നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഉത്തർ പ്രദേശിലെ 'ബാപ്പി ലഹിരി': അഞ്ച് ലക്ഷം രൂപ വിലയുള്ള സ്വർണ മാസ്കുമായി യുവാവ്

  ഉത്തർ പ്രദേശിലെ 'ബാപ്പി ലഹിരി': അഞ്ച് ലക്ഷം രൂപ വിലയുള്ള സ്വർണ മാസ്കുമായി യുവാവ്

  സ്വർണത്തിൽ തീർത്ത വസ്തുക്കളുടെ വലിയൊരു ആരാധകനാണ് മനോജ്. ആഭരണങ്ങൾക്ക് പുറമെ സ്വർണത്തിൽ പണിത ശംഖ്, മത്സ്യം, ഹനുമാൻ സ്വാമിയുടെ ലോക്കറ്റ് തുടങ്ങി വൻ ശേഖരണം തന്നെ ഇയാളുടെ പക്കലുണ്ട്.

  • Share this:
   കോവിഡ് മൂന്നാം വ്യാപനത്തിന് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ നമുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനായി ശുദ്ധമായ സ്വർണത്തിൽ തയ്യാറാക്കിയ ഒരു മാസ്ക് സ്വന്തമാക്കിയിരിക്കുകയാണ് കാൻപൂർ സ്വദേശിയായ വ്യക്തി.  പ്രദേശവാസികൾക്കിടയിൽ മനോജാനന്ദ് മഹാരാജ് എന്നറിയപ്പെടുന്ന മനോജ് സെൻഗാർ ആണ് ഏതാണ്ട് അഞ്ച് ലക്ഷം രൂപ വില വരുന്ന സ്വർണത്തിന്റെ മാസ്ക് സ്വന്തമാക്കിയത്. "ഉത്തർ പ്രദേശിന്റെ ബാപ്പി ലഹിരി" എന്ന് കൂടി വിളിപ്പേരുള്ള മനോജ് മുംബൈയിൽ നിന്നാണ് ഈ സ്വർണ മാസ്കിന് ഓർഡർ നൽകിയത്. 36 മാസത്തോളം തുടർച്ചയായി പ്രവർത്തിക്കുന്ന വിധത്തിൽ സാനിറ്റൈസറിന്റെ ഒരു ലായനിയും ഈ മാസ്കിനകത്ത് സജ്ജമാക്കിയിട്ടുണ്ട് എന്നാണ് മനോജ് അവകാശപ്പെടുന്നത്. 'ശിവ് ശരൺ മാസ്ക്' എന്നാണ് അദ്ദേഹം ഈ മാസ്കിന് നൽകിയിട്ടുള്ള പേര്.

   ഇന്ത്യയിൽ ഇത്തരത്തിൽ സവിശേഷമായി രൂപകൽപ്പന ചെയ്ത ആദ്യത്തെ മാസ്കാണ് ഇതെന്ന് കരുതപ്പെടുന്നു. ഇത് ആദ്യമായല്ല സ്വർണം മനോജിന് പ്രിയപ്പെട്ടതായി മാറുന്നത്. സ്വർണത്തിൽ തീർത്ത വസ്തുക്കളുടെ വലിയൊരു ആരാധകനാണ് മനോജ്. ആഭരണങ്ങൾക്ക്  പുറമെ സ്വർണത്തിൽ പണിത ശംഖ്, മത്സ്യം, ഹനുമാൻ സ്വാമിയുടെ ലോക്കറ്റ് തുടങ്ങി വൻ ശേഖരണം തന്നെ ഇയാളുടെ പക്കലുണ്ട്.

   Also Read-ബീഹാറിൽ അധ്യാപക പരീക്ഷ 'പാസായി' നടി അനുപമ പരമേശ്വരൻ; വൈറലായി പരീക്ഷാഫലം

   ഇപ്പോഴും ഏതാണ്ട് 2 കിലോഗ്രാം സ്വർണത്തിന്റെ ആഭരണങ്ങളാണ് മനോജ് കഴുത്തിന് ചുറ്റും ധരിക്കാറുള്ളത്. ഇതൊന്നും കൂടാതെ സ്വർണത്തിന്റെ ഒരു ജോഡി കമ്മൽ, റിവോൾവർ സൂക്ഷിക്കാനായി സ്വർണത്തിൽ തീർത്ത കവർ, സ്വർണം കൊണ്ട് നിർമിച്ച മൂന്ന് ബെൽറ്റുകൾ എന്നിവയെല്ലാം കൈവശമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിലേറെ കാലമായി മനോജിന് സ്വർണത്തോടുള്ള ഭ്രമം തുടങ്ങിയിട്ട്. ഈ ഭ്രമം തന്നെയാണ് അദ്ദേഹത്തിന് 'കാൺപൂരിന്റെ ബാപ്പി ലഹിരി', 'കാൺപൂരിലെ ഗോൾഡൻ ബാബ' തുടങ്ങിയ വിശേഷണങ്ങളും നേടിക്കൊടുത്തത്.

   സ്വർണത്തോട് തനിക്കുള്ള പ്രിയം മൂലം ഒരുപാട് ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പലപ്പോഴും അക്രമികൾ തന്നെ നോട്ടമിട്ടിട്ടുണ്ടെന്നും മനോജ് പറയുന്നു. എന്നാൽ, അത്തരം ദുരനുഭവങ്ങൾക്ക് അദ്ദേഹത്തിന് സ്വർണത്തോടുള്ള നിഷ്കളങ്കമായ സ്നേഹത്തെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. ഏതെങ്കിലും വിധത്തിലുള്ള മോഷണ ശ്രമങ്ങളിൽ നിന്നും അക്രമ സംഭവങ്ങളിൽ നിന്നും തന്നെ സംരക്ഷിക്കുന്നതിന് വേണ്ടി ആയുധധാരികളായ രണ്ടു ബോഡിഗാർഡുകളെയും മനോജ് നിയമിച്ചിട്ടുണ്ട്.   'ഗോൾഡൻ ബാബ' മനോജ് സെൻഗാറിന്റെ സംസ്ഥാനമായ ഉത്തർ പ്രദേശിൽ കഴിഞ്ഞ മാസം കോവിഡ് കേസുകളിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. നിലവിൽ കോവിഡ് കേസുകളുടെ എണ്ണം നാലായിരമായി കുറഞ്ഞു. 3,910 രോഗികളാണ് ഇപ്പോള്‍ ചികിത്സയിൽ തുടരുന്നത്.
   Published by:Asha Sulfiker
   First published:
   )}