• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV

'ലീഗ് പകപോക്കുകയാണ്' എന്ന വിലാപത്തിലൂടെ അടക്കാവുന്ന ഓട്ടയല്ലിത്


Updated: November 5, 2018, 7:19 AM IST
'ലീഗ് പകപോക്കുകയാണ്' എന്ന വിലാപത്തിലൂടെ അടക്കാവുന്ന ഓട്ടയല്ലിത്

Updated: November 5, 2018, 7:19 AM IST
തിരുവനന്തപുരം: കെ.ടി ജലീലിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉന്നയിച്ച ബന്ധുനിയമന ആരോപണങ്ങളില്‍ സ്വാഭാവികമായ സംശയങ്ങളുന്നയിച്ച് ബ്ലോഗറും എഴുത്തുകാരനുമായ ബച്ചു മാഹി.

പോസ്റ്റ് ഇങ്ങനെ;

ഒരു ധനകാര്യ സ്ഥാപനമെന്ന നിലയില്‍ മറ്റേതെങ്കിലും മെച്ചപ്പെട്ടൊരു ധനകാര്യ സ്ഥാപനത്തില്‍ പ്രവൃത്തി പരിചയവും നിലവില്‍ ജോലി ചെയ്ത് വരുന്നതുമായ ഒരാളെ ജനറല്‍ മാനേജരായി ഡെപ്യൂട്ടേഷനില്‍ നിയമിക്കാന്‍ വേണ്ടിയാണ് 2016 സെപ്തംബര്‍ 17 ന് ശനിയാഴ്ച കേരളത്തിലെ പ്രമുഖ പത്രങ്ങളില്‍ കോര്‍പ്പറേഷന്‍ പരസ്യം നല്‍കി അപേക്ഷ ക്ഷണിച്ചത്. യോഗ്യതയായി പറഞ്ഞത് MBA അല്ലെങ്കില്‍ BTech with PGDBA/ CS/ CA/ ICWAIയും മൂന്നുവര്‍ഷ പരിചയവുമായിരുന്നു. അതനുസരിച്ച് ഏഴു പേരാണ് അപേക്ഷിച്ചത്.

ഇതടിസ്ഥാനത്തില്‍ 26.10.2016 ന് നടന്ന ഇന്റര്‍വ്യൂവില്‍ മൂന്നു പേര്‍ ഹാജരായി. നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു മൂന്നു പേരുമെന്നതിനാല്‍ ആരെയും നിയമിച്ചില്ല.

നല്ലൊരു ജോലിയില്‍ നിന്ന് അനാകര്‍ഷണീയമായ മറ്റൊരു പദവിയിലേക്ക്, മൈനോരിറ്റി ധനകാര്യ കോര്‍പ്പറേഷന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനം മാത്രം ലാക്കാക്കി യോഗ്യതയും പരിചയ സമ്പത്തുമുള്ള ഒരാള്‍ക്ക് ഡപ്യൂട്ടേഷനില്‍ നിയമനം നല്‍കിയതിനെയാണ് മഹാപരാധമായി ഫിറോസ് അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ ഉയര്‍ന്ന ആരോപണത്തെക്കുറിച്ച മന്ത്രി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്നും.... ചിന്ന ശങ്കകള്‍...

(1) അലുവേം മത്തിക്കറീം കോമ്പിനേഷന്‍ എന്നൊക്കെപ്പറയും പോലെ ഉണ്ടല്ലോ ബിടെക് + സി.എ. എന്ന് പറയുമ്പോള്‍. തീര്‍ത്തും സാമ്പത്തിക പ്രാവീണ്യം മാത്രം ആവശ്യപ്പെടുന്ന ഒരു തസ്തികക്ക് ബിടെക്ക് യോഗ്യതയായി പരിഗണിക്കുന്നത് എന്തടിസ്ഥാനത്തില്‍ ആണ്?
Loading...

(2) ഇന്റര്‍വ്യൂന് ഹാജരായ മൂന്നുപേര്‍ക്കും നിശ്ചിതയോഗ്യത ഇല്ലത്തതിനാല്‍ ആരെയും നിയമിച്ചില്ല എന്ന് മന്ത്രി പറയുന്നു. ഏഴുപേര്‍ അപേക്ഷിച്ചതില്‍ ഇന്റര്‍വ്യൂവിന് മൂന്ന്‌പേരെ വിളിക്കുമ്പോള്‍ അവരുടെ സിവിയില്‍ യോഗ്യത പരിശോധിച്ചല്ലേ വിളിച്ചിരിക്കുക? പിന്നെങ്ങനെയാണ് ഇന്റര്‍വ്യൂവില്‍ 'യോഗ്യത അല്ലെന്ന് കണ്ടെത്തുക? ബയോഡാറ്റയില്‍ തങ്ങള്‍ ചുമ്മാ കള്ളം പറഞ്ഞതായിരുന്നു എന്ന് ഇന്റവ്യൂവില്‍ അവര്‍ സമ്മതിച്ചോ?

 • രാജിവയ്ക്കാന്‍ ജയരാജനല്ല ജലീല്‍


(3) ഇന്ന് ഡിഗ്രി കഴിഞ്ഞ അത്യാവശ്യം സ്മാര്‍ട്ട് ആയ പയ്യന്മാര്‍ ന്യൂജെന്‍ ബാങ്കുകളില്‍ നേരെ ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ കയറുന്നു. അപ്പോഴാണ് ഒരു സ്വകാര്യ ബാങ്കില്‍ 'സീനിയര്‍ മാനേജര്‍' പദവിയെ സര്‍ക്കാര്‍ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ എന്ന 'അനാകര്‍ഷക'മായ പദവിയെ അപേക്ഷിച്ച് മെച്ചപ്പെട്ട ജോലിയായി ജലീല്‍ പറയുന്നത്.

ജലീലിനും ലീഗിനും ഇടയിലെ പ്രശ്‌നം നിങ്ങ പരസ്പരം കൈകാര്യം ചെയ്യുക. എന്നാല്‍ ആശ്രിതനിയമനം എന്ന പ്രഥമദൃഷ്ട്യാ മെറിറ്റ് ഉള്ള ആരോപണം, 'ഇത് ലീഗ് പകപോക്കുകയാണ്' എന്ന വിലാപത്തിലൂടെ അടക്കാവുന്ന ഓട്ടയല്ല; നിഷ്പക്ഷമായ ഒരന്വേഷണത്തിലൂടെ നടന്ന കളികള്‍ വെളിച്ചത്ത് കൊണ്ടുവരികയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. സിസി മെമ്പര്‍ കൂടിയായ ജയരാജന് പോലും കിട്ടാത്ത ഇമ്യുണിറ്റി ജലീലിന് നല്‍കണോ?!

First published: November 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...