• HOME
  • »
  • NEWS
  • »
  • buzz
  • »
  • സുരക്ഷ മുഖ്യം ബിഗിലെ! സ്കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; യുവതിക്ക് രക്ഷയായത് ഹെൽമെറ്റ്

സുരക്ഷ മുഖ്യം ബിഗിലെ! സ്കൂട്ടറിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു; യുവതിക്ക് രക്ഷയായത് ഹെൽമെറ്റ്

തലയിൽ തേങ്ങ വീണ ഇവർ റോഡിലേക്ക് തെറിച്ച് വീണു. അത്ഭുതകരമെന്ന് പറയട്ടെ യുവതിക്ക് കാര്യമായ പരിക്കുകൾ ഒന്നും പറ്റിയില്ല.

  • Last Updated :
  • Share this:
    ഇരുചക്ര വാഹനങ്ങളിൽ (Two Wheeler Vehicles) യാത്ര ചെയ്യുമ്പോൾ യാത്രികർ നിർബന്ധമായും ഹെൽമെറ്റ് (Helmet) ധരിക്കണമെന്നത് കർശനമായ നിയമമാണ്. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കിയിരിക്കുന്ന നിയമം പക്ഷെ പലരും കൃത്യമായി പാലിക്കാറില്ല. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യവേ അപകടമുണ്ടായാൽ നമ്മുടെ തലയ്ക്ക് സുരക്ഷാ കവചം എന്ന നിലയ്ക്കാണ് ഹെൽമെറ്റ് ധരിക്കുന്നത് നിർബന്ധമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഹെൽമെറ്റിന്റെ പ്രാധാന്യം മനസ്സിലാക്കി തരുന്ന ഒരു സംഭവമാണ് മലേഷ്യയിൽ (Malaysia) നടന്നിരിക്കുന്നത്. ഹെൽമെറ്റ് ധരിച്ചത് കൊണ്ട് മാത്രം വലിയൊരു അപകടത്തിൽ നിന്നാണ് മലേഷ്യക്കാരിയായ യുവതി രക്ഷപ്പെട്ടത്. മലേഷ്യയിലെ ജലാൻ ടെലുക് കുംബാറിലുണ്ടായ സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 28 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ റെഡിറ്റിലാണ് (Reddit) ആദ്യം പ്രത്യക്ഷപ്പെട്ടത്.

    സ്കൂട്ടറിൽ പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ യുവതിയുടെ തലയിലേക്ക് തേങ്ങ വീഴുകയായിരുന്നു. തലയിൽ തേങ്ങ വീണ ഇവർ റോഡിലേക്ക് തെറിച്ച് വീണു. അത്ഭുതകരമെന്ന് പറയട്ടെ യുവതിക്ക് കാര്യമായ പരിക്കുകൾ ഒന്നും പറ്റിയില്ല. തേങ്ങ തലയിൽ വീണപ്പോൾ യുവതിക്ക് ഹെൽമെറ്റ് ഒരു കവചമായി മാറുകയായിരുന്നു. തേങ്ങ വീണതിന്റെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ച് പോവുകയും യുവതി റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു. വീഴചയിൽ പരിക്കേറ്റതൊഴിച്ചാൽ യുവതിക്ക് മറ്റ് കാര്യമായ പരിക്കുകൾ ഒന്നും തന്നെ പറ്റിയില്ല.

    സ്കൂട്ടർ ഓടിച്ചിരുന്ന യുവതി വണ്ടി ഉടൻ പാർക്ക് ചെയ്ത് ഇവരെ സഹായിക്കാനായി എത്തുന്നതും വീഡിയോയിൽ കാണാം. സ്കൂട്ടറിന് പുറകിലുണ്ടായിരുന്ന കാർ അപകടം നടന്നയുടൻ നിർത്തിയതും സമീപത്തുണ്ടായിരുന്ന ആളുകൾ ഇടപ്പെട്ട് മറ്റ് വണ്ടികളുടെ വേഗം കുറച്ചതും കൂടുതൽ അപകടങ്ങൾ ഉണ്ടാതിരിക്കുന്നതിൽ സഹായകമായി. ആളുകൾ ഓടിക്കൂടുകയും ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

    ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി സുഖം പ്രാപിച്ചു വരികയാണ്.
    Published by:Naveen
    First published: