വയറിനുള്ളിൽ മറ്റൊരു കുഞ്ഞുമായി പിറന്ന നവജാതശിശു ശാസ്ത്രലോകത്തിന് അത്ഭുതമാകുന്നു. ഇസ്രായേലിലാണ് ഇരട്ടകുഞ്ഞുങ്ങളിൽ ഒരാൾ വയറ്റിനുള്ളിലായി പിറന്നത്. “foetus in fetu” ( ഗർഭപിണ്ഡത്തിനുള്ളിലെ ഗർഭപിണ്ഡം) എന്നാണ് ഈ അവസ്ഥയെ മെഡിക്കൽ സയൻസിൽ പറയുന്നത്. അൾട്രാസൗണ്ട് പരിശോധനയിൽ ആമാശയം വലുതായതായി കണ്ടെത്തിയ കുഞ്ഞിന് എന്തെങ്കിലും പ്രശ്നമുണ്ടാകുമെന്ന് ഡോക്ടർമാർ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
എന്നിരുന്നാലും, നവജാതശിശുവിൽ ഒന്നിലധികം പരിശോധനകൾ നടത്തിയെങ്കിലും ഇത് ഒരു ഗർഭപിണ്ഡത്തിനുള്ളിലെ ഗർഭപിണ്ഡമാണെന്ന് അവർ കണ്ടെത്തിയില്ല. ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അൾട്രാസൗണ്ട്, എക്സ്-റേ എന്നിവ ഉൾപ്പെടുന്ന പരിശോധനയിൽ പെൺകുഞ്ഞിന്റെ വയറിനുള്ളിൽ ഭാഗികമായി വികസിച്ച ഭ്രൂണം ഉണ്ടെന്ന് കണ്ടെത്തി.
അഞ്ചുലക്ഷത്തിൽ ഒരാൾക്കു മാത്രം സംഭവിക്കുന്ന അവസ്ഥയാണ് ഇത്. നിരവധി ലക്ഷണങ്ങൾ കണക്കിലെടുത്താണ് വയറിനുള്ളിലെ ഈ വളർച്ചയെ ട്യൂമർ എന്നതിലുപരി ‘ഭ്രൂണത്തിനുള്ളിലെ ഭ്രൂണം’ എന്ന് തരം തിരിക്കുന്നത്. വയറിലെ പാളിക്ക് പിന്നിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ഗുരുതരമായ അവസ്ഥയായാണ് ഇത് കണക്കാക്കപ്പെടുന്നത്. എങ്കിലും ശസ്ത്രക്രിയ വഴി ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.