നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Miss Universe | ബിക്കിനി ധരിച്ചില്ല പകരം ശരീരം മറച്ചെത്തി ബഹ്‌റൈന്‍ സുന്ദരി; പ്രശംസിച്ച് സോഷ്യല്‍ മീഡിയ

  Miss Universe | ബിക്കിനി ധരിച്ചില്ല പകരം ശരീരം മറച്ചെത്തി ബഹ്‌റൈന്‍ സുന്ദരി; പ്രശംസിച്ച് സോഷ്യല്‍ മീഡിയ

  സ്വിംസ്യൂട്ട് റൗണ്ടില്‍ ബിക്കിനിയും മറ്റും ധരിച്ച് മറ്റ് സുന്ദരിമാര്‍ വേദിയില്‍ എത്തിയപ്പോള്‍ മനാര്‍ നദീം ശരീരം മുഴുവന്‍ മറച്ചുകൊണ്ടുള്ള കറുത്ത വസ്ത്രമണിഞ്ഞാണ് എത്തിയത്.

  • Share this:
   ഹര്‍നാസ് സന്ധു (Harnaaz Sandhu) എന്ന ഇരുപത്തിയൊന്നുകാരിയിലൂടെയാണ് 21 വര്‍ഷങ്ങള്‍ക്ക് ശേഷം മിസ് യൂണിവേഴ്‌സ് കിരീടം ഇന്ത്യയിലേക്കെത്തുന്നത്. 70-ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഹര്‍നാസ് ശ്രദ്ധനേടിയപ്പോള്‍, തന്റേതായ കാഴ്ചപാടുകൊണ്ടും നിലപാടുകൊണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രശംസ നേടിയെടുത്തിരിക്കുകയാണ് ബഹാറൈന്‍ സുന്ദരി.

   സ്വിംസ്യൂട്ട് റൗണ്ടില്‍ ബിക്കിനിയും മറ്റും ധരിച്ച് മറ്റ് സുന്ദരിമാര്‍ വേദിയില്‍ എത്തിയപ്പോള്‍ ഇരുപത്തിയഞ്ചുകാരിയായ മനാര്‍ നദീം ശരീരം മുഴുവന്‍ മറച്ചുകൊണ്ടുള്ള കറുത്ത വസ്ത്രമണിഞ്ഞാണ് എത്തിയത്.

   മതപരവുമായ വിശ്വാസങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മനാര്‍ നദീമിന്റെ സന്ദേശം ഇരുകൈകളോടെ സദസ് വരവേറ്റു. ഇതൊരു ചരിത്ര നിമിഷമാണെന്ന് പറഞ്ഞാണ് പലരും നദീമിന്റെ വീഡിയോ പങ്കുവയ്ക്കുന്നത്. ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിയായ നദീം ജനിച്ചതും വളര്‍ന്നതും ബഹ്റൈനിലാണ്.
   ഹര്‍നാസിനെ കൂടാതെ ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെ സെക്കന്‍ഡ് റണ്ണറപ്പും പരാഗ്വേയുടെ നാദിയ ഫെരേര ഫസ്റ്റ് റണ്ണറപ്പുമായി പ്രഖ്യാപിക്കപ്പെട്ടു. 2000-ല്‍ ലാറ ദത്ത കിരീടം നേടിയതിന് 21 വര്‍ഷത്തിന് ശേഷമാണ് കിരീടം വീണ്ടും ഇന്ത്യയില്‍ എത്തുന്നത്. ലാറയ്ക്കും ഹര്‍നാസിനും പുറമെ സുസ്മിത സെന്‍ 1994-ല്‍ കിരീടം നേടിയിട്ടുണ്ട്.
   ഹര്‍നാസ് കൗര്‍ സന്ധു മിസ് യൂണിവേഴ്‌സ് 2021 ആയി റാംപില്‍ ഇറങ്ങിയ നിമിഷം ഏറെ ആക്മക്ഷ നിറഞ്ഞതായിരുന്നു. ആദ്യ മൂന്ന് റൗണ്ടിന്റെ ഭാഗമായി, മത്സരാര്‍ത്ഥികളോട് ചോദിച്ച ചോദ്യങ്ങളില്‍ ഒന്നായിരുന്നു ഇത്, ''ഇന്ന് യുവതികള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ അവര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ഉപദേശമാണ് നിങ്ങള്‍ നല്‍കുക.?,' എന്നായിരുന്നു ചോദ്യം.

   ഇതിന് ഹര്‍നാസ് നല്‍കിയ മറുപടി ഇങ്ങനെ: ''ഇന്നത്തെ യുവത നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം തങ്ങളില്‍ വിശ്വസിക്കുക എന്നതാണ്. നിങ്ങള്‍ അതുല്യമാണെന്ന് അറിയുന്നത് നിങ്ങളെ സുന്ദരമാക്കുന്നു. മറ്റുള്ളവരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് നിര്‍ത്തുക, ലോകമെമ്പാടും നടക്കുന്ന കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. പുറത്തുവരൂ, സംസാരിക്കൂ, കാരണം നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ നേതാവ്. നിങ്ങള്‍ നിങ്ങളുടെ സ്വന്തം ശബ്ദമാണ്. ഞാന്‍ എന്നില്‍ വിശ്വസിച്ചു, അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്.'
   Published by:Jayesh Krishnan
   First published: