• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bahubali Samosa Challenge | എട്ട് കിലോയുള്ള സമൂസ 30 മിനിട്ട് കൊണ്ട് കഴിച്ചാൽ 51000 രൂപ സമ്മാനം!

Bahubali Samosa Challenge | എട്ട് കിലോയുള്ള സമൂസ 30 മിനിട്ട് കൊണ്ട് കഴിച്ചാൽ 51000 രൂപ സമ്മാനം!

ഏതായാലും സമൂസ ചലഞ്ച് മത്സരം സംഘടിപ്പിച്ചത് കടയിലെ കച്ചവടം കൂട്ടിയെന്ന് കടയുടമ പറയുന്നു

സമൂസ- പ്രതീകാത്മക ചിത്രം

സമൂസ- പ്രതീകാത്മക ചിത്രം

  • Share this:
    സമൂസ ഏറെ രുചികരമായ ഒരു ലഘുഭക്ഷണമാണ്. ഇപ്പോഴിതാ, സമൂസ തീറ്റ മത്സരം സംഘടിപ്പിച്ച വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എട്ടു കിലോയോളം ഭാരമുള്ള സമോസ 30 മിനിട്ടിനുള്ളിൽ കഴിച്ചുതീർത്താൽ 51000 രൂപയാണ് സമ്മാനം. ഉത്തർപ്രദേശിലെ മീററ്റിലെ ഒരു പലഹാരക്കടയാണ് വ്യത്യസ്തമായ ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഈ മത്സരത്തെക്കുറിച്ചുള്ള വിവരങ്ങൾ വൈറലാക്കിയത് പ്രശസ്തരായ ഫുഡ് വ്ലോഗർമാരാണ്.

    മീററ്റിലെ കുർതി ബസാർ എന്ന മധുരപലഹാരക്കടയാണ് എട്ട് കിലോഗ്രാം ഭാരമുള്ള സമൂസ തയ്യാറാക്കിയത്, 30 മിനിറ്റിനുള്ളിൽ ഇത് കഴിക്കുക എന്നതാണ് വെല്ലുവിളി. വിജയിക്ക് 51,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. “സമൂസ വാർത്തയിലേക്ക് കൊണ്ടുവരാൻ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഞങ്ങൾ ഒരു ‘ബാഹുബലി’ സമൂസ ഉണ്ടാക്കാൻ തീരുമാനിച്ചു. ഞങ്ങൾ തുടക്കത്തിൽ നാല് കിലോ സമൂസയും പിന്നീട് എട്ട് കിലോഗ്രാം സമൂസയും ഉണ്ടാക്കി." എട്ട് കിലോ സമൂസയ്ക്ക് ഏകദേശം 1,100 രൂപയാണെന്നും അതിൽ ഉരുളക്കിഴങ്ങ്, കടല, ചീസ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. "ഇതുവരെ ആരും ഇതുപോലൊരു സമൂസ ഉണ്ടാക്കിയിട്ടില്ല. ഏതായാലും സമൂസ ചലഞ്ച് ഏറ്റെടുത്തവരെല്ലാം പരാജയപ്പെടുകയാണുണ്ടായത്. ഇതുവരെ മത്സരത്തിൽ പങ്കെടുക്കാനെത്തിയവർക്ക് പകുതി പോലും കഴിച്ചുതീർക്കാൻ സാധിച്ചില്ലെന്ന് കടയുടമയായ ശുഭം പറയുന്നു.

    ഏതായാലും സമൂസ ചലഞ്ച് മത്സരം സംഘടിപ്പിച്ചത് കടയിലെ കച്ചവടം കൂട്ടിയെന്ന് കടയുടമ പറയുന്നു. സമൂസ ചലഞ്ച് മത്സരം വലിയ വാർത്തയായതോടെ തങ്ങളുടെ കടയും പ്രശസ്തമായി മാറിയെന്നാണ് ശുഭം പറയുന്നത്. “രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുഡ് ബ്ലോഗർമാർ ബാഹുബലി സമൂസ കാണാനും വീഡിയോ എടുക്കാനായി കടയിൽ വരുന്നുണ്ട്. ഇത് തങ്ങളുടെ കച്ചവടം വൻതോതിൽ വർദ്ധിപ്പിക്കാൻ സഹായിച്ചു” അദ്ദേഹം പറഞ്ഞു.

    കറുത്ത നിറമുള്ള വരനെ വേണ്ട; വധു വിവാഹത്തിൽനിന്ന് പിൻമാറി

    വരന്‍റെ നിറത്തെ ചൊല്ലി വിവാഹം മുടങ്ങി. കറുത്ത നിറമുള്ള വരവെ വേണ്ടെന്ന് പറഞ്ഞു വധു മണ്ഡപം വിട്ടിറങ്ങുകയായിരുന്നു. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വരണമാല്യം ചാർത്തിയതിന് ശേഷമാണ് വിവാഹത്തിനെത്തിയ നൂറുകണക്കിന് ആളുകളെ ഞെട്ടിച്ചുകൊണ്ട് ഈ വിവാഹം വേണ്ടെന്ന് വധു പ്രഖ്യാപിച്ചത്. വരന് കറുത്ത നിറമാണെന്നും, തനിക്ക് അത് ഇഷ്ടമല്ലെന്നും പറഞ്ഞുകൊണ്ടാണ് വധു മണ്ഡപം വിട്ടിറങ്ങി. സ്വന്തം വീട്ടുകാർ പറഞ്ഞിട്ടും മണ്ഡപത്തിലേക്ക് തിരിച്ചുവരാൻ വധു കൂട്ടാക്കിയില്ല. ആറു മണിക്കൂറോളം കാത്തിരുന്ന വരനും ബന്ധുക്കളും വിവാഹവേദിയിൽനിന്ന് പോകുകയായിരുന്നു.

    Also Read- ATM | ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎമ്മിൽനിന്ന് 17 ലക്ഷം രൂപ കവർന്നു; സംഭവം എസ്ബിഐയുടെ എടിഎമ്മിൽ

    വിവാഹ ചടങ്ങുകൾ ആരംഭിച്ചയുടനെ ദമ്പതികൾ മാലകൾ കൈമാറി, അപ്പോഴാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. നീതു എന്ന യുവതിയാണ് വിവാഹം വേണ്ടെന്ന് അറിയിച്ചു മണ്ഡപം വിട്ടിറങ്ങിയത്. തനിക്ക് നേരത്തെ പരിചയപ്പെടുത്തിയ വരൻ താൻ വിവാഹം കഴിക്കുന്ന ആളല്ലെന്ന് അവർ പറഞ്ഞു. നേരത്തെ കണ്ടയാൾ കറുത്ത നിറമുള്ളതായിരുന്നില്ല. ഇപ്പോൾ വിവാഹം കഴിക്കുന്ന ആളുടെ നിറം തനിക്ക് ഇഷ്ടമല്ലെന്നും അവർ കൂട്ടിച്ചേർത്തു. തിരികെ വരാൻ അവളുടെ കുടുംബാംഗങ്ങൾ അവളോട് അഭ്യർത്ഥിച്ചിട്ടും വധു മണ്ഡപത്തിൽ നിന്ന് പുറത്തുപോകുകയായിരുന്നുവെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നു.

    ആറുമണിക്കൂറിലേറെ കഴിഞ്ഞ് വരനും കുടുംബാംഗങ്ങളും ചേർന്ന് വിവാഹ വേദിയിൽനിന്ന് പുറത്തു പോകുകയായിരുന്നു. വധുവിന് സമ്മാനമായി നൽകിയ ആയിരക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങൾ തിരിച്ചുനൽകിയില്ലെന്ന് കാണിച്ച് വരന്റെ പിതാവ് ഇപ്പോൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ സംഭവം തന്റെ ജീവിതം നശിപ്പിച്ചെന്നാണ് വരൻ രവി പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
    Published by:Anuraj GR
    First published: