• HOME
  • »
  • NEWS
  • »
  • buzz
  • »
  • Bala | പുതിയ വീട്ടിലെ കാഴ്ച പരിചയപ്പെടുത്തി ഗൃഹനാഥനായ ബാല

Bala | പുതിയ വീട്ടിലെ കാഴ്ച പരിചയപ്പെടുത്തി ഗൃഹനാഥനായ ബാല

ലുങ്കി മടക്കിക്കുത്തി തനി ഗൃഹനാഥനായി ബാല. പുതിയ വീട്ടിലെ വിശേഷവുമായി താരം

ബാലയുടെ വീഡിയോയിൽ നിന്നും

ബാലയുടെ വീഡിയോയിൽ നിന്നും

  • Share this:
    നടൻ ബാലയ്ക്ക് (Actor Bala) ജീവിതത്തിലെ സംഭവബഹുലമായ വർഷമായിരുന്നു 2021. ജീവിതത്തിൽ എലിസബത്ത് തന്റെ നല്ല പകുതിയായി വന്നുചേർന്നത് പോയ വർഷത്തിലാണ്. ഇവരുടെ വിവാഹവും വീട്ടു വിശേഷവുമെല്ലാം പങ്കിടുന്നത് ബാലയുടെ ഫേസ്ബുക്ക് പേജിലൂടെയാണ്. ഒട്ടേറെ കാരുണ്യ പ്രവർത്തികൾ ചെയ്യുന്ന താരം കൂടിയാണ് ബാല. പലർക്കും ചികിത്സാ സഹായവും മറ്റും എത്തിച്ചു നൽകാൻ ബാല മുന്നിട്ടിറങ്ങാറുണ്ട്. അതിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യാൻ ഇദ്ദേഹം ഒരു യൂട്യൂബ് ചാനൽ തന്നെ തുറന്നിട്ടുണ്ട്.

    എപ്പോഴും എലിസബത്തും കൂടിയുള്ള വീഡിയോ പോസ്റ്റ് ചെയ്യുന്നത് ബാലയുടെ പതിവാണ്. അടുത്തിടെ കൂടിയും ഒരു വീഡിയോ ബാല പോസ്റ്റ് ചെയ്തിരുന്നു. ഇവരുടെ വീട്ടിൽ വളർത്തുനായ്ക്കളും കൂട്ടിനുണ്ട്.

    ബാലയുടെ ഏറ്റവും പുതിയ വിശേഷമാണ് പുതിയ വീഡിയോയിൽ ഉള്ളത്. ഇവിടെ പക്ഷെ എലിസബത്ത് കൂടെയില്ല. പകരം പുതിയതായി മാറി താമസത്തിനെത്തിയ വീട്ടിലെ കാഴ്ചയാണുള്ളത്. ഒന്ന് കാതോർത്താൽ, ഈ വീടിന്റെ ചുറ്റുവട്ടത്തെ രസകരമായ ശബ്ദങ്ങൾ കേൾക്കാം. വീടിന്റെ മുറ്റത്തു നിൽക്കുന്ന വീഡിയോയാണ് ബാല പോസ്റ്റ് ചെയ്തിട്ടുള്ളത്. (വീഡിയോ ചുവടെ കാണാം)



    വീട്ടിലേക്കു അതിഥിയായി ഒരു ആമ വന്നുചേർന്നിരിക്കുന്നു. അതാണ് വിശേഷം. ഈ ആമയെ കയ്യിലെടുത്ത് ബാല ക്യാമറയ്ക്കു നേരെ നീട്ടുന്നു.

    തനി ഗൃഹനാഥനായി, ലുങ്കി മടക്കിക്കുത്തി വീട്ടുവിശേഷം അവതരിപ്പിക്കുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്.

    മലയാളം, തമിഴ് സിനിമകളിൽ സജീവമായ ബാല, ഏറ്റവുമൊടുവിൽ രജനികാന്ത് ചിത്രമായ 'അണ്ണാത്തെ'യിലാണ് വേഷമിട്ടത്. ഇനി ഉണ്ണി മുകുന്ദൻ നിർമ്മിച്ച് നായകവേഷം ചെയ്യുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന സിനിമയിൽ ബാലയെ കാണാം.

    Summary: Actor Bala has posted a video on Facebook after shifting to a new home. He introduces the new nature- friendly habitat, pointing to a turtle in his garden. Bala and wife Elizabeth Udayan are so frequent on Facebook posting interesting nuggets from their daily life. The actor was last seen in Annaatthe. His next is Malayalam movie 'Shefeekkinte Santhosham'
    Published by:user_57
    First published: