ഇന്റർഫേസ് /വാർത്ത /Buzz / മുംബൈയിലെ പരിപാടിയ്ക്കിടെ ആരാധകർക്കു നേരെ അടിവസ്ത്രം ഊരിയെറിഞ്ഞ് ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ് താരം

മുംബൈയിലെ പരിപാടിയ്ക്കിടെ ആരാധകർക്കു നേരെ അടിവസ്ത്രം ഊരിയെറിഞ്ഞ് ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ് താരം

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു പരിപാടി അവതരിപ്പിക്കാനെത്തിയതാണ് ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ്

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു പരിപാടി അവതരിപ്പിക്കാനെത്തിയതാണ് ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ്

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു പരിപാടി അവതരിപ്പിക്കാനെത്തിയതാണ് ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ്

  • Share this:

മുംബൈ: സംഗീത പരിപാടിക്കിടെ ആരാധകർക്ക് നേരെ തന്റെ അടിവസ്ത്രം ഊരിയെറിഞ്ഞ് ബാക്ക് സ്ട്രീറ്റ് ബോയ്‌സ് താരങ്ങൾ. മുംബൈ നഗരത്തിലെ പരിപാടിക്കിടെയാണ് സംഭവം നടന്നത്.

13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു പരിപാടി അവതരിപ്പിക്കാനെത്തിയതാണ് ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ് ടീം. കഴിഞ്ഞ ആഴ്ചയാണ് സംഘം മുംബൈയിലെത്തിയത്. ഇവരുടെ പരിപാടിയുടെ വീഡിയോകള്‍ ആരാധകരെ ഇളക്കിമറിച്ചിരുന്നു. നിക്ക് കാര്‍ട്ടര്‍, ഹൗവി ഡോറോ, എജെ മക്ലീന്‍, ബ്രിയാന്‍ ലിറ്ററല്‍, കെവിന്‍ റിച്ചാര്‍ഡ്‌സണ്‍ തുടങ്ങിയവരുടെ പ്രകടനം ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

Also Read- ഓടുന്ന ബസിന്റെ ജനാലയിലൂടെ ചാടിക്കയറുന്ന പെൺകുട്ടി; ടാർസനാണോ എന്ന് സോഷ്യൽ മീഡിയ തങ്ങളുടെ മാസ്റ്റര്‍പീസ് ഗാനങ്ങള്‍ ആലപിക്കുന്നതിനിടെയാണ് മക്ലീന്‍ ജനക്കൂട്ടത്തിന് നേരെ അടിവസ്ത്രമെറിഞ്ഞത്. ഈ രംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.

സൂം ടിവി പുറത്തുവിട്ട വീഡിയോയിലാണ് ഈ രംഗങ്ങള്‍ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നത്. മക് ലീന്‍ തന്റെ അടിവസ്ത്രവുമായി സ്റ്റേജിന്റെ ഭാഗത്തേക്ക് കടന്നുവരുന്നു. ശേഷം ആരാധകരെ അഭിവാദ്യം ചെയ്യുന്നുണ്ട്. തന്റെ അടിവസ്ത്രം അദ്ദേഹം വീശിക്കാണിക്കുന്നുമുണ്ട്. ഒടുവില്‍ ഒരുഭാഗത്ത് നിലയുറപ്പിച്ച ജനക്കൂട്ടത്തിലേക്ക് അടിവസ്ത്രം വീശിയെറിയുകയായിരുന്നു.

അതേസമയം ബാക്ക്‌സ്ട്രീറ്റ് ആരാധകര്‍ക്ക് ഇതൊരു പുതിയ വിഷയമല്ല. ഈ വര്‍ഷം ആദ്യം മനിലയില്‍ നടന്ന സംഗീതപരിപാടിക്കിടെ ടീമംഗങ്ങളില്‍ ഒരാളും ഈ രീതിയിൽ പെരുമാറിയിരുന്നു.

അതേസമയം ബാക്ക്‌സ്ട്രീറ്റ് ബോയ്‌സിന്റെ പരിപാടി കാണാന്‍ ബോളിവുഡില്‍ നിന്നും വന്‍ താരനിരയാണ് എത്തിയത്. ശ്രദ്ധ കപൂര്‍, അര്‍ബാസ് ഖാന്‍, ബെന്നി ദയാല്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, നടാഷ ദലാല്‍, മനീഷ പോള്‍, കരിഷ്മ മേഹ്ത, മലൈക അറോറ, രോഹന്‍ ജോഷി, പ്രകൃതി, സുകൃതി കാക്കര്‍, മീസാന്‍ ജെഫ്രി, എന്നിവര്‍ പരിപാടി കാണാന്‍ എത്തിയിരുന്നു.

തങ്ങളുടെ മാസ്മരിക പ്രകടനം കൊണ്ട് മുംബൈയിലെ ആരാധകരെ കൈയ്യിലെടുക്കുകയായിരുന്നു ബാക്ക്‌സ്ട്രീറ്റ് ബോയ്‌സ് ബാന്റ്. ഐ വാണ്ട് ഇറ്റ് ദാറ്റ് വേ’, ‘എവരിബഡി (ബാക്ക്സ്ട്രീറ്റ്‌സ് ബാക്ക്)’, ‘ആസ് ലോംഗ് ആസ് യു ലവ് മി’ തുടങ്ങിയ തങ്ങളുടെ മാസ്റ്റര്‍പീസ് ഗാനങ്ങളും പരിപാടിയില്‍ അവര്‍ അവതരിപ്പിച്ചിരുന്നു.

First published:

Tags: Pop Music