• HOME
 • »
 • NEWS
 • »
 • buzz
 • »
 • Facebook Love | ഫേസ്ബുക്ക് പ്രണയം: കാടും പുഴയും താണ്ടി ഇന്ത്യയിലെത്തി ബം​ഗ്ലാദേശ് യുവതി; ഒടുവിൽ വിവാഹവും അറസ്റ്റും

Facebook Love | ഫേസ്ബുക്ക് പ്രണയം: കാടും പുഴയും താണ്ടി ഇന്ത്യയിലെത്തി ബം​ഗ്ലാദേശ് യുവതി; ഒടുവിൽ വിവാഹവും അറസ്റ്റും

ഇന്ത്യയിലെത്താൻ വേണ്ട പാസ്പോർട്ടോ മറ്റ് രേഖകളോ യുവതിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, ഈ പ്രതിബന്ധങ്ങൾക്കൊന്നും കാമുകനെ നേരിൽ കാണണമെന്ന ആ​ഗ്രഹത്തിൽ നിന്ന് പിന്തിരിപ്പിക്കാനായില്ല

(Image: Shutterstock)

(Image: Shutterstock)

 • Share this:
  ഫേസ്ബുക്കിലൂടെ (Facebook) പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ കാണാൻ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തി യുവതി. അതിനായി ഈ ഇരുപത്തിരണ്ടുകാരി തിരഞ്ഞെടുത്ത വഴിയാണ് അതിലേറെ അതിശയിപ്പിക്കുന്നത്. കഠിന വഴികൾ താണ്ടിയാണ് തന്റെ കാമുകനെ കാണാൻ കൃഷ്ണ മണ്ഡൽ (Krishna Mandal) ഇന്ന യുവതി ഇന്ത്യയിലെത്തിയത്. സിനിമയേക്കാൾ സിനിമാറ്റിക്കായ ഈ ജീവിതകഥ കേൾക്കുന്നവർക്ക് ചിലപ്പോൾ അതിശയമായി തോന്നിയേക്കാം.

  ഫേസ്ബുക്കിലൂടെയാണ് കൃഷ്ണ, അഭിഷേക് മണ്ഡൽ എന്ന യുവാവുമായി പ്രണയത്തിലായത്. ഒരിക്കൽ ഇരുവരും നേരിൽ കാണാൻ തീരുമാനിച്ചു. എന്നാൽ ഇന്ത്യയിലെത്താൻ വേണ്ട പാസ്പോർട്ടോ മറ്റ് രേഖകളോ കൃഷ്ണക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, ഈ പ്രതിബന്ധങ്ങൾക്കൊന്നും അഭിഷേകിനെ നേരിൽ കാണണമെന്ന കൃഷ്ണയുടെ ആ​ഗ്രഹത്തെ പിന്തിരിപ്പിക്കാനായില്ല. അങ്ങനെ അനധികൃമായ വഴിയിലൂടെ ഇന്ത്യയിലെത്താൻ അവൾ തീരുമാനിച്ചു.

  സുന്ദർബൻ വനത്തിലൂടെയായിരുന്നു കൃഷ്ണയുടെ യാത്ര. ബം​ഗാൾ കടുകവളും മറ്റനേകം വന്യമൃ​ഗങ്ങളും പാർക്കുന്ന വനമാണ് സുന്ദർബൻ. കാടിനപ്പുറം ഒരു പുഴയും നീന്തിക്കടക്കണമായിരുന്നു. ഒരു മണിക്കൂറോളം എടുത്താണ് കൃഷ്ണ പുഴ നീന്തി അക്കരെ എത്തിയത്. ദുർഘട വഴികൾ താണ്ടി ഒടുവിൽ അവൾ അതിർത്തിയിലെത്തി. പശ്ചിമ ബംഗാളിലെ കൈഖലി ​ഗ്രാമത്തിലെത്തി തന്റെ കാമുകനെ ആദ്യമായി നേരിൽ കണ്ടു. തുടർന്ന് ഇരുവരും കൊൽക്കത്തയിലേക്ക് പോകുകയും കാളിഘട്ട് ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിക്കുകയും ചെയ്തു.

  Also Read- Teacher| 23 വർഷം കുട്ടികളെ പഠിപ്പിച്ച അധ്യാപിക; ഇന്നലെ മുതൽ സ്കൂളിലെ തൂപ്പുകാരി

  താമസിയാതെ, വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന കൃഷ്ണയ്ക്ക് നിയമനടപടികൾ നേരിടേണ്ടി വന്നു. അനധികൃതമായി ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നതിന് തിങ്കളാഴ്ചയാണ് കൃഷ്ണയെ അറസ്റ്റ് ചെയ്തത്. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയേക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

  ഈ വർഷം ഏപ്രിലിൽ ബംഗ്ലാദേശി സ്വ​ദേശിയായ ഒരു കൗമാരക്കാരൻ ചോക്ലേറ്റ് വാങ്ങുന്നതിനായി ഇന്ത്യയിലേക്ക് അനധികൃതമായി കടന്നിരുന്നു. ഇമ്രാൻ ഹൊസൈൻ എന്ന കൗമാരക്കാരനാണ് തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് വാങ്ങുന്നതിനായി ഷാൽദാ നദിക്ക് കുറുകെ നീന്തിയും മുള്ളുവേലിയിലെ ഒരു ദ്വാരത്തിലൂടെ നുഴഞ്ഞുകയറിയും ഇന്ത്യയിലെത്തിയത്. അതിർത്തി സുരക്ഷാ സേനാ (ബിഎസ്എഫ്) ഉദ്യോ​ഗസ്ഥർ ഇയാളെ പിടികൂടി ജയിലിൽ അടച്ചു.

  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുന്ന പല സംഭവങ്ങളും കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച ഒളിച്ചോടിയതിന് അറസ്റ്റിലായ കമിതാക്കളെ കോടതി റിമാൻഡ് ചെയ്ത സംഭവം ഉണ്ടായത് കൊല്ലത്താണ്. ഇരുവരും ഫെയ്സ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്. അഞ്ജു എന്ന യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. പത്തും എട്ടും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് അഞ്ജു സ്വകാര്യ ബസ് ജീവനക്കാരനായ രഞ്ജിത്തിനൊപ്പം ഒളിച്ചോടിയത്. ഭർത്താവുമായുളള വിവാഹ ബന്ധം നിലനിൽക്കെ തന്നെ യുവതി രഞ്ജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. രഞ്ജിത്തിനും രണ്ടു കുട്ടികളുണ്ട്. അന്വേഷണത്തിനൊടുവിൽ ഇരുവരെയും രഞ്ജിത്തിന്റെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
  Published by:Rajesh V
  First published: