HOME » NEWS » Buzz » BALI COLLEGE ALLOWS STUDENTS HIT BY ECONOMIC SLOWDOWN TO PAY FEES IN COCONUTS

കാശില്ലെങ്കിൽ കരയണ്ട, ഈ കോളേജിൽ ഫീസ് നൽകാൻ കൈയിൽ കുറച്ച് തേങ്ങ മതി

പണമില്ലാതെ കഷ്ടപ്പെടുകയാണെങ്കിൽ ഉല്പന്നങ്ങളുടെ രൂപത്തിൽ പണം അടയ്ക്കുന്നതിനുള്ള അവസരം ഒരുക്കുകയായിരുന്നു കോളേജ് അധികൃതർ.

News18 Malayalam | news18
Updated: November 3, 2020, 10:09 PM IST
കാശില്ലെങ്കിൽ കരയണ്ട, ഈ കോളേജിൽ ഫീസ് നൽകാൻ കൈയിൽ കുറച്ച് തേങ്ങ മതി
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: November 3, 2020, 10:09 PM IST
  • Share this:
കോവിഡ് കാലം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാക്കിയത്. ജോലി നഷ്ടപ്പെട്ടവരും ശമ്പളം ഇല്ലാതായവരും ഒക്കെയുണ്ട്. ഇതിൽ തന്നെ ഏറ്റവും ബുദ്ധിമുട്ടിലായത് വിദ്യാർത്ഥികളാണ്. കുടുംബത്തിൽ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ കോളേജിൽ ഫീസ് അടയ്ക്കുന്നതിന് മിക്ക വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടായി. എന്നാൽ, വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാൻ ഉള്ളതുപോലെ സൗകര്യം ചെയ്തു കൊടുക്കുകയാണ് ബാലിയിലെ ഒരു കോളേജ്. ഫീസ് പണമായി നൽകാൻ ഇല്ലാത്തവർ തേങ്ങയായോ മറ്റ് ഉൽപന്നങ്ങളായോ നൽകിയാൽ മതിയെന്നാണ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ബാലിയിലെ വീനസ് വൺ ടൂറിസം അക്കാദമിയാണ് വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ ഒരു സൗകര്യം ചെയ്തു കൊടുത്തത്. പണമില്ലാതെ കഷ്ടപ്പെടുകയാണെങ്കിൽ ഉല്പന്നങ്ങളുടെ രൂപത്തിൽ പണം അടയ്ക്കുന്നതിനുള്ള അവസരം ഒരുക്കുകയായിരുന്നു കോളേജ് അധികൃതർ. ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥനായ വയൻ പസെക് ആദി പുത്രയാണ് പ്രാദേശിക മാധ്യമമായ ബാലി പുസ്പ ന്യൂസിനോട് ഇക്കാര്യം അവതരിപ്പിച്ചത്. ഫീസായി ലഭിക്കുന്ന തേങ്ങ സ്കൂളിലെ വിർജിൻ കോക്കനട്ട് ഓയിൽ നിർമാണത്തിനായി ഉപയോഗിക്കും.

You may also like:'ഫോർ വിമൻ, റൺ ബൈ എ വുമൺ' - അടിപൊളിയാണ് ഇ കഫേ, പെണ്ണുങ്ങൾക്ക് വേണ്ടി മാത്രം [NEWS]'പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർഥിയാവും; എതിരാളി റോഷി അഗസ്റ്റിനും': പി ജെ ജോസഫ് [NEWS] റോഡ് നിർമാണം നടക്കുന്നതിനിടെ പിരിവ് നൽകിയില്ല; കരാറുകാരന്റെ മണ്ണുമാന്തിയന്ത്രം സാമൂഹ്യവിരുദ്ധർ കത്തിച്ചു‍ [NEWS]

'ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് ഗഡുക്കളായി ട്യൂഷൻ ഫീസ് നൽകാനുള്ള സൗകര്യമാണ് ഒരുക്കിയത്. എന്നാൽ, ഇപ്പോൾ ഞങ്ങൾ കോവിഡ് മഹാമാരി കാരണം കൂടുതൽ പൊരുത്തപ്പെട്ടു. അതുകൊണ്ട് തന്നെ സൗകര്യപ്രദമായ ഒരു നയം ഞങ്ങൾ സ്വീകരിച്ചു. ഞങ്ങൾ വിർജിൻ കോക്കനട്ട് ഓയിൽ ഉല്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വിദ്യാർത്ഥികൾക്ക് അവരുടെ ഫീസ് തേങ്ങയായി നൽകാവുന്നതാണ്' - പുത്ര പറഞ്ഞു.

അതേസമയം, ഹെർബൽ സോപ്പ് നിർമിക്കാൻ ഉപയോഗിക്കുന്ന മോറിംഗ ഇലകളും ഗോട്ടു കോല ഇലകളും ട്യൂഷൻ ഫീസായി കോളേജിൽ സ്വീകരിക്കുന്നുണ്ടെന്ന് ബാലി സൺ റിപ്പോർട്ട് ചെയ്യുന്നു. സംരംഭകത്വ കഴിവുകൾ വികസിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം ഉൽപ്പന്നങ്ങൾ വീണ്ടും വിൽക്കാനും കഴിയും.



മഹാമാരി സമയത്ത് പ്രവർത്തനം തുടരുന്നതിനായി വിവിധ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പാക്കിയിട്ടുണ്ടെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഓരോ ഷിഫ്റ്റിലും പരിമിതമായ എണ്ണം വിദ്യാർത്ഥികളെ അനുവദിക്കുന്നുള്ളൂ. കൂടാതെ, എല്ലാ ദിവസവും താപനിലയും പരിശോധിക്കും.
Published by: Joys Joy
First published: November 3, 2020, 6:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories