• HOME
  • »
  • NEWS
  • »
  • buzz
  • »
  • സുനാമിയും വൈറസ് ബാധയുമടക്കം ഈ മുത്തശ്ശിയുടെ പ്രവചനങ്ങൾ പലതും സംഭവിച്ചു; ഇനി കാത്തിരിക്കുന്നത് 2022 ൽ കാത്തിരിക്കുന്നത് അന്യഗ്രഹ ജീവി ആക്രമണം?

സുനാമിയും വൈറസ് ബാധയുമടക്കം ഈ മുത്തശ്ശിയുടെ പ്രവചനങ്ങൾ പലതും സംഭവിച്ചു; ഇനി കാത്തിരിക്കുന്നത് 2022 ൽ കാത്തിരിക്കുന്നത് അന്യഗ്രഹ ജീവി ആക്രമണം?

2022 ൽ അന്യഗ്രഹ ജീവി ആക്രമണമുണ്ടാകും, സൈബീരിയയിൽ പുതിയ വൈറസിനെ കണ്ടെത്തും. പുതുവർഷത്തെ കുറിച്ചുള്ള പ്രവനങ്ങൾ

  • Share this:
ബൾഗേറിയയിലെ അന്ധയായ സ്ത്രീയാണ് ബാബാ വാങ്ക (Baba Vanga) . 1996 ൽ മരണപ്പെട്ട അതിന്ദ്രീയ ജ്ഞാനമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ സ്ത്രീ (Nostradamus of the Balkans') വർഷം 5079 വരെയുള്ള പ്രവചനങ്ങൾ നടത്തിയിരുന്നു. ഈ പ്രവചനങ്ങളിൽ പലതും കഴിഞ്ഞ വർഷങ്ങളിലായി സംഭവിച്ചതോടെയാണ് ബാബാ വാങ്ക ലോകശ്രദ്ധ നേടുന്നത്. ലോകത്തിൽ നടന്ന പല പ്രധാന സംഭവങ്ങളും ബാബാ വാങ്കയുടെ പ്രവചനങ്ങളിൽ ഉൾപ്പെടുന്നു എന്നതാണ് രസകരം.

2019 ൽ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ബാബാ വാങ്കയും വാർത്തകളിൽ ഇടംനേടിയിരുന്നു. സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടൽ, ഡയാന രാജകുമാരിയുടെ മരണം, 2004 ലെ സുനാമി, ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത് തുടങ്ങി ലോകത്തിലെ ചരിത്രപ്രധാനമായ പല സംഭവങ്ങളും ബാബ വാങ്ക മുൻകൂട്ടി പറഞ്ഞിരുന്നത്രേ.

എന്തിനു പറയുന്നു, വേൾഡ് ട്രേഡ് സെന്റർ ആക്രമണം, ബ്രെക്സിറ്റ് എന്നിവയെ കുറിച്ചെല്ലാം പ്രവചിച്ചാണ് ബൾഗേറിയയിലുള്ള ഈ അന്ധയായ സ്ത്രീ മരണപ്പെട്ടത്.

വങേലിയ് ഗുഷ്തെരോവ എന്ന ബാബാ വാങ്ക 1911 ലാണ് ജനിക്കുന്നത്. പന്ത്രണ്ടാം വയസ്സിൽ ഒരു ചുഴലിക്കാറ്റിൽ പെട്ടാണ് ബാബ വാങ്കയുടെ കാഴ്ച്ച ശക്തി നഷ്ടമാകുന്നത്. ഇതിനു ശേഷമാണ് വാങ്കയ്ക്ക് അതിന്ദ്രീയ കഴിവുകൾ ലഭിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

Also Read-Viral| മയിൽ വിവാദത്തിന് വിട; ഒട്ടകത്തെ നിർത്തിച്ചുടാൻ ഫിറോസ് ഷാർജയ്ക്ക്

വാങ്കയുടെ പ്രവചനങ്ങൾ എന്ന് പ്രചരിക്കുന്നവയിൽ പലതും വിശ്വസിക്കാൻ പ്രയാസമാണെങ്കിലും എല്ലാ വർഷവും അവസാനം ബാബ വാങ്ക വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. 1996-ൽ അവർ മരിക്കുമ്പോൾ വർഷം 5079 വരെയുള്ള പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ആ വർഷം ലോകം അവസാനിക്കുമെന്നാണ് വാങ്കയുടെ പ്രവചനം.

കഴിഞ്ഞ ഏതാനും വർഷമായി ലോകം കോവിഡ് അടക്കമുള്ള നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ വരാനിരിക്കുന്ന വർഷം കൂടുതൽ സങ്കീർണമായിരിക്കുമെന്നാണ് ബാബ വാങ്കയുടെ മുന്നറിയിപ്പ്.

Also Read-White Rainbow | കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി വെളുത്ത മഴവില്ല്; യുകെയിൽ ദൃശ്യമായ ഈ പ്രതിഭാസത്തിന് പിന്നിലെന്ത്?

2022 ൽ അന്യഗ്രഹ ജീവി ആക്രമണം വരെ ഭൂമിക്ക് നേരിടേണ്ടി വരുമെന്ന് വാങ്കയുടെ പ്രവചനത്തിൽ പറയുന്നു. 2022 ൽ ലോകത്തെ കാത്തിരിക്കുന്ന പ്രധാന സംഭവങ്ങളെ കുറിച്ച് വാങ്കയുടെ പ്രവചനങ്ങൾ ഇങ്ങനെ,

2022 ൽ ഏഷ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാകും. നിരവധി പേർക്ക് ജീവൻ നഷ്ടമാകും.

കൊറോണ വൈറസിനെ ചെറുത്തു തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകം. എന്നാൽ വാങ്കയുടെ പ്രവചനം അനുസരിച്ച് സൈബീരിയയിൽ മാരകമായ ഒരു വൈറസിനെ കൂടി ഗവേഷകർ കണ്ടെത്തും. ഇത്രയും കാലം മരവിച്ചിരിക്കുകയായിരുന്ന വൈറസിനെയാണത്രേ ഗവേഷകർ കണ്ടെത്തുക.

വിർച്വൽ റിയാലിറ്റിയിലേക്ക് ലോകം മെല്ലെ സഞ്ചരിക്കുകയാണ്. ഇതിനെ കുറിച്ചും വാങ്കയുടെ പ്രവചനത്തിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 2022 ൽ വിർച്വൽ റിയാലിറ്റി ഏറ്റെടുക്കുമെന്നാണത്രേ പ്രവചനം.

2022 നെ കുറിച്ചുള്ള വാങ്കയുടെ പ്രവചനത്തിൽ ഏറ്റവും ശ്രദ്ധേയം അന്യഗ്രഹ ജീവി ആക്രമണമാണ്. 'ഔമുവാമുവ' (Oumuamu) എന്നറിയപ്പെടുന്ന ഒരു ഛിന്നഗ്രഹം ഭൂമിയിലേക്ക് അന്യഗ്രഹജീവികളെ അയക്കുമെന്നാണ് പ്രവചനം.
Published by:Naseeba TC
First published: