറന്റ് പൂട്ടി. തുടർന്നാണ് നിത്യവൃത്തിക്കായി റോഡരികിലെ തങ്ങളുടെ പഴയ തട്ടുകട വീണ്ടും തുറക്കാൻ ഈ വൃദ്ധ ദമ്പതികൾ നിർബന്ധിതരായത്.

റെസ്റ്റോറന്റിൽ എല്ലാ മാസവും ശരാശരി കച്ചവടം 40,000 രൂപയിൽ താഴെ മാത്രമായിരുന്നുവെന്നും ഇത് കാരണം കനത്ത നഷ്ടമാണ് സഹിക്കേണ്ടി വന്നതതെന്നും കാന്താ പ്രസാദ് പറയുന്നു. പുതിയ റസ്റ്റോറന്റ് തുടങ്ങിയത് തെറ്റായ തീരുമാനമായിരുന്നുവെന്നും അഞ്ച് ലക്ഷം രൂപ മുടക്കിയതിൽ 36,000 രൂപ മാത്രമാണ് തിരിച്ച് കിട്ടിയതെന്നും ഇയാൾ പറഞ്ഞു. റസ്റ്റോറന്റിലെ കസേരകൾ, പാത്രങ്ങൾ, പാചക സാമഗ്രികൾ എന്നിവ വിറ്റാണ് ഇത് കണ്ടെത്തിയത്.

നേരത്തെ ഗൗരവ് വാസനെതിരെ കാന്താ പ്രസാദ് വഞ്ചനാ കുറ്റം ആരോപിച്ച് പരാതി നൽകിയിരുന്നു. തനിക്ക് സംഭാവനയായി ലഭിച്ച പണം തട്ടിയെടുത്തുവെന്നാണ് പരാതിയിൽ ആരോപിച്ചത്. എന്നാൽ കാന്താ പ്രസാദിന്റെ ആരോപണം നിഷേധിച്ച ഗൗരവ് തന്റെ ബാങ്ക് വിവരങ്ങൾ പുറത്തുവിട്ടിരുന്നു.
Published by: user_57
First published: June 14, 2021, 5:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories