നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Smallest Gun | ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്;രൂപത്തിൽ കുഞ്ഞൻ, വിലയിൽ വമ്പൻ!

    Smallest Gun | ലോകത്തിലെ ഏറ്റവും ചെറിയ തോക്ക്;രൂപത്തിൽ കുഞ്ഞൻ, വിലയിൽ വമ്പൻ!

    അഞ്ച് ലക്ഷത്തിലധികം രൂപ വില വരുന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ തോക്കിന്റെ സ്വര്‍ണ്ണ പതിപ്പും ലഭ്യമാണെന്ന് നിര്‍മ്മാതക്കള്‍ പറയുന്നു

    • Share this:
      പല തരത്തിലുള്ള തോക്കുകള്‍ (Gun) ഇന്ന് ലോകത്ത് ലഭ്യമാണ്. കുപ്പായത്തിലും വാച്ചിലും പേനയിലും പുസ്തകത്തിലും കുടയിലും ഊന്നുവടിയിലും ഒക്കെ ഒളിപ്പിക്കാവുന്ന തരത്തിലുള്ള വ്യത്യസ്തമായ ചെറിയ തോക്കുകള്‍ കിട്ടും. എന്നാല്‍ ഒരു വിരലിന്റെ ഇടയില്‍ പോലും ഒളിപ്പിക്കാവുന്ന കൈത്തോക്കിനെക്കുറിച്ച് (Revolver) അറിയാമോ? അറിയില്ലെങ്കില്‍ വിശദമായിട്ട് അറിയൂ.

      ഇത് ലോകത്തിലെ ഏറ്റവും ചെറിയ തോക്കാണ്. ഏകദേശം 19 ഗ്രാം മാത്രം ഭാരമുള്ള ഈ റിവോള്‍വര്‍ നമ്മുടെ കൈവിരലുകളെക്കാളും വളരെ ചെറുതാണ്. തോക്കിന്റെ പേര് സിവണ്‍എസ്ടി (C1ST) എന്നാണ്. ഇതൊരു സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡലാണ്. പക്ഷെ തോക്ക് ചെറുതാണെന്ന് കരുതി അതിന്റെ വിലയും കുറവായിരിക്കും എന്ന് കരുതല്ലേ. ഇതിന് ഏകദേശം 5 ലക്ഷം രൂപയാണ് വില! വില കേട്ടിട്ട് ഞെട്ടിയോ? എന്നാല്‍ വില മാത്രമല്ല തോക്കിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും നിങ്ങളെ അമ്പരപ്പിക്കും.

      ''തോക്കിന്റെ ശക്തി, 1 ജൂളിനേക്കാള്‍ കുറവായതിനാല്‍ ഈ തോക്കിന് ഒരാളുടെ ജീവന്‍ എടുക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്. എങ്കിലും ഈ റിവോള്‍വര്‍ ഉപയോഗിച്ച് ഒരാള്‍ക്ക് ഒരാളെ കൊല്ലണമെങ്കില്‍, തലയോട്ടിയിലെ ഏറ്റവും ദുര്‍ബലമായ ഭാഗത്തേക്ക്, വളരെ അടുത്തു നിന്ന് കാഞ്ചി വലിക്കേണ്ടിവരും. തോക്കിന് ഒരാളുടെ ജീവനെടുക്കാന്‍ കഴിയുമെങ്കിലും അത് നിങ്ങള്‍ ലക്ഷ്യത്തോട് എത്ര അടുത്തു നില്‍ക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു'', തോക്കിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നു.

      റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും ചെറിയ റിവോള്‍വറാണ് ഈ സ്വിസ് മിനി ഗണ്‍ (സിവണ്‍എസ്ടി). ലോകത്തിലെ ഏറ്റവും ചെറിയ റിവോള്‍വറായി ഗിന്നസ് റെക്കോര്‍ഡിലും ഇതിന്റെ പേര് പരാമര്‍ശിക്കപ്പെട്ടു കഴിഞ്ഞു. 5.5 സെന്റിമീറ്റര്‍ നീളവും ഒരു സെന്റിമീറ്റര്‍ വീതിയുമുള്ള തോക്കിന്റെ ഭാരം 19.8 ഗ്രാം മാത്രമാണ്. അമേരിക്കയും ബ്രിട്ടനും പോലുള്ള രാജ്യങ്ങള്‍ ഇതിന്റെ ഇറക്കുമതി നിരോധിച്ചിരിക്കുന്നു. ഇത് വസ്ത്രങ്ങളിലും ഷൂസിലും ഒക്കെ വളരെ എളുപ്പത്തില്‍ ഒളിപ്പിച്ച് കൊണ്ടുപോകാം എന്നതാണ് അതിനു കാരണം. ഇത് ഒരു സാധാരണ കീ ചെയിന്‍ പോലെ നമ്മുടെ ബെല്‍റ്റിലും താക്കോലിലും, മാലയിലും ഒക്കെ കൊരുത്തിട്ട് നടക്കുകയും ചെയ്യാം.

      റിവോള്‍വറിന്റെ സിവണ്‍എസ്ടി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മോഡല്‍ സ്വിസ് വാച്ച് മേക്കിംഗിലും ആഭരണങ്ങളിലും ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ഒരു സ്റ്റൈലിഷ് ലെതര്‍ ഹോള്‍ഡറും കമ്പനി നല്‍കുന്നുണ്ട്. 24 ലൈവ് - 24 ബ്ലാങ്ക് കാറ്റ്ഡ്രിജുമായി വരുന്ന ഈ തോക്കില്‍ നിന്ന് കാഞ്ചി വലിച്ചാല്‍ മറ്റ് സാധാരണ തോക്കില്‍ നിന്ന് വരുന്ന പോലെയുള്ള പുകയും, സ്ഫോടനാത്മകമായ ശബ്ദവും തീപ്പൊരിയും ഒക്കെ ഉണ്ടാകും.

      അഞ്ച് ലക്ഷത്തിലധികം രൂപ വില വരുന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ തോക്കിന്റെ സ്വര്‍ണ്ണ പതിപ്പും ലഭ്യമാണെന്ന് നിര്‍മ്മാതക്കള്‍ പറയുന്നു. എന്നാല്‍ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച തോക്കിന് വില വീണ്ടും കൂടും.
      Published by:Jayashankar AV
      First published:
      )}