• HOME
  • »
  • NEWS
  • »
  • buzz
  • »
  • Scissors Stuck In Stomach | 55കാരിയുടെ വയറിനുള്ളിൽ കുടുങ്ങിയ കത്രിക 20 വർഷങ്ങൾക്ക് ശേഷം പുറത്തെടുത്തു

Scissors Stuck In Stomach | 55കാരിയുടെ വയറിനുള്ളിൽ കുടുങ്ങിയ കത്രിക 20 വർഷങ്ങൾക്ക് ശേഷം പുറത്തെടുത്തു

2002 ലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച കഴിഞ്ഞ് ബച്ചേന വയറിന് വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നു. പക്ഷേ ഡോക്ടര്‍മാര്‍ അത് നിസാരമായി കണ്ട് തള്ളിക്കളയുകയായിരുന്നു

  • Share this:
    ബംഗ്ലാദേശ് സ്വദേശിനിയായ55കാരിയുടെവയറ്റില്‍ കത്രിക (Scissors) കുടുങ്ങിക്കിടന്നത് 20 വര്‍ഷം. നാല് വര്‍ഷമായി കഠിനമായ വയറുവേദന (Stomach Pain) അനുഭവപ്പെടുന്ന സ്ത്രീയെ ശസ്ത്രക്രിയയ്ക്ക് (Surgery) വിധേയയാക്കിയപ്പോഴാണ് 20 വര്‍ഷമായി വയറിനുള്ളില്‍ കത്രിക കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് മനസ്സിലായത്.

    ബച്ചേന ഖതുന്‍ (Bachena Khatun) എന്ന ബംഗ്ലാദേശ് സ്വദേശിനി 20 വര്‍ഷം മുമ്പ് ഒരു പിത്താശയ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ശസ്ത്രക്രിയ നടത്തിയതില്‍ വന്ന പിഴവിനെത്തുടര്‍ന്ന് ഒരു കത്രിക അവരുടെ വയറ്റില്‍ കുടുങ്ങിപ്പോയി. അതിന്റെ ഫലമായാണ് ഇത്രയും വര്‍ഷക്കാലം അവര്‍ക്ക് കടുത്ത വയറുവേദന സഹിക്കേണ്ടിവന്നത്.

    ബംഗ്ലാദേശിലെ പടിഞ്ഞാറന്‍ ഖുല്‍ന ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന സദര്‍ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞയാഴ്ച നടത്തിയ ശസ്ത്രക്രിയയ്ക്കൊടുവിലാണ് അവരുടെ വയറില്‍ നിന്ന് കത്രിക പുറത്തെടുത്തത്. രോഗി സുഖം പ്രാപിച്ചു വരികയാണെന്ന് ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോക്ടര്‍ വാലൂര്‍ റഹ്മാന്‍ നയന്‍ പറഞ്ഞു.

    'പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് 2002 ല്‍ മെഹര്‍പൂരിലെ ഒരു ക്ലിനിക്കില്‍ ഇവര്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ അതിനുപയോഗിച്ച കത്രിക അബദ്ധവശാല്‍ അവരുടെ വയറിനുള്ളിലായി. ഇപ്പോള്‍ കഠിനമായ വയറുവേദനയെ തുടര്‍ന്ന് ഞങ്ങളുടെ അടുത്ത് വന്നപ്പോള്‍ ഒരു എക്‌സ്‌റേ എടുക്കാന്‍ അവരോട് നിര്‍ദ്ദേശിച്ചു. എക്‌സ്‌റേ പരിശോധിച്ചപ്പോഴാണ് ബച്ചേനയുടെ ഉദരത്തിനുള്ളില്‍ കത്രിക കിടക്കുന്നതായി കണ്ടെത്തിയത്', അദ്ദേഹം വിശദീകരിച്ചു.

    ബച്ചേന തന്റെ സമ്പാദ്യം മുഴുവന്‍ ഉപയോഗിച്ചാണ് പിത്താശയ ശസ്ത്രക്രിയ നടത്തിയതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ശസ്ത്രക്രിയ വിജയകരമായതില്‍ കുടുംബത്തിന് സന്തോഷമുണ്ടെന്ന് മരുമകളായ റോസീന പറഞ്ഞു. 'വയറുവേദനയെക്കുറിച്ച് ബച്ചേന എപ്പോഴും പരാതി പറയുമായിരുന്നു. പക്ഷേ, വയറിനുള്ളില്‍ എന്തെങ്കിലും കുടുങ്ങിക്കിടന്നതാണ് വയറുവേദനയുടെ കാരണമെന്ന് ഞങ്ങള്‍ ഒരിക്കലും കരുതിയിരുന്നില്ല', റോസീന പറഞ്ഞു.

    Guinness World Record | ദേഹത്ത് പൊതിഞ്ഞത് ആറ് ലക്ഷം തേനീച്ചകൾ; ഗിന്നസ് റെക്കോർഡ് നേട്ടവുമായി ചൈനീസ് യുവാവ്

    2002 ലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാഴ്ച കഴിഞ്ഞ് ബച്ചേന വയറിന് വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ടിരുന്നു. പക്ഷേ ഡോക്ടര്‍മാര്‍ അത് നിസാരമായി കണ്ട് തള്ളിക്കളയുകയായിരുന്നു.

     Viral Photo | വയോധികനായ പിതാവിനെ വാക്‌സിനെടുക്കാനായി മകന്‍ ആറ് മണിക്കൂര്‍ ചുമന്നു ; ചിത്രം വൈറലായി

    രോഗികളും അവരുടെ ബന്ധുക്കളും പലപ്പോഴും ബംഗ്ലാദേശിലെ ആശുപത്രികളില്‍ നടക്കാറുള്ള ഇത്തരം പിഴവുകളെക്കുറിച്ചും അശ്രദ്ധയെക്കുറിച്ചും പരാതിപ്പെടാറുണ്ട്. അതിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ് ബച്ചേനയുടെ അനുഭവം.

    ചികിത്സയിലെ പിഴവിന് ഇരയാകുന്നവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് മെഡിക്കല്‍ പ്രോട്ടോക്കോളിന്റെ അഭാവം കാരണം നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ബംഗ്ലാദേശിലെ ആരോഗ്യ വിദഗ്ദ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. എന്തായാലും ബച്ചേനയ്ക്ക് നേരിടേണ്ടി വന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ ഉത്തരവിട്ടിട്ടുണ്ട്.
    Published by:Jayashankar AV
    First published: