നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വാഴ മറിഞ്ഞ് ദേഹത്ത് വീണു; തൊഴിലാളിയ്ക്ക് നാലുകോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

  വാഴ മറിഞ്ഞ് ദേഹത്ത് വീണു; തൊഴിലാളിയ്ക്ക് നാലുകോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

  വാഴക്കുലകള്‍ വെട്ടിമാറ്റുന്നതിനിടെയാണ് ഒരു വലിയ വാഴ മറിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   വാഴ മറിഞ്ഞ് ദേഹത്ത് വീണതിന് തൊഴിലാളിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി. ഓസ്‌ട്രേലിയിലാണ് സംഭവം. വാഴത്തോട്ടത്തില്‍ കൂലിവേല ചെയ്യുന്ന ജെയിം ലോംഗ്‌ബോട്ടം എന്ന തൊഴിലാളിയ്ക്കാണ് വാഴ ദേഹത്ത് വീണ് പരിക്കേറ്റത്.

   വാഴക്കുലകള്‍ വെട്ടിമാറ്റുന്നതിനിടെയാണ് ഒരു വലിയ വാഴ മറിഞ്ഞ് ദേഹത്തേക്ക് വീഴുകയായിരുന്നു. സംഭവം നടന്നത് 2016ലായിരുന്നു. തൊഴിലാളിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ സംഭത്തിന് ശേഷം അദ്ദേഹത്തിന് ജോലിയ്ക്ക് പോകാന്‍ കഴിയാതെ വന്നു.

   കമ്പനിയുടെ അശ്രദ്ധ മൂലാണ് അപകടം സംഭവിച്ചതെന്ന് കാണിച്ച് ഉടമയ്‌ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു. ദേഹത്തേക്ക് വീണ വാവക്കുലയ്ക്ക് 70 കിലോ ഭാരമുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി വിധിച്ചു.

   '70 കിലോ തൂക്കമുള്ള വാഴക്കുലയാണ് ജെയിമിന്റെ ദേഹത്ത് വീണത്. അപകടത്തിന് ശേഷം അദ്ദേഹത്തിന് ഒരു തരത്തിലുള്ള ശാരീരിക ജോലിയും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അയാള്‍ക്ക് കമ്പനി ശരിയായ പരിശീലനം നല്‍കിയില്ല. കമ്പനി ശരിയായ പരിശീലനം നല്‍കിയിരുന്നെങ്കില്‍, അപകടം ഒഴിവാക്കാമായിരുന്നു. ജെയിമിന് നഷ്ടപരിഹാരമായി കമ്പനി 502,740 ഡോളര്‍ നല്‍കണം' ജഡ്ജി കാതറിന്‍ ഹോംസ് പ്രസ്താവിച്ചു.

   കൂടുതല്‍ ഉയരമുള്ള മരങ്ങള്‍ സുരക്ഷിതമായ രീതിയില്‍ മുറിക്കാന്‍ താനുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ആവശ്യമായ പരിശീലനം കമ്പനി നല്‍കിയിട്ടില്ലെന്ന് ജെയിം പറഞ്ഞു. ഇടുപ്പിനും വലത് തോളിനും സാരമായ പരിക്കേറ്റ അയാള്‍ക്ക് ഇനിമേല്‍ ജോലി ചെയ്യാന്‍ കഴിയില്ല.

   'പറന്നു പറന്നു പറന്ന്' ; 42 ദിവസം കൊണ്ട് പതിനായിരം കിലോമീറ്റര്‍ സഞ്ചരിച്ച് ഫാല്‍ക്കണ്‍ പക്ഷി

   നാല്‍പ്പത്തിരണ്ട് ദിവസം കൊണ്ട് പതിനായിരം കിലോമീറ്ററിലധികം സഞ്ചരിച്ച പരുന്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ പറക്കുന്ന പക്ഷികളില്‍ ഒന്നായ ഫാല്‍ക്കണ്‍ പരുന്ത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് പറന്നാണ് 42 ദിവസം കൊണ്ട് യൂറോപ്പിലെത്തിയത്.

   പരുന്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സാറ്റലൈറ്റ് ട്രാക്കിംഗ് സംവിധാനം വഴിയാണ് യാത്ര നിരീക്ഷിച്ചത്. ഫാല്‍ക്കണ്‍ ദിവസം 230 കിമീ വേഗത്തില്‍ നേര്‍രേഖയില്‍ സഞ്ചരിക്കുകയായിരുന്നു എന്നതാണ ഇതില്‍ രസകരമായ കാര്യം.

   @latestengineer എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പരുന്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റ് വൈറലാവുകയും എണ്ണായിരത്തിലധികം പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും നാല്പത്തിയയ്യായിരത്തിലധികം ആളുകള്‍ ഇത് ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

   ഫാല്‍ക്കണ്‍ യൂറോപ്പിന് സമീപം കൂടുതല്‍ സമയം പറക്കുകയും ആഫ്രിക്കയ്ക്ക് മുകളില്‍ നിര്‍ത്തി നിര്‍ത്തി സമയമെടുത്ത് യാത്ര ചെയ്യുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൃഗങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിന് ഒരു ഉദാഹരണമാണ് ഇത്.
   Published by:Jayesh Krishnan
   First published:
   )}