• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇങ്ങനെ പാടല്ലേ പ്ലീസ്! പരാതി, ബംഗ്ലാദേശി ഗായകനോട് ഇനി പാടരുതെന്ന് പൊലീസ്

ഇങ്ങനെ പാടല്ലേ പ്ലീസ്! പരാതി, ബംഗ്ലാദേശി ഗായകനോട് ഇനി പാടരുതെന്ന് പൊലീസ്

നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ച് 638 വോട്ട് നേടിയ ആളാണ് താനെന്നും ഹീറോ ആലം പറയുന്നു

  • Last Updated :
  • Share this:
    പാട്ട് കേള്‍ക്കാനും പാട്ട് പാടുന്നവരെയും ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഒരു ഗായകന്റെ പാട്ട് കേട്ട് പരാതി നൽകിയിരിക്കുകയാണ് കുറച്ച് പേർ. സോഷ്യൽ മീഡിയയിൽ ഏറെ ആരാധരുള്ള ഗായകൻ ഹീറോ ആലമമിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇനി പാട്ട് പാടരുതെന്ന് ആലമിനെ താക്കീത് ചെയ്തിരിക്കുകയാണ് പൊലീസ്.

    നൊബേൽ പുരസ്കാര ജേതാവ് രബീന്ദ്രനാഥ ടാഗോറിന്റെയും ബംഗ്ലാദേശി കവി കാസി നസ്റുൽ ഇസ്ലാമിന്റെയും ക്ലാസിക് കവിതരൾ മോശമായി ആലപിച്ചതിനെ തുടർന്നാണ് പരാതി ഉയർന്നത്. ഫേസ്ബുക്കിൽ രണ്ടു മില്യൺ ഫോളേവേഴ്സും യൂട്യൂബിൽ 1.5 മില്യൺ സബ്സ്ക്രൈബേഴ്സുമുള്ള താരമാണ് ഹീറോ ആലം.

    Also Read-Legalise Marijuana | രാഷ്ട്രത്തലവനായാൽ കഞ്ചാവും പാമ്പും വളർത്തുന്നത് നിയമവിധേയമാക്കുമെന്ന് കെനിയൻ നേതാവ്

    രാവിലെ ആറു മണിക്ക് പൊലീസെത്തി കൂട്ടിക്കൊണ്ടുപോയതായി ഹീറോ ആലം വാർത്ത ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. പൊലീസുകാർ തന്നെ മാനസികമായി പീ‍ഡിപ്പിച്ചെന്നും മാപ്പപേക്ഷ ഒപ്പിട്ടുവാങ്ങിയതായും ഹീറോ ആലം ആരോപിച്ചു. അതേസമയം ആലമിന്റെ ആരോപണങ്ങൾ ധാക്കയിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഫാറൂഖ് ഹുസൈൻ നിഷേധിച്ചു.

    അതേസമയം ഹീറോ ആലമിന്റെ ആരാധകർ പൊലീസിനെതിരെ രംഗത്തെത്തി. സ്വാതന്ത്ര്യത്തെയും അവകാശത്തെയും ലംഘിക്കുന്നതാണ് പൊലീസ് നടപടിയെന്ന് ആരാധകർ വിമര്‍ശിച്ചു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ മത്സരിച്ച് 638 വോട്ട് നേടിയ ആളാണെന്നും ഹീറോ ആലം പറയുന്നു. ബംഗ്ലാദേശിൽ ഒരു പാട്ടു പോലും പാടാൻ പറ്റാത്ത അവസ്ഥായാണെന്ന് ഹീറോ ആലം വിമര്‍ശിച്ചു.
    Published by:Jayesh Krishnan
    First published: