കരിമ്പ് മോഷ്ടിച്ചു കഴിച്ച കുട്ടിയാന പിടിക്കപ്പെട്ടപ്പോൾ പോസ്റ്റിന് പിന്നിൽ ഒളിച്ചു; ചിത്രം വൈറൽ

മോഷണം കൈയോടെ പിടിച്ചതിന്‍റെ ജാള്യതയിൽ പോസ്റ്റിന് പിന്നിൽ ഒളിച്ച കുട്ടിയാനയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

News18 Malayalam | news18-malayalam
Updated: November 21, 2020, 2:58 PM IST
കരിമ്പ് മോഷ്ടിച്ചു കഴിച്ച കുട്ടിയാന പിടിക്കപ്പെട്ടപ്പോൾ പോസ്റ്റിന് പിന്നിൽ ഒളിച്ചു; ചിത്രം വൈറൽ
baby elephant hide
  • Share this:
രാത്രിയിൽ കരിമ്പിൻപാടത്തേക്ക് ഇറങ്ങുമ്പോൾ ആ കുട്ടിയാന ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചു കാണില്ല. കുശാലായി കരിമ്പ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ, അതാ വരുന്നു ലൈറ്റുമടിച്ച് മനുഷ്യ കൂട്ടം. എന്തുചെയ്യും? തൊട്ടടുത്തുള്ള പോസ്റ്റിന് പിന്നിൽ ഒളിക്കുകയാണ് ആ കുട്ടിയാന ചെയ്തത്. പോസ്റ്റിന് പിന്നിൽ ഒളിച്ചാൽ ആരും കാണില്ലെന്നായിരുന്നു കുട്ടിയാന മനസിൽ വിചാരിച്ചത്. ഏതായാലും മോഷണം കൈയോടെ പിടിച്ചതിന്‍റെ ജാള്യതയിൽ പോസ്റ്റിന് പിന്നിൽ ഒളിച്ച കുട്ടിയാനയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.

തായ്‌ലൻഡിലെ ചിയാങ് മായ് പ്രദേശത്തുനിന്നാണ് രസകരമായ ഈ സംഭവമുണ്ടായത്. കരിമ്പിൻപാടത്ത് സ്ഥിരമായി ആക്രമണമുണ്ടായപ്പോൾ ശല്യക്കാരായ ആനകളെ പിടികൂടാൻ വേണ്ടിയാണ് അവിടുത്തെ കർഷകർ രാത്രിയിൽ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നത്. അധികം വൈകാതെ കള്ളൻ സ്ഥലത്തെത്തി. നോക്കുമ്പോൾ, ഒരു കുട്ടിയാന. അത് എന്തു ചെയ്യുന്നുവെന്ന് അറിയാനായിരുന്നു അവർ കൌതുകത്തോടെ കാത്തിരുന്നത്. അൽപ്പസമയത്തിനകം കരിമ്പിൻകാട്ടിലേക്ക് കയറിയ ആ കുട്ടിയാന, കരിമ്പ് കഴിക്കാൻ തുടങ്ങി. ഇതോടെയാണ് നാട്ടുകാർ വെട്ടവും തെളിച്ച് അവിടേക്ക് വന്നത്.

പിന്നീട് നടന്നതാണ് രസകരമായ കാര്യം. മോഷണം പിടിക്കപ്പെട്ടതോടെ സമീപത്തെ പോസ്റ്റിന് പിന്നിൽ ഒളിക്കുകയായിരുന്നു. എന്നാൽ പോസ്റ്റിന് പിന്നിൽ നിന്നാലും തന്നെ നാട്ടുകാർ കാണുന്നുണ്ടെന്ന് ആ കുട്ടിയാനയ്ക്ക് മാത്രം മനസിലായില്ലെന്ന് തോന്നുന്നു. ഏതായാലും കുട്ടിയാനയുടെ ഒളിത്താവളം പരാജയപ്പെട്ട ചിത്രം ഇന്‍റർനെറ്റിൽ വൈറലാകാൻ അധികസമയം വേണ്ടിവന്നില്ല.

ഏതായാലും ഈ ചിത്രത്തിന് രസകരമായ അടികുറിപ്പുകളാണ് വന്നത്. 'തൽക്കാലം ഇവിടെ നിൽക്കാം, അവൻമാർ കാണേണ്ട, അവർ പോയി കഴിഞ്ഞ് കരിമ്പ് കഴിക്കാം'- തായ് ഭാഷയിൽ വന്ന രസകരമായ ഒരു അികുറിപ്പാണിത്. ഇതുപോലെ നൂറുകണക്കിന് കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം ഫേസ്ബുക്കിൽ മാത്രം ഒതുങ്ങിയില്ല, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ട്വിറ്റർ, റെഡ്ഡിറ്റ് എന്നിവയിലേക്ക് ആളുകൾ ഇത് ഷെയർ ചെയ്തു.
Published by: Anuraj GR
First published: November 21, 2020, 2:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading