യുവനടൻ അങ്കിളെന്ന് വിളിച്ചു; ഫോൺ വലിച്ചെറിഞ്ഞ് തെലുങ്ക് സൂപ്പർ താരത്തിന്റെ രോഷപ്രകടനം

ഫോൺ കോൾ എടുക്കാതെ തന്റെ ഫോൺ അസിസ്റ്റന്റിന് നേരെ വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്.

News18 Malayalam | news18-malayalam
Updated: November 21, 2020, 5:56 PM IST
യുവനടൻ അങ്കിളെന്ന് വിളിച്ചു; ഫോൺ വലിച്ചെറിഞ്ഞ് തെലുങ്ക് സൂപ്പർ താരത്തിന്റെ രോഷപ്രകടനം
News18
  • Share this:
പൊതുചടങ്ങിനിടെ യുവനടൻ അങ്കിൾ എന്ന് അഭിസംബോധന ചെയ്തത് ഇഷ്ടപ്പെടാതെ തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ നടത്തിയ രോഷ പ്രകടനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഗംഗാസാഗർ സംവിധാനം ചെയ്യുന്ന സേഹരി എന്ന ചിത്രത്തിന്റെ പോസ്റ്റർ ലോഞ്ചിനിടെയാണ് സംഭവമുണ്ടായത്.

പോസ്റ്റർ ലോഞ്ചിംഗ് ചടങ്ങിനിടെ ചിത്രത്തിലെ യുവനടൻ നന്ദമുരെയ ‘അങ്കിൾ’ എന്നുവിളിച്ചു. ‘അങ്കിൾ’ എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖംമാറി. ഇതു ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ‘സോറി' പറയുകയും  സർ എന്നു മാറ്റിവിളിക്കുകയും ചെയ്തു. ഇതിനിടെ ഫോൺ കോൾ എടുക്കാതെ തന്റെ ഫോൺ അസിസ്റ്റന്റിന് നേരെ വലിച്ചെറിയുന്നതും വീഡിയോയിലുണ്ട്.


പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നടന്റെ കൈ തട്ടിമാറ്റുകയും പോസ്റ്റർ പൊതിഞ്ഞ കവർ വലിച്ചു കീറുകയും ചെയ്തു.

കോവിഡ് പശ്ചാത്തലത്തിൽ എട്ടുമാസങ്ങൾക്കുശേഷമാണ് പൊതുവേദിയിൽ ബാലകൃഷ്ണ പ്രത്യക്ഷപ്പെടുന്നത്.

ഹർഷ്, സിമ്രാൻ ചൗദരി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗംഗാസാഗർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സേഹരി.
Published by: Aneesh Anirudhan
First published: November 21, 2020, 5:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading