ബാലാപുർ ലെഡ്ഡുവിന് വീണ്ടും റെക്കോഡ്; ലേലത്തുക കേട്ടാൽ ഞെട്ടും

1994-ല്‍  നടന്ന ആദ്യ ലേലത്തിൽ 450 രൂപയാണ് ലെഡ്ഡുവിന് ലഭിച്ചത്. 1995ല്‍ 450 എന്ന ലേലത്തുക 4500 രൂപയായി ഉയർന്നു. കഴിഞ്ഞ വര്‍ഷം പതിനാറു ലക്ഷത്തി അറുപതിനായിരം രൂപയായി.

news18-malayalam
Updated: September 12, 2019, 8:10 PM IST
ബാലാപുർ ലെഡ്ഡുവിന് വീണ്ടും റെക്കോഡ്; ലേലത്തുക കേട്ടാൽ ഞെട്ടും
1994-ല്‍  നടന്ന ആദ്യ ലേലത്തിൽ 450 രൂപയാണ് ലെഡ്ഡുവിന് ലഭിച്ചത്. 1995ല്‍ 450 എന്ന ലേലത്തുക 4500 രൂപയായി ഉയർന്നു. കഴിഞ്ഞ വര്‍ഷം പതിനാറു ലക്ഷത്തി അറുപതിനായിരം രൂപയായി.
  • Share this:
വീണ്ടും റെക്കോഡ് നേട്ടവുമായി ബാലാപുർ ലെഡ്ഡു. പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയ്ക്കാണ് ഈ ലെഡ്ഡു ലേലത്തിൽ പോയത്. ഒരു ലെഡ്ഡുവിന്റെ വിലയാണിത്. ഇരുപത്തിയൊന്നു കിലോയാണ് ഒരു ലെഡ്ഡുവിന്റെ വലുപ്പം.

ആന്ധ്രപ്രദേശിലെ ബാലപുരിലെ ഗണേശോത്സവത്തിന്റെ ഭാഗമായാണ് ലെഡ്ഡു നിർമ്മിക്കുന്നത്. ഗണേശോത്സവത്തിന്റെ പ്രസാദമാണ് ലെഡ്ഡു. കൂറ്റന്‍ ഗണേശ വിഗ്രഹത്തിന്റെ കൈകുമ്പിളിലാണ് ഈ ലെഡ്ഡു സ്ഥാപിച്ചിരിക്കുന്നത്. ആ വിഗ്രഹവും പ്രസാദവുമായി വിശ്വാസികള്‍ ഗ്രാമത്തിൽ പ്രദക്ഷിണം നടത്തും.പ്രദക്ഷിണത്തിനു ശേഷമാണ് ലെഡ്ഡു ലേലം ചെയ്യുന്നത്.

1994മുതലാണ് ലെഡ്ഡു ലേലം തുടങ്ങിയത്. ലെഡ്ഡു ലേലത്തില്‍ പിടിക്കുന്നത് അഭിമാനവും അനുഗ്രഹമായാണ് ഗ്രമവാസികൾ കരുതുന്നത്. ലേലത്തില്‍ പിടിക്കുന്നയാൾ അതു വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. പ്രസാദ ലെഡ്ഡു കഴിക്കുക മാത്രമല്ല അത് കൃഷിയിടത്തില്‍ വിതറുകയും ചെയ്യും. അങ്ങനെ ചെയ്താല്‍ നല്ല വിളവ് ലഭിക്കുമെന്നാണ് വിശ്വാസം.

പതിവുപോലെ ഇത്തവണയും ലേലം നടന്നു. ബാലാപുര്‍ സ്വദേശിയായ കോലന്‍ റെഡ്ഡിയാണ് ഇത്തവണത്തെ വിജയി. പതിനേഴു ലക്ഷത്തി അറുപതിനായിരം രൂപയ്ക്കാണ് ഇരുപത്തിയൊന്നു കിലോയുള്ള ലെഡ്ഡു കോലന്‍ റെഡ്ഡി ലേലത്തില്‍ പിടിച്ചത്. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില.

1994-ല്‍  നടന്ന ആദ്യ ലേലത്തിൽ 450 രൂപയാണ് ലെഡ്ഡുവിന് ലഭിച്ചത്. 1995ല്‍ 450 എന്ന ലേലത്തുക 4500 രൂപയായി ഉയർന്നു. കഴിഞ്ഞ വര്‍ഷം പതിനാറു ലക്ഷത്തി അറുപതിനായിരം രൂപയായി. ഇതാണ് ഈ വർഷം പതിനേഴു ലക്ഷം കടന്നത്. ലേലത്തില്‍ വിജയിച്ച കോലന്‍ റെഡ്ഡി നേരത്തെ എട്ടു തവണ ലെഡ്ഡു സ്വന്തമാക്കിയിട്ടുണ്ട്. മന്ത്രിമാര്‍ ഉൾപ്പെടെയുള്ളവരും ലേലം കാണാനെത്തി.

Also Read മൂന്നാം വിവാഹത്തിനു ശ്രമിച്ച യുവാവിന് ഭാര്യമാരുടെ മര്‍ദ്ദനം; ആക്രമണമുണ്ടായത് പൊലീസ് സ്റ്റേഷന് മുന്നില്‍

First published: September 12, 2019, 8:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading