അമ്മയുടെ ശബ്ദത്തിന് നിഷ്കളങ്കമായി പ്രതികരിച്ച് ഒരു കുരുന്ന് : വീഡിയോ വൈറൽ

സ്നേഹത്തിന് ശബ്ദത്തിന്റെ ആവശ്യമില്ലെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.

News18 Malayalam | news18
Updated: December 8, 2019, 12:08 PM IST
അമ്മയുടെ ശബ്ദത്തിന് നിഷ്കളങ്കമായി പ്രതികരിച്ച് ഒരു കുരുന്ന് : വീഡിയോ വൈറൽ
baby
  • News18
  • Last Updated: December 8, 2019, 12:08 PM IST
  • Share this:
എന്തും ഏതും വൈറലാക്കുന്നത് സോഷ്യൽ മീഡിയയുടെ ഒരു ശീലമാണ്. സോഷ്യൽ മീഡിയ ഹിറ്റ് ചാർട്ടിൽ ഇപ്പോൾ ഇടം നേടിയിരിക്കുന്നത് ഒരു കുരുന്നാണ്. യുകെയിൽ നിന്നുള്ള സുന്ദരിയായ ഒരു കൈക്കുഞ്ഞ്. കൈകാലിട്ടടിച്ച് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി രസിക്കുന്ന നിഷ്കളങ്കയായി ചിരിക്കുന്ന ഒരു കുഞ്ഞ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയുമൊക്കെ സാധാരണ കാര്യമാണ്. എന്നാൽ ഈ വീഡിയോയിലെ കുരുന്നിന്റെ സന്തോഷം ഒരു അസാധാരണ സന്തോഷമാണ്.

Also Read-'ഔദ്യോഗിക' വിവാഹത്തിന് വരൻ വൈകിയെത്തി: മറ്റൊരാളെ വിവാഹം ചെയ്ത് വധു

കാരണം എന്തെന്നല്ലേ. കേൾവി ശക്തിയില്ലാത്ത കുട്ടി ശ്രവണസഹായി ഓൺ ചെയ്യുമ്പോൾ തന്റെ അമ്മയുടെ ശബ്ദം കേൾക്കുന്ന സന്ദര്‍ഭത്തിലുള്ള വീഡിയോയാണിത്. കുട്ടിക്ക് ശ്രവണസഹായി ഘടിപ്പിച്ച ശേഷം അമ്മ സംസാരിക്കുകയാണ്. അമ്മയുടെ ശബ്ദം ആ ദിവസം ആദ്യമായി കേൾക്കുമ്പോഴുള്ള ആ കുരുന്നിന്റെ അതിമനോഹരമായ പ്രതികരണ വീഡിയോ കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് പുറത്തു വിട്ടത്.

മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് വൈറലായി. അതി മനോഹരം.. കളങ്കമില്ലാത്തത് എന്നൊക്കെയാണ് പലരുടെയും വിശേഷണം. സ്നേഹത്തിന് ശബ്ദത്തിന്റെ ആവശ്യമില്ലെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.

 

First published: December 8, 2019, 11:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading