• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഓഗസ്റ്റിൽ ഡാം തുറക്കുമെന്ന് അറിഞ്ഞ ബാങ്ക് ഏത്?


Updated: August 12, 2018, 10:14 PM IST
ഓഗസ്റ്റിൽ ഡാം തുറക്കുമെന്ന് അറിഞ്ഞ ബാങ്ക് ഏത്?

Updated: August 12, 2018, 10:14 PM IST
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരു കലണ്ടറാണ്. ഈ വർഷം ഓഗസ്റ്റിൽ കേരളത്തിലെ ഡാമുകൾ തുറക്കുമെന്ന് പ്രവചിക്കുന്ന തരത്തിലുള്ള കലണ്ടർ ഡിസൈനാണ് ചർച്ചയാകുന്നത്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍റെ കലണ്ടറിലാണ് ഓഗസ്റ്റ് മാസം ഷട്ടറുകൾ തുറന്ന ഡാമിന്‍റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഫേസ്ബുക്ക്, വാട്ട്സആപ്പ് ഉൾപ്പടെയുള്ള സാമൂഹികമാധ്യമങ്ങളിൽ ഈ കലണ്ടർ വൈറലായി കഴിഞ്ഞു. ബാങ്കിന്‍റെ പരസ്യ മാർക്കറ്റിങ് വിഭാഗമാണ് കലണ്ടറിലെ ചിത്രങ്ങളുടെ ആശയം മുന്നോട്ടുവെച്ചത്. ഇതനുസരിച്ച് കോഴിക്കോട് പൊലീസ് ക്ലബിന് സമീപത്തെ പ്രിസം ഡിസൈൻ ഹൌസിലെ അനസ് അലിയാണ് കലണ്ടർ രൂപകൽപന ചെയ്തത്. കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇരുപതിലേറെ ഡാമുകളാണ് കഴിഞ്ഞ ദിവസം തുറന്നുവിട്ടത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ഇതാദ്യമായാണ് ഇത്രയും ഡാമുകൾ ഓഗസ്റ്റ് മാസം ഒരുമിച്ച് തുറക്കേണ്ടിവരുന്നത്. കേരളത്തിൽ പൊതുവെ ജൂൺ, ജൂലൈ മാസങ്ങളിലാണ് കനത്ത മഴ പെയ്യുന്നത്. മഴ കുറവുള്ള ഓഗസ്റ്റിൽ ഡാം തുറക്കുമെന്ന തരത്തിൽ കലണ്ടർ രൂപകൽപന ചെയ്തതാണ് ഏവരെയും അതിശയപ്പെടുത്തുന്നത്.
First published: August 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍