• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുഞ്ഞ് സിക്രയുടെ കാലൊടിഞ്ഞു; പ്ലാസ്റ്ററിടാൻ സമ്മതിച്ചത് പാവക്കുട്ടിക്കും 'ചികിത്സ' ഉറപ്പു നൽകിയതോടെ

Baby with fractured leg gets the same treatment done on her doll to give her company | ആദ്യം പരിയുടെ കാലുകളിൽ പ്ലാസ്റ്റർ ഇട്ട ശേഷമാണ് സിക്രയുടെ കാലുകളിൽ  ചെയ്തത്

news18-malayalam
Updated: August 31, 2019, 12:44 PM IST
കുഞ്ഞ് സിക്രയുടെ കാലൊടിഞ്ഞു; പ്ലാസ്റ്ററിടാൻ സമ്മതിച്ചത് പാവക്കുട്ടിക്കും 'ചികിത്സ' ഉറപ്പു നൽകിയതോടെ
സിക്രയും പാവക്കുട്ടിയും
news18-malayalam
Updated: August 31, 2019, 12:44 PM IST
ഇത് പതിനൊന്നു മാസം പ്രായമുള്ള സിക്ര മാലിക്. ഇരുകാലുകളും പ്ലാസ്റ്റർ ഇട്ട സിക്രയുടെ ചിത്രം ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്‌. കട്ടിലിൽ നിന്നും വീണു പരിക്കേറ്റതാണ്. എന്നാൽ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ട് ചെന്നപ്പോൾ സിക്രക്ക് അവിടെ കിടക്കാൻ തീരെ താൽപ്പര്യമില്ല. ഡൽഹി ലോക് നായക് ആശുപത്രിയിൽ കാണുന്ന കാഴ്ചയാണിത്. ഇപ്പോൾ സിക്രക്കരികിൽ അവളുടെ പ്രിയപ്പെട്ട പാവക്കുട്ടിയുണ്ട്. ആശുപത്രി ഇഷ്‌ടപ്പെടാത്ത സിക്രയെ സന്തോഷിപ്പിക്കാൻ വീട്ടുകാർ കണ്ടെത്തിയ മാർഗമാണിത്.

കുഞ്ഞിന്റെ കാലിലെ പൊട്ടൽ നേരെയാക്കാൻ ചിത്രത്തിൽ കാണുന്നത് പോലെ പ്ലാസ്റ്റർ ഇട്ട് അനങ്ങാതെ കിടക്കാനാണ് ഡോക്റ്റർമാർ ഉപദേശിച്ചത്. എന്നാൽ വീട്ടിൽ ഓടിച്ചാടി നടക്കുന്ന സിക്രക്കു അത് തീരെ ഇഷ്ടപ്പെട്ടില്ല. മാത്രമല്ല ആശുപത്രിയെ പേടിയുമായിരുന്നു അവൾക്ക്. അപ്പോഴാണ് പ്രിയ പാവക്കുട്ടി പരിയെ കൂടി ആശുപത്രിയിൽ കൊണ്ട് വരാൻ മാതാപിതാക്കൾ തീരുമാനിച്ചത്.

ആദ്യം പരിയുടെ കാലുകളിൽ പ്ലാസ്റ്റർ ഇട്ട ശേഷമാണ് സിക്രയുടെ കാലുകളിൽ  ചെയ്തത്. പരി അടുത്തുള്ളതിന്റെ സന്തോഷത്തിലാണ് സിക്ര. ഒരാഴ്ചക്കുള്ളിൽ കുഞ്ഞ് സുഖം പ്രാപിക്കും എന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.

First published: August 31, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...