നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 2020ൽ ജനിച്ച കുഞ്ഞ്; കാണുന്നതെല്ലാം സാനിറ്റൈസർ ആണെന്ന് തെറ്റിദ്ധരിച്ച് പാവം കുഞ്ഞ്

  2020ൽ ജനിച്ച കുഞ്ഞ്; കാണുന്നതെല്ലാം സാനിറ്റൈസർ ആണെന്ന് തെറ്റിദ്ധരിച്ച് പാവം കുഞ്ഞ്

  വീടിനു പുറത്തേക്ക് ഇറങ്ങുമ്പോൾ കാണുന്ന കാഴ്ചകൾ കുഞ്ഞിനെയും സ്വാധീനിച്ചിട്ടുണ്ടാകും. ഷോപ്പിംഗ് മാളുകളിൽ പോയാലും ആശുപത്രിയിൽ പോയാലും എവിടെ പോയാലും സാനിറ്റൈസർ കാണാവുന്നതാണ്.

  baby

  baby

  • News18
  • Last Updated :
  • Share this:
   കൊറോണ കാലം നമുക്കെല്ലാം ഒരു പുതിയ അനുഭവം ആയിരുന്നു. വീട്ടിൽ തന്നെയിരിക്കുക, മാസ്ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക. അങ്ങനെ പതിവില്ലാത്ത പലപല കാര്യങ്ങളിൽ കൂടിയാണ് നമ്മൾ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. എന്നാൽ, കോവിഡ് മഹാമാരിക്കു ശേഷം ജനിച്ച കുട്ടകൾക്ക് ഇതിലൊന്നും ഒട്ടും അസാധാരണത്വം ഉണ്ടാകില്ല. കാരണം, അവർ ജനിച്ചപ്പോൾ മുതൽ ഇതെല്ലാം തന്നെയാണ് കാണുന്നത്.

   കാണുന്നതെല്ലാം സാനിറ്റൈസർ ആണെന്ന് തെറ്റിദ്ധരിച്ച ഒരു കുഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കാരണം, വേറൊന്നുമല്ല 2020ലാണ് ഈ കുഞ്ഞ് ജനിച്ചതെന്നതാണ് ഒരു കാര്യം. ഏതായാലും വിളക്കുകാലുകളിലും ഇലക്ട്രിക് പോസ്റ്റിലുമെല്ലാം സാനിറ്റൈസർ ഉണ്ടോയെന്നാണ് ഈ കൊച്ചുകുഞ്ഞ് ഇപ്പോൾ അന്വേഷിക്കുന്നത്. ഈ വീഡിയോ ഇതുവരെ ഒരു മില്യൺ ആളുകളാണ് കണ്ടത്.


   ഇനി നഖത്തിൽ ഒളിപ്പിക്കാം രഹസ്യങ്ങൾ; ചിപ്പ് ഘടിപ്പിക്കുന്ന മാനിക്യൂറുമായി ദുബായ് സലൂൺ

   ബേബിഗ്രാം.ടിആർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പുറത്തിറങ്ങിയ കുഞ്ഞ് എല്ലായിടത്തും സാനിറ്റൈസർ അന്വേഷിക്കുകയും ലഭിക്കുന്ന 'സാനിറ്റൈസർ' കൈകളിൽ തേച്ചു പിടിപ്പിക്കുകയും ചെയ്യുകയാണ്. ഇലക്ട്രിക് പോസ്റ്റുകളും ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന തൂണുകളും മാത്രമല്ല പൂന്തോട്ടങ്ങളിലെ തിട്ടകൾ വരെ കുഞ്ഞിന് സാനിറ്റൈസർ ലഭിക്കുന്ന സ്ഥലങ്ങളാണ്.

   കെ ബി ഗണേഷ് കുമാർ MLAയുടെ ഓഫീസിന് നേരെ മദ്യപാനിയുടെ അക്രമം; MLAയുടെ സ്റ്റാഫംഗത്തിന് തലക്കടിയേറ്റു

   വീടിനു പുറത്തേക്ക് ഇറങ്ങുമ്പോൾ കാണുന്ന കാഴ്ചകൾ കുഞ്ഞിനെയും സ്വാധീനിച്ചിട്ടുണ്ടാകും. ഷോപ്പിംഗ് മാളുകളിൽ പോയാലും ആശുപത്രിയിൽ പോയാലും എവിടെ പോയാലും സാനിറ്റൈസർ കാണാവുന്നതാണ്. അതുകൊണ്ട് തന്നെ പുറത്തേക്ക് ഇറങ്ങുമ്പോൾ അതിനോട് സാമ്യമുണ്ട് എന്നു തോന്നുന്നതിനെ സാനിറ്റൈസർ ആയി തെറ്റിദ്ധരിച്ചാലും ഒന്നും പറയാൻ കഴിയില്ല.
   Published by:Joys Joy
   First published:
   )}