ആസിഡ് ആക്രമണത്തെ അനുകൂലിച്ച് വീഡിയോ; ട്വിറ്ററിൽ ട്രെന്റിങ്ങായി #BanTikToklnlndia

എഡിറ്റഡ് വീഡിയോ ആണ് ഇപ്പോൾ  പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും തന്റെ വീഡിയോ ഒരുതരത്തിലുള്ള ആക്രമണത്തേയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നുമാണ് വീഡിയോ ചെയ്ത ഫൈസൽ സിദ്ദീഖി പറയുന്നത്.

News18 Malayalam | news18-malayalam
Updated: May 19, 2020, 2:03 PM IST
ആസിഡ് ആക്രമണത്തെ അനുകൂലിച്ച് വീഡിയോ; ട്വിറ്ററിൽ ട്രെന്റിങ്ങായി #BanTikToklnlndia
tik tok
  • Share this:
പൂർണമായും വിനോദത്തിന് വേണ്ടിയുള്ള ആപ്ലിക്കേഷനാണ് ടിക് ടോക്ക്. പ്രത്യേകിച്ച് ലോക്ക്ഡൗണിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനും ടിക് ടോക്കാണ്. എന്നാൽ ആസിഡ് ആക്രമങ്ങളും അതിനെ അതിജീവിച്ചവരും തമാശയല്ല. തമാശയ്ക്കു പോലും ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം 'വിനോദങ്ങളെ' അനുവദിക്കാനാകില്ല.

ട്വിറ്ററിൽ ട്രെന്റിങ്ങായിക്കൊണ്ടിരിക്കുന്ന ഹാഷ് ടാഗിലും പറയുന്നത് ഇതുതന്നെ. ഇന്റർനെറ്റിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ടിക്ടോക്ക് വീഡിയോ ആണ് ചർച്ചാ വിഷയം. തന്നെ ഉപേക്ഷിച്ചുപോയ പെൺകുട്ടിക്ക് നേരെ ആസിഡ് പോലെ വെള്ളം ഒഴിക്കുന്ന യുവാവ്! ആസിഡ് ആക്രമണത്തെ ഗ്ലോറിഫൈ ചെയ്യുന്ന വീഡിയോ ഇതിനകം വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.

ടിക് ടോക്കിൽ 13 മില്യൺ ഫോളോവേഴ്സുള്ള ഫൈസൽ സിദ്ദീഖി എന്നയാളാണ് വിവാദ വീഡിയോ ചെയ്തിരിക്കുന്നത്. ഹീറോയിസത്തിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ട്, ഇങ്ങനെയൊന്ന് ആദ്യമായാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.




നിരവധി പേർ ഇതിനകം വീഡിയോയ്ക്കെതിരെ രംഗത്തെത്തിക്കഴിഞ്ഞു. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാൾ അടക്കം വീഡിയോക്കെതിരെ വിമർശനവുമായി എത്തി. ഇത്തരത്തിലുള്ള അനുവദിച്ച ടിക് ടോക്കിനെതിരേയും പ്രതിഷേധം ഉയരുകയാണ്. പല പ്രമുഖരും ടിക് ടോക്ക് ഡിലീറ്റ് ചെയ്യുകയാണ് എന്ന് അറിയിച്ചു കഴിഞ്ഞു.



സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടു. ആസിഡ് ആക്രമണത്തെ പ്രകീർത്തിക്കുന്ന വീഡിയോയിൽ ടിക് ടോക്ക് അധികൃതർക്ക് കത്തയച്ചിട്ടുണ്ടെന്നാണ് വനിതാ കമ്മീഷൻ അറിയിച്ചിരിക്കുന്നത്.



 



ട്വിറ്ററിൽ ഇന്ത്യയിൽ ട്രെന്റിങ് ഹാഷ് ടാഗാണ് #BanTikToklnlndia. ആപ്പ് ഡൗൺലോഡ് ചെയ്ത് നെഗറ്റീവ് റേറ്റിങ് പൊങ്കാലയാണ് ഇപ്പോൾ നടക്കുന്നത്. നാല് ദിവത്തിനുള്ളിൽ ടിക് ടോക്ക് ആപ്പിന്റെ റേറ്റിങ് 2.6 ൽ നിന്നും 4.6 ആയി കുറഞ്ഞു.



അതേസമയം, എഡിറ്റഡ് വീഡിയോ ആണ് ഇപ്പോൾ  പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും തന്റെ വീഡിയോ ഒരുതരത്തിലുള്ള ആക്രമണത്തേയും പ്രോത്സാഹിപ്പിക്കുന്നില്ലെന്നുമാണ് വീഡിയോ ചെയ്ത ഫൈസൽ സിദ്ദീഖി പറയുന്നത്.

First published: May 19, 2020, 1:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading